Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് അകത്തായത് സത്യാഗ്രഹം നടത്തിയതിനല്ല!! കാവ്യയെ പോലെയാണോ മറ്റുള്ളവര്‍, എത്രപേര്‍ ഇരയെ കണ്ടു

ഗണേഷ് കുമാര്‍ എംഎല്‍എ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചതിനെയും കുറിപ്പില്‍ വിമര്‍ശിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പവിത്രതയാണ് അവിടെ ഇല്ലാതായതെന്ന് കുറിപ്പില്‍ സുമിത്ര ചൂണ്ടിക്കാട്ടുന്നു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ ദിലീപിനെ കാണാന്‍ താരനിര തന്നെ എത്തുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണിവിടെ. ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ദിലീപിനെ കാണാന്‍ ജയിലില്‍ വരുന്നത് പോലെ നിസാരമാണോ പ്രമുഖ താരങ്ങള്‍ എത്തുന്നത്?

ആരോപണം നേരിടുന്നതും ഇരയും സഹപ്രവര്‍ത്തകരാണ്. ഈ സാഹചര്യത്തില്‍ ജയറാമും ഹരിശ്രീ അശോകനും ഗണേഷ് കുമാറും ദിലീപിനെ ജയിലില്‍ കാണാന്‍ പോയത് ശരിയാണോ? ഡോ. എം സുമിത്ര മാതൃഭൂമയില്‍ എഴുതിയ കുറിപ്പിലാണ് പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.

കേസിനെ നേരിടട്ടെ

കേസിനെ നേരിടട്ടെ

എല്ലാവര്‍ക്കും അറിയുന്ന പോലെ ആലുവ ജയിലിലാണ് ദിലീപ്. കേസിനെ നിയമപരമായും രാഷ്ട്രീയമായും ചലചിത്രപരമായും നേരിടട്ടെ. ആര്‍ക്കും വിരോധമില്ല- എന്ന് തുടങ്ങുന്നു സുമിത്രയുടെ കുറിപ്പ്.

 ജയറാമിന്റെ ഓണക്കോടി

ജയറാമിന്റെ ഓണക്കോടി

ബുധനാഴ്ച ദിലീപ് അച്ഛന്റെ ബലി ചടങ്ങുകള്‍ക്ക് ജയിലില്‍ നിന്നിറങ്ങും. അതിന് മുമ്പ് ആലുവ ജയിലിലേക്ക് കടന്നെത്തുകയാണ് പ്രിയ താരങ്ങള്‍. ജയറാം വന്നത് ഓണക്കോടിയുമായാണ്- കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

തീര്‍ഥാടനം ജയിലിലേക്ക്

തീര്‍ഥാടനം ജയിലിലേക്ക്

സംവിധായകന്‍ രഞ്ജിത്ത് വന്നു, ഹരിശ്രീ അശോകന്‍ വന്നു, ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു, നിര്‍മാതാക്കള്‍ വന്നു, ആന്റണി പെരുമ്പാവൂരിനെ കണ്ടു, തീര്‍ഥാടനം ജയിലിലേക്ക് തുടരുകയാണെന്നും സുമിത്ര പറയുന്നു.

ദിലീപിന്റെ വിരല്‍ തൊട്ടപ്പോള്‍

ദിലീപിന്റെ വിരല്‍ തൊട്ടപ്പോള്‍

മീനാക്ഷിയുമൊത്ത് കാവ്യ ദിലീപിനെ കാണാന്‍ വരുന്നത് പോലെയാണോ മറ്റുള്ളവര്‍ ജയില്‍ സന്ദര്‍ശിക്കുന്നത്. കനകമൈലാഞ്ചി നീരില്‍ തുടുത്ത ദിലീപിന്റെ വിരല്‍ തൊട്ടപ്പോള്‍ നമ്മുടെ മഹാനടന്‍മാരില്‍ ആരുടെയൊക്കെ ഉള്ളില്‍ കിനാവ് ചുരന്നു എന്ന ചോദ്യവും കുറിപ്പിലുണ്ട്.

