നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീളും; കൂടുതല്‍ സമയം തേടി ജഡ്ജി സുപ്രീംകോടതിയില്‍
ദില്ലി: കൊറോണയും ലോക്ക്ഡൗണും കാരണം നടപടികള്‍ വൈകിയ സാഹചര്യത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണക്ക് കൂടുതല്‍ സമയം തേടി ജഡ്ജി. കഴിഞ്ഞ നവംബറിലാണ് ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശച്ചത്. ഈ വര്‍ഷം മെയ് മാസത്തോടെ വിചാരണ പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ പ്രതികള്‍ സമര്‍പ്പിച്ച ചില ഹര്‍ജികള്‍ കാരണം വിചാരണ കൃത്യസമയം തുടങ്ങാന്‍ സാധിച്ചില്ല. പിന്നാലെയാണ് കൊറോണയും ലോക്ക്ഡൗണുമെല്ലാം വന്നത്. ഇതോടെ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നു.

ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഹണി എം വര്‍ഗീസ് കൂടുതല്‍ സമയം തേടിയിരിക്കുന്നത്. വിചാരണ കോടതിയുടെ ആവശ്യം ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം പരിശോധിക്കുക. സമയം നീട്ടി നല്‍കാനാണ് സാധ്യത. മൂന്ന് മാസമോ ആറ് മാസമോ നീട്ടി നല്‍കിയേക്കും.
Recommended Video
നടന് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസാണിത്. 2017 ഫെബ്രുവരി 17നായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂര്‍ നിന്നും കൊച്ചിയിലേക്കുള്ള കാര്‍ യാത്രക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘം അറസ്റ്റിലായ കേസില്‍ പിന്നീടാണ് നടന് ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്. ദിലീപ് നല്കിയ ക്വട്ടേഷനാണ് എന്നാണ് ആരോപണം. ദിലീപിനെ അറസ്റ്റ് ചെയ്യുകയും മൂന്ന് മാസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിയും വന്നു.
വിചാരണയുടെ ആദ്യ നടപടികള്‍ മാസങ്ങള്‍ക്ക് മുമ്പ് കോടതി ആരംഭിച്ചിരുന്നു. നടിയുടെ ക്രോസ് വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രോസിക്യൂഷന് വിസ്താരം പൂര്‍ത്തിയായിരുന്നു. ഇതിനിടെ പല സക്ഷികളും കൂറുമാറുകയുമുണ്ടായി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications