കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപും മുകേഷും കോടതിയില്‍ ഹാജരായി; തൃശൂരിലെ അഭിഭാഷകനെ നേരിട്ട് വിളിപ്പിച്ച് കോടതി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിസ്താരത്തിന് വേണ്ടി നടന്‍ മുകേഷ് വിചാരണ കോടതിയില്‍ ഹാജരായി. കേസിലെ പ്രതി പള്‍സര്‍ സുനി നേരത്തെ മുകേഷിന്റെ ഡ്രൈവറായിരുന്നു. മുകേഷും ദിലീപും ഒന്നിച്ച് അഭിനയിച്ച ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് പള്‍സര്‍ സുനി നടന്‍ ദിലീപിനെ പരിചയപ്പെട്ടത് എന്നാണ് പ്രോസിക്യൂഷന്‍ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ മുകേഷിന്റെ മൊഴികള്‍ കേസില്‍ വളരെ നിര്‍ണായകമാണ്. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന സ്‌റ്റേജ് ഷോ റിഹേഴ്‌സലിനിടെയാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത് എന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. ഈ സമയം, പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നോ എന്ന കാര്യം അറിയേണ്ടതുണ്ട്.

m

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചു. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റിവച്ചു. ഈ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ ദിലീപും ഇന്ന് കോടതിയിലെത്തി. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ദിലീപ് തൃശൂരിലെ അഭിഭാഷകന്‍ മുഖേന ശ്രമിച്ചുവെന്നാണ് ആരോപണം. തൃശൂരിലെ അഭിഭാഷകനോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ട് എന്ന് അറിയുന്ന സാക്ഷിയെ ആണ് സ്വാധീനിക്കാന്‍ ശ്രമിച്ചതത്രെ. ഈ സാക്ഷി കേസില്‍ നിര്‍ണായകമാണ്. നേരത്തെ ചില സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഇസ്രായേല്‍-യുഎഇ-ബഹ്‌റൈന്‍ ചരിത്ര കരാര്‍ ഇന്ന്; 700 സാക്ഷികള്‍, പുതുയുഗ പിറവി എന്ന് നെതന്യാഹുഇസ്രായേല്‍-യുഎഇ-ബഹ്‌റൈന്‍ ചരിത്ര കരാര്‍ ഇന്ന്; 700 സാക്ഷികള്‍, പുതുയുഗ പിറവി എന്ന് നെതന്യാഹു

Recommended Video

cmsvideo
പ്രളയത്തില്‍ നിന്ന് മഞ്ജു വാര്യരെ രക്ഷിച്ചത് ദിലീപോ ? | Oneindia Malayalam

2017 ഫെബ്രുവരി 17ന് രാത്രിയാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള കാര്‍ യാത്രക്കിടെ ആയിരുന്ന സംഭവം. ആദ്യം പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായ കേസില്‍ അതേ വര്‍ഷം ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. 80 ദിവസത്തിലധികം ആലുവ സബ്ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് ജാമ്യം കിട്ടിയത്. സാക്ഷികളെ സ്വാധീനിക്കരുത് എന്നായിരുന്നു ഉപാധികളിലൊന്ന്. ഇത് ലംഘിച്ചുവെന്ന് കാണിച്ചാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ദിലീപിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

സര്‍ക്കാരിലെ ഉന്നതന്‍ രണ്ടുതവണ സ്വപ്‌നയ്ക്ക് സന്ദേശമയച്ചു; ഒന്നിന് മറുപടി, വിശദാംശങ്ങള്‍ പുറത്ത്സര്‍ക്കാരിലെ ഉന്നതന്‍ രണ്ടുതവണ സ്വപ്‌നയ്ക്ക് സന്ദേശമയച്ചു; ഒന്നിന് മറുപടി, വിശദാംശങ്ങള്‍ പുറത്ത്

English summary
Actress Attack case in Kochi: Dileep and Mukesh arrived in Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X