Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയെ വെട്ടിലാക്കി ഇടവേള ബാബുവും.. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ മൊഴി പുറത്ത്!

കൊച്ചി: താരസംഘടയ്ക്ക് ഏറെ വേണ്ടപ്പെട്ട നടന്‍ ദിലീപിനെ സംരക്ഷിച്ച് നിര്‍ത്താനുളള എല്ലാ ശ്രമങ്ങളും തുടക്കം മുതലേ നടത്തുന്നുണ്ടായിരുന്നു അമ്മ. ഒടുവില്‍ ഡബ്ല്യൂസിസി ഉയര്‍ത്തിയ സമ്മര്‍ദം മൂലമാണ് ഗത്യന്തരമില്ലാതെ ദിലീപില്‍ നിന്നും രാജി ചോദിച്ച് വാങ്ങേണ്ടി വന്നത്. ദിലീപിന്റെ രാജിക്കാര്യം പറയാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂസിസിയോടുളള അതൃപ്തി അമ്മ നേതൃത്വം പരസ്യമാക്കുകയും ചെയ്തു.

ഡബ്ല്യൂസിസിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം സിദ്ദിഖും കെപിഎസി ലളിതയും ചേര്‍ന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ വനിതാ കൂട്ടായ്മയെ കടന്നാക്രമിച്ചിരുന്നു. അവസരങ്ങള്‍ ഇല്ലാതാക്കുന്നു നടിയുടെ പരാതി അടക്കം സിദ്ദിഖ് അന്ന് ചിരിച്ച് തള്ളി. പിന്നാലെയാണ് നടിയുടെ കേസില്‍ സിദ്ദിഖിന്റെ മൊഴി പുറത്ത് വന്നത്. സിദ്ദിഖിന് കിട്ടിയ അതേ പണി തന്നെ കിട്ടിയിരിക്കുകയാണ് ഇടവേള ബാബുവിനും.

നടിയുടെ രാജിക്കത്ത്

നടിയുടെ രാജിക്കത്ത്

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളില്‍ അന്‍പതോളം പേര്‍ സിനിമാ രംഗത്ത് ഉള്ളവരാണ്. നടിയും ദിലീപും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ സിനിമാ രംഗത്ത് നിന്നുള്ളവരാണ് പോലീസിന് കൈമാറിയത്. ആക്രമിക്കപ്പെട്ട നടി അമ്മയില്‍ നിന്നും രാജി വെച്ച് കൊണ്ട് നല്‍കിയ കത്തില്‍ തനിക്ക് ദിലീപ് അവസരങ്ങള്‍ നിഷേധിച്ചുവെന്നും അക്കാര്യത്തില്‍ സംഘടന ഇടപെട്ടില്ലെന്നും ആരോപിച്ചിരുന്നു.

പേര് വെളിപ്പെടുത്തട്ടെ

പേര് വെളിപ്പെടുത്തട്ടെ

ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അമ്മ സെക്രട്ടറി സിദ്ദിഖ് പറഞ്ഞത് ഏതൊക്കെ സിനിമയില്‍ അവസരം നിഷേധിച്ചുവെന്ന് വെളിപ്പെടുത്തട്ടേ എന്നായിരുന്നു. പിന്നാലെയാണ് നടിക്ക് ദിലീപ് അവസരം നിഷേധിച്ചിരുന്നു എന്ന് സിദ്ദിഖ് പോലീസിന് നല്‍കിയ മൊഴി മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. നടിയും ദിലീപും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇടവേള ബാബുവിന്റെയും മൊഴി.

ഇടവേള ബാബുവിന്റെ മൊഴി

ഇടവേള ബാബുവിന്റെ മൊഴി

ഇടവേള ബാബുവിന്റെ മൊഴിയിലെ വിവരങ്ങളും പുറത്ത് വന്നു കഴിഞ്ഞു. ദിലീപ് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുവെന്ന് നടി പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഏതൊക്കെ സിനിമകളില്‍ നിന്നാണ് ഒഴിവാക്കിയത് എന്ന് നടിയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല. നടി ഇത്തരമൊരു പരാതി നല്‍കിയതായി ദിലീപിനെ അറിയിച്ചിരുന്നു.

നടിയുമായി വഴക്ക്

നടിയുമായി വഴക്ക്

ഇതേത്തുടര്‍ന്ന് ദിലീപ് ആക്രമിക്കപ്പെട്ട നടിയോട് ദേഷ്യപ്പെട്ടതായി കേട്ടിട്ടുണ്ടെന്നും ഇടവേള ബാബുവിന്റെ മൊഴിയിലുണ്ട്. ഈ വഴക്കില്‍ സിദ്ദിഖും ഇടപെട്ട് സംസാരിച്ചിരുന്നു. എന്നാല്‍ ആ സംഭവത്തിന് ശേഷം കാവ്യയും നടിയും തമ്മില്‍ സംസാരിച്ചിട്ടില്ല എന്നും ഇടവേള ബാബു പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിദ്ദിഖിന്റെ മൊഴി

സിദ്ദിഖിന്റെ മൊഴി

സമാനമായ മൊഴിയാണ് സിദ്ദിഖിന്റെതായും പുറത്ത് വന്നിട്ടുളളത്. നടിയുടെ അവസരങ്ങള്‍ ദിലീപ് കാരണം നഷ്ടപ്പെടുന്നുവെന്നത് തനിക്ക് അറിയാം എന്നാണ് സിദ്ദിഖ് മൊഴി നല്‍കിയത്. ദിലീപും നടിയും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ താന്‍ ഇടപെട്ടുവെന്നതും സിദ്ദിഖ് പോലീസിനോട് സമ്മതിച്ചു. എന്നാല്‍ ഈ വിവരങ്ങള്‍ മറച്ച് വെച്ച് കൊണ്ടാണ് സിദ്ദിഖ് ഡബ്ല്യൂസിസിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയത്.

താൻ പറഞ്ഞിട്ടില്ല

താൻ പറഞ്ഞിട്ടില്ല

നടിക്ക് അവസരം നഷ്ടപ്പെട്ടുവെങ്കില്‍ അതിന് കാരണക്കാരന്‍ ആരെന്ന് പറയട്ടേ എന്നും ഏത് സംവിധായകനാണ് അവസരം നഷ്ടപ്പെടുത്തിയത് എന്ന് തുറന്ന് പറയട്ടേ എന്നും സിദ്ദിഖ് വെല്ലുവിളിച്ചിരുന്നു. എന്നാല്‍ തന്റെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ സിദ്ദിഖ് നിഷേധിച്ചു. താന്‍ ഒപ്പിച്ച പേപ്പറില്‍ അക്കാര്യങ്ങളില്ലെന്നും കോടതിയില്‍ പറയുന്നതാണ് തന്റെ മൊഴിയെന്നും സിദ്ദിഖ് അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+