കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍ വെളിപ്പെടുത്തലുമായി മഞ്ജുവാര്യര്‍. കേസിലെ എട്ടാം പ്രതി ദിലീപിന്റെ മുന്‍ ഭാര്യയാണ് മഞ്ജുവാര്യര്‍. ഇവരുടെ വെളിപ്പെടുത്തല്‍ രേഖപ്പെടുത്താന്‍ വിചാരണ കോടതി തയ്യാറായില്ല എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ദിലീപിന് തിരിച്ചടിയാകുന്ന സുപ്രധാന കാര്യം സൂചിപ്പിക്കുന്നത്.

Recommended Video

cmsvideo
Manju Warrier and Bhama's statement against Dileep | Oneindia Malayalam

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് സര്‍ക്കാരിന്റെ ഹര്‍ജിയിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയാണ് മഞ്ജുവാര്യര്‍. സാക്ഷിയെ സ്വാധീനക്കരുത് എന്ന നിബന്ധനയോടെയാണ് ദിലീപിന് ജാമ്യം നല്‍കിയിരുന്നത്. ദിലീപിനും വിചാരണ കോടതിക്കുമെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിയിരിക്കുന്നത്....

പ്രധാന സാക്ഷി മഞ്ജുവാര്യര്‍

പ്രധാന സാക്ഷി മഞ്ജുവാര്യര്‍

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയാണ് മഞ്ജുവാര്യര്‍. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യം പറഞ്ഞത് മഞ്ജുവാര്യരാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് മഞ്ജു ഈ അഭിപ്രായം പങ്കുവച്ചത്. മഞ്ജുവിന്റെ വാക്കുകള്‍ അന്ന് തന്നെ വലിയ വാര്‍ത്തയായിരുന്നു.

കോടതി മാറ്റണം

കോടതി മാറ്റണം

വിചാരണ കോടതി സുപ്രധാന കാര്യങ്ങള്‍ രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കോടതി മാറിയിട്ടില്ലെങ്കില്‍ നീതി ലഭിക്കുമെന്ന് തോന്നുന്നില്ല എന്ന് നേരത്തെ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു.

ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റി

ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റി

വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാരും സമാനമായ വാദമാണ് ഉന്നയിച്ചിരിക്കുന്നത്. ഈ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചെങ്കിലും വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു. വെള്ളിയാഴ്ച വരെ വിചാരണ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഹര്‍ജിയിലാണ് മഞ്ജുവാര്യരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എടുത്തു പറയുന്നത്.

മകള്‍ വിളിച്ചു

മകള്‍ വിളിച്ചു

കഴിഞ്ഞ ഫെബ്രുവരി 27നാണ് മഞ്ജുവാര്യര്‍ കോടതിയില്‍ ഹാജരായത്. മകളുമായി സംസാരിച്ചിട്ട് എത്ര കാലമായി എന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചു. ഫെബ്രുവരി 24ന് ഫോണില്‍ സംസാരിച്ചു എന്ന് മഞ്ജു മൊഴി നല്‍കി. അച്ഛനെതിരായി കോടതിയില്‍ ഒന്നും വെളിപ്പെടുത്തരുത് എന്ന് മകള്‍ ഫോണില്‍ ആവശ്യപ്പെട്ടുവെന്നും താന്‍ സത്യം മാത്രമേ കോടതിയില്‍ പറയൂ എന്നും മഞ്ജു പ്രതികരിച്ചു എന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വിശദമാക്കുന്നു.

എല്ലാം അവഗണിക്കപ്പെട്ടു

എല്ലാം അവഗണിക്കപ്പെട്ടു

മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍ പക്ഷേ വിചാരണ കോടതി രേഖപ്പെടുത്തിയില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. ആക്രമിക്കപ്പെട്ട നടിയുടെ ചില നിര്‍ണായകമായ മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഭാമയോട് പറഞ്ഞത്

