കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജുവാര്യരുടെ മൊഴി, ഇരയുടെ വെളിപ്പെടുത്തല്‍... ദിലീപ് കേസില്‍ പ്രതികരണവുമായി കെമാല്‍ പാഷ

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ സ്വീകരിച്ച പ്രത്യേക നടപടികള്‍ അടുത്തിടെ ഏറെ ചര്‍ച്ചയായിരുന്നു. കോടതിയില്‍ അവിശ്വാസം പ്രകടിപ്പിച്ച പ്രോസിക്യൂട്ടര്‍ കോടതി മാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയും ഇതേ ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിച്ചിരിക്കുകയാണ്. ജഡ്ജിയുടെ ചില പ്രവര്‍ത്തനങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണ് എന്നാണ് ആരോപണം.

ഈ മാസം 16 വരെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. ഈ പശ്ചാത്തലത്തിലാണ് പ്രോസിക്യൂഷന്‍ വാദങ്ങള്‍ സംബന്ധിച്ചും കേസുമായി ബന്ധപ്പെട്ടും ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചിരിക്കുന്നത്....

ഇത്തരത്തില്‍ പെരുമാറരുത്

ഇത്തരത്തില്‍ പെരുമാറരുത്

പ്രോസിക്യൂഷന്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടുള്ളതല്ല എന്നാണ് ജസ്റ്റിസ് കെമാല്‍ പാഷയുടെ നിലപാട്. ഹൈക്കോടതി വിഷയം ഗൗരവത്തില്‍ കാണണമെന്നും ഇങ്ങനെ പോയാല്‍ ജൂഡീഷ്യല്‍ ഓഫീസര്‍ക്ക് കൃത്യം നിര്‍വഹിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി അത് കേട്ടുകൊണ്ടിരിക്കുന്നത് അല്‍ഭുതമാണെന്നും കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.

എന്തുകൊണ്ട് എഴുതിയില്ല

എന്തുകൊണ്ട് എഴുതിയില്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. പ്രതി സാക്ഷികളെ സ്വാധീനിക്കുന്നു എന്ന് നേരത്തെ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. കോടതി അതെഴുതിയില്ല, ഇത് രേഖപ്പെടുത്തിയില്ല തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും എഴുതാന്‍ പാടില്ലാത്തതിനാലാണ് എഴുതാതിരുന്നതെന്നും കെമാല്‍ പാഷ പറഞ്ഞു.

കേട്ടുകേള്‍വി തെളിവാകില്ല

കേട്ടുകേള്‍വി തെളിവാകില്ല

പ്രോസിക്യൂഷന്റെ പല ആരോപണങ്ങള്‍ക്കും കെമാല്‍ ഭാഷ മറുപടി നല്‍കി. കേട്ടുകേള്‍വികള്‍ തെളിവാകില്ല. നേരിട്ട് ഇരയോട് ഞാന്‍ നിന്നെ കത്തിക്കും എന്ന് പറഞ്ഞാല്‍ അത് തെളിവാണ്. അവളെ ഞാന്‍ കത്തിക്കുമെന്ന് ദിലീപ് ആരോടോ പറയുന്നത് കേട്ടെന്ന് ഒരു നടി പറഞ്ഞുവെന്നാണ് ഇരയുടെ മൊഴി. ഇത് തെളിവല്ല എന്നും കെമാല്‍ പാഷ പറഞ്ഞു.

അതില്‍ എന്താണ് അപാകത

അതില്‍ എന്താണ് അപാകത

ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നിട്ടില്ലെങ്കില്‍ വിളിച്ചുചോദിക്കാം. അതിന് കോടതിക്ക് അധികാരമുണ്ട്. റിപ്പോര്‍ട്ട് വിളിച്ചു ചോദിച്ചു എന്നതാണ് ജഡ്ജിക്കെതിരെ ഉയര്‍ത്തിയിരിക്കുന്ന ഒരു ആരോപണം. സമാനമായ സാഹചര്യത്തില്‍ ഞാന്‍ നടപടി എടുത്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്ജി റിപ്പോര്‍ട്ട് വിളിച്ചു ചോദിച്ചതില്‍ അപാകതയില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

അഭിഭാഷകര്‍ സ്വാഭാവികം

അഭിഭാഷകര്‍ സ്വാഭാവികം

ദിലീപ് എട്ടാം പ്രതിയാണ്. ഒരുപാട് പ്രതികളുള്ള കേസാണിത്. ഇരയെ വിസ്തരിക്കുമ്പോള്‍ പ്രതികളുടെ അഭിഭാഷകര്‍ ഹാജരുണ്ടാകും. അവര്‍ക്ക് കോടതിയിലെ വിസ്താരം കേള്‍ക്കേണ്ടതുണ്ട്. ഇര പറയേണ്ടത് കേള്‍ക്കണം. അതുകൊണ്ടുതന്നെ ഇരയെ വിസ്തരിക്കുമ്പോള്‍ 20ല്‍ പരം അഭിഭാഷകരുണ്ടായിരുന്നു എന്ന് പറയുന്നതില്‍ പ്രസക്തിയില്ല. ഇവരെ ഇറക്കി വിടാന്‍ ആകില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