പട നയിച്ചതിനല്ല അകത്തായത്

പട നയിച്ചതിനല്ല അകത്തായത്

ദിലീപിനെ കുറ്റവാളിയായി കോടതി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, പാലിയം സത്യാഗ്രഹത്തിന് പട നയിച്ചതിനല്ല ദിലീപിനെ വിലങ്ങുവച്ചത്. കേരളത്തിന് ഇനിയും ഞെട്ടല്‍ മാറാത്ത ചില സംശയങ്ങള്‍ ഉള്ളതിനാലാണ്.

ലാലിന്റെ വീട്ടിലേക്ക് വന്ന പെണ്‍കുട്ടി

ലാലിന്റെ വീട്ടിലേക്ക് വന്ന പെണ്‍കുട്ടി

നിറകൊണ്ട ഒരു പാതിരാവില്‍ കണ്ണീരിന്റെ പുഴയുമായി ലാലിന്റെ വീട്ടിലേക്ക് കടന്നുവന്ന ഒരു പെണ്‍കുട്ടിയുണ്ട്. ഒറ്റ രാത്രി കൊണ്ട് പേര് നഷ്ടമായ പെണ്‍കുട്ടി. ഇവരുടെയൊക്കെ സഹപ്രവര്‍ത്തകയാണ് അവള്‍.

ചലചിത്ര പ്രതിഭകളുടെ കണ്ണീര്‍

ചലചിത്ര പ്രതിഭകളുടെ കണ്ണീര്‍

പിന്നാലെയെത്തിയ സായാഹ്നത്തില്‍ ചലചിത്ര പ്രതിഭകളുടെ കണ്ണീരും നാം കണ്ടു. അവള്‍ക്ക് നീതി വേണമെന്ന് എല്ലാവരും പറഞ്ഞു. നീതി കിട്ടിയോ എന്ന ചോദ്യവും സുമിത്ര ചോദിക്കുന്നു.

അവള്‍ക്കും ഓണസമ്മാനമില്ലേ?

അവള്‍ക്കും ഓണസമ്മാനമില്ലേ?

അവള്‍ക്ക് ഓണസമ്മാനവുമായി എത്ര നടന്‍മാര്‍ ചെന്നു. മാവേലി ഒഴിച്ച് ആരും ചെന്നതായി മലയാളി അറിഞ്ഞിട്ടില്ലെന്നും അവിടെയാണ് ജയില്‍ സന്ദര്‍ശനങ്ങള്‍ വേദനയാകുന്നതെന്നും സുമിത്ര എഴുതുന്നു.

മുന്തിയ അഭിഭാഷകര്‍

മുന്തിയ അഭിഭാഷകര്‍

നിസ്സഹായനല്ല ദിലീപ്. മുന്തിയ അഭിഭാഷകരെ വച്ച് വാദിക്കാന്‍ ഇന്ന് ദിലീപിന് കെല്‍പ്പുണ്ട്. നീതി ദേവതയോട് കാര്യം പറയാന്‍ ദിലീപിന് ഫാന്‍സ് അസോസിയേഷനിലെ ഏതംഗത്തേക്കാളും ശേഷിയുണ്ടെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഗണേഷിന്റെ സന്ദര്‍ശനം

ഗണേഷിന്റെ സന്ദര്‍ശനം

ഗണേഷ് കുമാര്‍ എംഎല്‍എ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചതിനെയും കുറിപ്പില്‍ വിമര്‍ശിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പവിത്രതയാണ് അവിടെ ഇല്ലാതായതെന്ന് കുറിപ്പില്‍ സുമിത്ര ചൂണ്ടിക്കാട്ടുന്നു. സ്വന്തം പോലീസിനെ കഴിവുകെട്ടവരെന്ന് വിളിച്ചുപറയുന്നതിന് തുല്യമാണ് ഇപ്പോഴത്തെ ജയില്‍ സന്ദര്‍ശനമെന്നും സുമിത്ര വിമര്‍ശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+