Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്, ആസിഡ് ഒഴിച്ചാലും ശ്രീനിവാസന്‍ നിലപാട് മാറ്റില്ല

ജയിയില്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ വരുന്നവരില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ദിലീപിനെ കാണാന്‍ വന്ന പത്തോളം പേര്‍ നിരാശരായി മടങ്ങി.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയതായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്തകള്‍. അതില്‍ പ്രധാനി ആയിരുന്നു നടന്‍ ശ്രീനിവാസനും ഗണേഷും ജയറാമുമെല്ലാം. എന്നാല്‍ ഇപ്പോള്‍ സാംസ്‌കാരിക ലോകത്തുനിന്ന് കടുത്ത വിമര്‍ശനമാണ് ഇവര്‍ നേരിടുന്നത്.

ദിലീപിനെ പിന്തുണച്ച ശ്രീനിവാസനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍ രംഗത്തെത്തി. കരി ഓയിലല്ല, സര്‍ഫ്യൂരിക് ആസിഡ് ഒഴിച്ചാലും ദിലീപിനെ പറ്റിയുള്ള നിലപാട് ശ്രീനിവാസന്‍ മാറ്റില്ലെന്ന് ജയശങ്കര്‍ പറഞ്ഞു.

ശ്രീനിവാസന്റെ കട്ട സപ്പോര്‍ട്ട്

ശ്രീനിവാസന്റെ കട്ട സപ്പോര്‍ട്ട്

ശ്രീനിവാസന്‍ ദിലീപിനെ പിന്തുണച്ച് സംസാരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ വീടിന് നേരെ കരി ഓയില്‍ പ്രയോഗം നടന്നിരുന്നു. ഇതാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍.

സിനിമയിലെ മാഫിയാ സംസ്‌കാരം

സിനിമയിലെ മാഫിയാ സംസ്‌കാരം

കരി ഓയിലല്ല, സള്‍ഫ്യൂരിക് ആസിഡ് ഒഴിച്ചാലും ദിലീപിനെ കുറിച്ചുള്ള നിലപാട് ശ്രീനിവാസന്‍ മാറ്റില്ലെന്നു ജയശങ്കര്‍ പറഞ്ഞു. സിനിമയിലെ മാഫിയാ സംസ്‌കാരം അത്ര രൂക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമ വേറെ സെറ്റപ്പ്

സിനിമ വേറെ സെറ്റപ്പ്

സാമ്രാജ്യത്വമോ ഫാഷിസമോ താലിബാനിസമോ പോലയല്ല സിനിമയിലെ മാഫിയ സംസ്‌കാരമെന്നും ജയശങ്കര്‍ പറഞ്ഞു. സിനിമയിലെ സംസ്‌കാരം വേറെ സെറ്റപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൂക്ഷിച്ചും കണ്ടും നില്‍ക്കണം

സൂക്ഷിച്ചും കണ്ടും നില്‍ക്കണം

സിനിമയിലെ മാഫിയ സംസ്‌കാരത്തിനെതിരേ സൂക്ഷിച്ചും കണ്ടും നില്‍ക്കണം. അല്ലെങ്കില്‍ വിവരമറിയുമെന്നും ജയശങ്കറിന്റെ പോസ്റ്റില്‍ പറയുന്നു.

പിണറായിയെ പറയാം പക്ഷേ, ദിലീപിനെ

പിണറായിയെ പറയാം പക്ഷേ, ദിലീപിനെ

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വിമര്‍ശിക്കാം, മോദിയെ അപലപിക്കാം, പിണറായി വിജയനെ കുറ്റപ്പെടുത്താം. ഇതിനൊന്നും ഒരു കുഴപ്പവുമില്ല. ജനാധിപത്യ സമ്പ്രദായത്തില്‍ അനുവദനീയമാണിത്.

ദിലീപ് എന്താ പോളണ്ടോ

ദിലീപ് എന്താ പോളണ്ടോ

എന്നാല്‍ ദിലീപിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് തെറ്റായി പോയെന്ന് പറയാനേ പാടില്ല എന്ന അവസ്ഥയാണെന്നും ജയശങ്കര്‍ കുറ്റപ്പെടുത്തുന്നു.

സബ്ജയിലില്‍ ഓണക്കോടി

സബ്ജയിലില്‍ ഓണക്കോടി

സബ്ജയിലില്‍ ഓണക്കോടിയുമായി പോകുന്നതില്‍ തെറ്റില്ല. ജാമ്യം നിഷേധിച്ച ജഡ്ജിയെ വിമര്‍ക്കുന്നതിലും വിരോധമില്ല. അത് ആവിഷ്‌കാര സ്വാതന്ത്രയത്തിന്റെ ഭാഗമാണെന്നും ജയശങ്കര്‍ പറഞ്ഞു.

ജയറാം ചെയ്തത്

ജയറാം ചെയ്തത്

തിരുവോണ നാളില്‍ ദിലീപിന് ഓണക്കോടിയുമായി നടന്‍ ജയറാം ആലുവ ജയിലില്‍ പോയിരുന്നു. ഇത് പതിവാണെന്നാണ് ജയറാം അന്ന് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.

പോലീസിന് ആശങ്ക

പോലീസിന് ആശങ്ക

അതേസമയം, യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന ദിലീപിന് മലയാളത്തിലെ പ്രധാന നടന്‍മാരുടെ പിന്തുണ ലഭിക്കുന്നത് പോലീസും ആശങ്കയോടെയാണ് കാണുന്നത്. കഴിഞ്ഞ ദിവസം ജയിലില്‍ വന്ന് ദിലീപിനെ കണ്ട ഗണേഷ് കുമാര്‍ എംഎല്‍എ സിനിമാ മേഖലയിലുള്ള എല്ലാവരും ദിലീപിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിജയരാഘവനും രഞ്ജിത്തും

വിജയരാഘവനും രഞ്ജിത്തും

വിജയരാഘവന്‍ ഉള്‍പ്പൈടെയുള്ള മുതിര്‍ന്ന നടന്‍മാരും രഞ്ജിത്ത് ഉള്‍പ്പെടെയുള്ള പ്രമുഖ സംവിധായകരും ദിലീപിനെ ജയിലില്‍ വന്ന് സന്ദര്‍ശിച്ചിരുന്നു. ജയറാമും ഹരിശ്രീ അശോകനും വന്നു. ഇതെല്ലാം ദിലീപിന് ജനകീയത തിരിച്ചുകിട്ടുന്നതിന്റെ ലക്ഷണമായാണ് പോലീസ് കാണുന്നത്.

ദിലീപ് മണ്ടത്തരം ചെയ്യില്ല

ദിലീപ് മണ്ടത്തരം ചെയ്യില്ല

ദിലീപ് ഇത്തരം മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ശ്രീനിവാസന്‍ പറഞ്ഞു.

സഹപ്രവര്‍ത്തകരില്‍ പ്രമുഖര്‍

സഹപ്രവര്‍ത്തകരില്‍ പ്രമുഖര്‍

കാവ്യയെ വിവാഹം കഴിച്ച ശേഷമുള്ള ആദ്യ ഓണമായിരുന്നു ദിലീപിന്. ജാമ്യം ലഭിക്കുമെന്നാണ് നേരത്തെ ദിലീപും അദ്ദേഹത്തിന്റെ ആരാധകരും കരുതിയിരുന്നതെങ്കിലും ഹൈക്കോടതി കനിഞ്ഞില്ല. ഇനിയും ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചിട്ടുണ്ട്.

ജയിലില്‍ നിയന്ത്രണം

ജയിലില്‍ നിയന്ത്രണം

അതിനിടെ ജയിയില്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ വരുന്നവരില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ദിലീപിനെ കാണാന്‍ വന്ന പത്തോളം പേര്‍ നിരാശരായി മടങ്ങി.

കുടുംബാംഗങ്ങള്‍ക്ക് ആവാം

കുടുംബാംഗങ്ങള്‍ക്ക് ആവാം

കുടുംബാംഗങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നാണ് പോലീസ് പറയുന്നത്. ജയിലില്‍ ദിലീപിന് അനിയന്ത്രിതമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+