ഭാമയോട് പറഞ്ഞത്

2013ല്‍ എറണാകുളം അബാദ് പ്ലാസയില്‍ വച്ച് താരങ്ങളുടെ സ്റ്റേജ് ഷോക്ക് വേണ്ടിയുള്ള റിഹേഴ്‌സല്‍ നടന്നിരുന്നു. നടിയെ ജീവനോടെ കത്തിക്കുമെന്ന് ഭാമയോട് എട്ടാം പ്രതി പറഞ്ഞിരുന്നു. ഇക്കാര്യം തന്നോട് ആ നടി പറഞ്ഞിരുന്നു എന്ന് ആക്രമണത്തിന് ഇരയായ നടി കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ ഈ മൊഴിയും വിചാരണ കോടതി രേഖപ്പെടുത്തിയില്ല എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേട്ടുകേള്‍വി മാത്രം

കേട്ടുകേള്‍വി മാത്രം

ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിലെ നിര്‍ണായകമായ ഭാഗങ്ങള്‍ രേഖപ്പെടുത്തണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണിതെന്ന് കാണിച്ച് കോടതി നിരസിക്കുകയാണ് ചെയ്തത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച ദിലീപിന്റെയും മറ്റു പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

കടുത്ത സമ്മര്‍ദ്ദം

കടുത്ത സമ്മര്‍ദ്ദം

പ്രതികളില്‍ നിന്ന് സാക്ഷികള്‍ക്ക് ഭീഷണിയും സമ്മര്‍ദ്ദവുമുണ്ട് എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പ്രധാനമായും എട്ടാം പ്രതി ദിലീപില്‍ നിന്നാണ് ഭീഷണി എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നുവത്രെ സമ്മര്‍ദ്ദം. എന്നാല്‍ വിചാരണ കോടതി ഇത് ഗൗരവത്തിലെടുത്തില്ലെന്നും സര്‍ക്കാര്‍ പെറ്റീഷനില്‍ പറയുന്നു.

വിശദമായ വിസ്താരം അനുവദിച്ചില്ല

വിശദമായ വിസ്താരം അനുവദിച്ചില്ല

ചില കൂറുമാറിയ സാക്ഷികളെ വിശദമായി വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും വിചാരണ കോടതി അനുവദിച്ചില്ലത്രെ. വിചാരണ കോടതിയുടെ പല നിലപാടുകളിലും സംശയം പ്രകടിപ്പിച്ചാണ് സര്‍ക്കാര്‍ കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പ്രോസിക്യൂഷനെ സഹായിക്കുന്ന മൊഴികള്‍ കോടതി രേഖപ്പെടുത്തിയില്ല. പ്രതിയെ സഹായിക്കുന്നത് രേഖപ്പെടുത്തുകയും ചെയ്തു എന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വെള്ളിയാഴ്ച പരിഗണിക്കും

വെള്ളിയാഴ്ച പരിഗണിക്കും

വിചാരണ കോടതി ജഡ്ജി സുതാര്യമായിട്ടാണ് കേസില്‍ ഇടപെടുന്നത് എന്ന് തോന്നുന്നില്ല. എതിര്‍ വിസ്താര വേളയില്‍ സാക്ഷികളെ സംരക്ഷിക്കാന്‍ കോടതി നടപടിയെടുത്തില്ല എന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. സര്‍ക്കാരിന്റെ വിശദീകരണവും ഇരയായ നടി സമര്‍പ്പിച്ച ആവശ്യവും ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ

ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ

സാക്ഷികളെ സ്വാധീനിക്കരുത് എന്ന് വ്യക്തമാക്കിയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ പ്രധാന സാക്ഷിയായ മഞ്ജുവാര്യരെ ദിലീപ് മകള്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന വിവരമാണ് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഒരു പക്ഷേ ദിലീപിന്റെ ജാമ്യം റദ്ദാക്കാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച സുപ്രധാന തീരുമാനങ്ങളുണ്ടായേക്കും.

ശോഭ സുരേന്ദ്രന്റെ പുതിയ നീക്കം; ബിഡിജെഎസ് വഴി കോണ്‍ഗ്രസുമായി കൈ കോര്‍ക്കുമെന്ന് റിപ്പോര്‍ട്ട്ശോഭ സുരേന്ദ്രന്റെ പുതിയ നീക്കം; ബിഡിജെഎസ് വഴി കോണ്‍ഗ്രസുമായി കൈ കോര്‍ക്കുമെന്ന് റിപ്പോര്‍ട്ട്

English summary
Actress Attack Case in Kochi: Manju Warrier’s big disclosure ignored by Trial Court, Government says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X