Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ? സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് ആക്ഷേപം

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ? ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചു. ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നുവെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജാമ്യം റദ്ദാക്കിയാല്‍ ദിലീപ് വീണ്ടും ജയിലിലേക്ക് പോകുന്ന സാഹചര്യമുണ്ടാകും. കേസിലെ ചില സാക്ഷികള്‍ നേരത്തെ കൂറുമാറിയിരുന്നു.

08

ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കൊറോണ കാരണം നടപടികള്‍ വൈകി. ഇതോടെ വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയെ സമീപിക്കുകയും കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തു. വിചാരണ കോടതിയുടെ അപേക്ഷ പരിണിച്ച ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞമാസം മുതല്‍ ആറ് മാസം വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇതോടെ വിചാരണയ്ക്ക് അടുത്ത വര്‍ഷം ഫെബ്രുവരി വരെ സമയം ലഭിക്കും.

നടി ആക്രമിക്കപ്പെട്ട കേസ് ഈ വര്‍ഷം മെയ് മാസത്തോടെ വിചാരണ പൂര്‍ത്തിയാകേണ്ടതായിരുന്നു. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കേണ്ടതിനാല്‍ വിചാരണ വൈകി. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ വിചാരണ തുടര്‍ന്നെങ്കിലും അധികം നീണ്ടില്ല. കൊറോണ വ്യാപിച്ചതോടെ കോടതി നടപടികള്‍ തടസപ്പെട്ടു. നടിയുടെ ആവശ്യപ്രകാരം വിചാരണക്ക് വനിതാ ജഡ്ജിയെ അനുവദിക്കുകയും വിചാരണ രഹസ്യമാക്കുകയും ചെയ്തിട്ടുണ്ട്.

2017 ഫെബ്രുവരി 17നായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂര്‍ നിന്നും കൊച്ചിയിലേക്കുള്ള കാര്‍ യാത്രക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘം അറസ്റ്റിലായ കേസില്‍ പിന്നീടാണ് നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്. ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്നാണ് ആരോപണം. ദിലീപ് അതേ വര്‍ഷം ജൂലൈയില്‍ അറസ്റ്റിലായി. മൂന്ന് മാസത്തോളം ജയിലില്‍ കഴിയേണ്ടി വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+