ദിലീപും മുകേഷും കോടതിയില്‍ ഹാജരായി; തൃശൂരിലെ അഭിഭാഷകനെ നേരിട്ട് വിളിപ്പിച്ച് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിസ്താരത്തിന് വേണ്ടി നടന് മുകേഷ് വിചാരണ കോടതിയില്‍ ഹാജരായി. കേസിലെ പ്രതി പള്‍സര്‍ സുനി നേരത്തെ മുകേഷിന്റെ ഡ്രൈവറായിരുന്നു. മുകേഷും ദിലീപും ഒന്നിച്ച് അഭിനയിച്ച ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് പള്‍സര്‍ സുനി നടന് ദിലീപിനെ പരിചയപ്പെട്ടത് എന്നാണ് പ്രോസിക്യൂഷന് കണ്ടെത്തല്‍. അതുകൊണ്ടുതന്നെ മുകേഷിന്റെ മൊഴികള്‍ കേസില്‍ വളരെ നിര്‍ണായകമാണ്. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന സ്റ്റേജ് ഷോ റിഹേഴ്സലിനിടെയാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത് എന്നും പ്രോസിക്യൂഷന് വാദിക്കുന്നു. ഈ സമയം, പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നോ എന്ന കാര്യം അറിയേണ്ടതുണ്ട്.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചു. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റിവച്ചു. ഈ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ ദിലീപും ഇന്ന് കോടതിയിലെത്തി. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ദിലീപ് തൃശൂരിലെ അഭിഭാഷകന് മുഖേന ശ്രമിച്ചുവെന്നാണ് ആരോപണം. തൃശൂരിലെ അഭിഭാഷകനോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ട് എന്ന് അറിയുന്ന സാക്ഷിയെ ആണ് സ്വാധീനിക്കാന്‍ ശ്രമിച്ചതത്രെ. ഈ സാക്ഷി കേസില്‍ നിര്‍ണായകമാണ്. നേരത്തെ ചില സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
2017 ഫെബ്രുവരി 17ന് രാത്രിയാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള കാര്‍ യാത്രക്കിടെ ആയിരുന്ന സംഭവം. ആദ്യം പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായ കേസില്‍ അതേ വര്‍ഷം ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. 80 ദിവസത്തിലധികം ആലുവ സബ്ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് ജാമ്യം കിട്ടിയത്. സാക്ഷികളെ സ്വാധീനിക്കരുത് എന്നായിരുന്നു ഉപാധികളിലൊന്ന്. ഇത് ലംഘിച്ചുവെന്ന് കാണിച്ചാണ് പ്രോസിക്യൂഷന് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ദിലീപിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
Recommended Video
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications