കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമ്യ നമ്പീശന് മാത്രമല്ല, ജോയ് മാത്യുവിനും തിരിച്ചടിയാകുന്നു; സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയുടെ അകത്തളങ്ങളിലെ പോരും അശ്ലീലതയും പുറത്തെത്താന്‍ കാരണമായിട്ടുണ്ടെന്ന് വിലയിരുത്തുന്നവര്‍ നിരവധിയാണ്. നടി ആക്രമിക്കപ്പെടാന്‍ കാരണം വ്യക്തി വൈരാഗ്യമാണെന്ന് നേരത്തെ അന്വേഷണ സംഘം തന്നെ വെളിപ്പെടുത്തിയിരുന്നു. സിനിമാ രംഗത്തുള്ളവര്‍ നടിക്കൊപ്പം, ദിലീപിനൊപ്പം എന്നിങ്ങനെ രണ്ടു ചേരിയായി മാറുന്ന കാഴ്ചയാണ് സംഭവശേഷം കണ്ടത്. ഇപ്പോഴിതാ നടിക്കൊപ്പം നിന്നവര്‍ക്ക് അവരുടെ കരിയറില്‍ തിരിച്ചടി നേരിടുന്നുവെന്ന വിവരങ്ങള്‍ ഒന്നിന് പിറകെ ഒന്നായി പുറത്തുവരുന്നു. നടിയെ പരസ്യമായി പിന്തുണച്ച നടിമാര്‍ക്ക് അവസരങ്ങള്‍ കുറയുന്നുണ്ടത്രെ. രമ്യാനമ്പീശന്‍ കഴിഞ്ഞദിവസം ഇക്കാര്യം പരസ്യമാക്കിയിരുന്നു. സമാനമായ അനുഭവം തന്നെയാണ് നടന്‍ ജോയ് മാത്യുവിനും പറയാനുള്ളത്....

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘങ്ങളെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ അധികം വൈകാതെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ദിലീപിലേക്ക് ആരോപണങ്ങള്‍ ഉയര്‍ന്നു.

രണ്ടുതട്ടില്‍

രണ്ടുതട്ടില്‍

മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ദിലീപും കേസില്‍ അറസ്റ്റിലായി. ഇതോടെയാണ് സിനിമാ രംഗം രണ്ടുതട്ടിലായത്. പലരും നടിക്കൊപ്പം നിന്നു. എന്നാല്‍ മറ്റുചിലര്‍ ദിലീപിനൊപ്പവും. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ സിനിമാ രംഗത്തെ സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തി പുതിയ വനിതാ കൂട്ടായ്മയും രൂപീകരിക്കപ്പെട്ടു.

തിരിച്ചടി

തിരിച്ചടി

നടിക്കൊപ്പം ഉറച്ചുനിന്നവരില്‍ പ്രധാനികളായിരുന്നു രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍. മഞ്ജുവാര്യര്‍ നടിക്കൊപ്പം തന്നെ നിന്നെങ്കിലും അവര്‍ പരസ്യപ്രതികരണത്തില്‍ വളരെ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികരണം കാരണം അവസരങ്ങള്‍ ഇല്ലാതാക്കാന്‍ നോക്കുന്നു എന്നാണ് രമ്യനമ്പീശന്‍ പറയുന്നത്.

 അടിച്ചമര്‍ത്താനും ശ്രമം

അടിച്ചമര്‍ത്താനും ശ്രമം

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് രമ്യാനമ്പീശന്‍ രാജിവച്ചിരുന്നു. സംഘടനയില്‍ നിന്ന് പുറത്തായ ശേഷം അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമം നടക്കുന്നുവെന്നാണ് രമ്യാനമ്പീശന്‍ പറയുന്നത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഭിപ്രായം പറഞ്ഞത് അവസരങ്ങള്‍ കുറച്ചുവെന്ന് നടന്‍ ജോയ് മാത്യുവും അഭിപ്രായപ്പെടുന്നു.

ജോയ് മാത്യു പറയുന്നത്

ജോയ് മാത്യു പറയുന്നത്

നടി ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ചത് കൊണ്ട് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുന്നുണ്ട്. അമ്മയുടെ നിയമാവലി പൊളിച്ചെഴുതണം. സംഘടനയില്‍ നിന്നു കൊണ്ടുതന്നെ സംഘടനയെ നേരെയാകുന്നതാണ് നല്ലതെന്നും ജോയ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഒന്നിച്ച് അഭിനയിച്ചതില്‍

ഒന്നിച്ച് അഭിനയിച്ചതില്‍

കേസില്‍ കുറ്റാരോപിതനായ ദിലീപിനെതിരെ നേരത്തെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച വ്യക്തിയാണ് ജോയ് മാത്യു. ദിലീപിനൊപ്പം ചില ചിത്രങ്ങളിലെങ്കിലും ഒന്നിച്ച് അഭിനയിച്ചതില്‍ ഖേദിക്കുന്നുവെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

 രാജിയും കത്തും

രാജിയും കത്തും

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് പുറത്താക്കിയ ദിലീപിനെ പിന്നീട് തിരിച്ചെടുത്തിരുന്നു. ഇക്കാര്യം പരസ്യമായപ്പോഴാണ് നാല് വനിതാ താരങ്ങള്‍ രാജിവച്ചത്. മൂന്ന് വനിതാ താരങ്ങള്‍ അമ്മയ്ക്ക് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്.

ഏഴിന് ചര്‍ച്ച

ഏഴിന് ചര്‍ച്ച

അമ്മയും വനിതാ താരങ്ങളും തമ്മിലുള്ള ചര്‍ച്ച ഈ മാസം ഏഴിനാണ്. കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് കത്തയച്ച മൂന്ന് നടിമാരെയും ക്ഷണിച്ചിട്ടുണ്ട്. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് കത്തയച്ചിരുന്നത്. സംഭവത്തില്‍ വിശദീകരണമായി പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയും ജോയ് മാത്യു രംഗത്തുവന്നിരുന്നു.

ജസ്‌നയെ ധ്യാന കേന്ദ്രത്തില്‍ കണ്ടെന്ന്: അധികൃതര്‍ പോലീസിനെ അറിയിച്ചു, ഷാളിട്ട് തലമറച്ച്, അണക്കരയില്‍ജസ്‌നയെ ധ്യാന കേന്ദ്രത്തില്‍ കണ്ടെന്ന്: അധികൃതര്‍ പോലീസിനെ അറിയിച്ചു, ഷാളിട്ട് തലമറച്ച്, അണക്കരയില്‍

English summary
Actress attack case; Joy mathew against AMMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X