നടി മഞ്ജുവാര്യരുടെ മൊഴി

നടി മഞ്ജുവാര്യരുടെ മൊഴി

നടി മഞ്ജുവാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. അച്ഛനെതിരെ മൊഴി നല്‍കരുത് എന്നാവശ്യപ്പെട്ട് മകള്‍ വിളിച്ചിരുന്നു എന്ന് മഞ്ജുവാര്യര്‍ കോടതിയെ അറിയിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് മഞ്ജു മൊഴി നല്‍കിയത്. ഇത്രയും നാള്‍ ആരോപണം ഉന്നയിക്കാതെ ഇപ്പോള്‍ ഈ വിഷയം പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത് ഉചിതമല്ല എന്നും കെമാല്‍ പാഷ പറയുന്നു.

വനിതാ ജഡ്ജിയെ അറിയാം

വനിതാ ജഡ്ജിയെ അറിയാം

തൃശൂര്‍ ജില്ലാ ജഡ്ജി ആയിരിക്കെ തനിക്ക് വനിതാ ജഡ്ജി ഹണിയെ അറിയാം. അന്തസായ പെരുമാറ്റമാണ് അവരുടേത്. മൂന്ന് വര്‍ഷം മുമ്പ് വരെ തനിക്ക് നേരിട്ട് അവരെ അറിയാം. ഏതെങ്കിലും ഒരു പക്ഷം ചേരുന്ന വ്യക്തി അല്ലവര്‍. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ തെറ്റ് എന്ന് പറയാന്‍ ആര്‍ജവമുള്ള വ്യക്തി ആണെന്നും കെമാല്‍ പാഷ പറയുന്നു.

കേസ് നന്നായി പോകും

കേസ് നന്നായി പോകും

ജഡ്ജി ഹണിയുടെ മുന്നില്‍ കേസ് നന്നായി പോകും. ദിലീപ് കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടും. മറ്റാരുടെയെങ്കിലും മുന്നിലാണ് കേസ് വരുന്നതെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് പറയാനാകില്ല. ഇത്തരം അനുഭവങ്ങള്‍ താനും നേരിട്ടിട്ടുണ്ട് എന്ന് ചില പഴയ കാര്യങ്ങള്‍ ഓര്‍ത്ത് കെമാല്‍ പാഷ പറയുന്നു.

സുപ്രധാന കാര്യങ്ങള്‍

സുപ്രധാന കാര്യങ്ങള്‍

വിചാരണ കോടതി സുപ്രധാന കാര്യങ്ങള്‍ രേഖപ്പെടുത്തിയില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍. മഞ്ജുവാര്യരുടെ മൊഴിയിലെ വിവാദ ഭാഗം രേഖപ്പെടുത്തണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ലെന്നാണ് ആക്ഷേപം.

ജാമ്യം റദ്ദാക്കണം

ജാമ്യം റദ്ദാക്കണം

ആക്രമിക്കപ്പെട്ട നടിയുടെ ചില നിര്‍ണായകമായ മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചിട്ടുണ്ട്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണിതെന്ന് കാണിച്ച് കോടതി നിരസിക്കുകയാണ് ചെയ്തത്രെ. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച ദിലീപിന്റെയും മറ്റു പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
വിവാദങ്ങൾക്കിടെ ദിലീപ് താരപുത്രിയുടെ സിനിമയുടെ പൂജക്ക് എത്തി | Oneindia Malayalam
സാക്ഷികള്‍ക്ക് ഭീഷണി

സാക്ഷികള്‍ക്ക് ഭീഷണി

പ്രതികളില്‍ നിന്ന് സാക്ഷികള്‍ക്ക് ഭീഷണിയും സമ്മര്‍ദ്ദവുമുണ്ട് എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. വിചാരണ കോടതി ഇത് ഗൗരവത്തിലെടുത്തില്ലെന്നും സര്‍ക്കാര്‍ പെറ്റീഷനില്‍ പറയുന്നു. ചില കൂറുമാറിയ സാക്ഷികളെ വിശദമായി വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും വിചാരണ കോടതി അനുവദിച്ചില്ലത്രെ. വിചാരണ കോടതിയുടെ പല നിലപാടുകളിലും സംശയം പ്രകടിപ്പിച്ചാണ് സര്‍ക്കാര്‍ കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തത്.

ആര്‍എസ്എസ് ഇടപെട്ടു; കെ സുരേന്ദ്രന് താക്കീത്, തോറ്റ പ്രസിഡന്റാകരുത്, ശോഭയെ വിളിപ്പിച്ചുആര്‍എസ്എസ് ഇടപെട്ടു; കെ സുരേന്ദ്രന് താക്കീത്, തോറ്റ പ്രസിഡന്റാകരുത്, ശോഭയെ വിളിപ്പിച്ചു

English summary
Actress Attack Case: Justice Kemal Pasha response to Prosecution allegation against Judge Honey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X