• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും,ഗണേഷ് കുമാറിനെ ചോദ്യം ചെയ്യണം';ചാമക്കാല

തിരുവനന്തപുരം; നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി സംഭവത്തിൽ പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.ഇന്ന് പുലർച്ചെ ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ ഓഫീസിൽ നിന്നാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് ചാമക്കാലയുടെ പ്രതികരണം.

വേട്ടക്കാരനൊപ്പം വേട്ടയാടുകയും

വേട്ടക്കാരനൊപ്പം വേട്ടയാടുകയും

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം- ഗണേഷ്കുമാർ MLA ക്കെതിരെ അന്വേഷിക്കണം....

ഇരയ്ക്കൊമപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യേണ്ടതെങ്ങനെയെന്ന് ഇടതുമുന്നണി ഒരിക്കല്‍ കൂടി കാണിച്ചു തന്നു..

സൂപ്പര്‍ താരത്തെ അഴിക്കുള്ളിലാക്കി എന്ന് ആവര്‍ത്തിക്കുന്നവര്‍ അതേ താരത്തെ രക്ഷിക്കാനുമുള്ള വഴി നോക്കുന്നു.

 മൗനം അതിശയകരമാണ്

മൗനം അതിശയകരമാണ്

നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ഇടതുമുന്നണി എംഎല്‍എയുടെ സെക്രട്ടറി അറസ്റ്റിലായതിനെക്കുറിച്ച് വനിതാവിമോചന പ്രവര്‍ത്തകരും ചലച്ചിത്രലോകവും പുലര്‍ത്തുന്ന മൗനം അതിശയകരമാണ്.പത്തനാപുരം എംഎല്‍എയുടെ ഓഫീസില്‍ നിന്നാണ് കോളിളക്കം സൃഷ്ടിച്ച ഒരു പീഡനക്കേസ് അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായത്!

എംഎൽഎയെ ചോദ്യം ചെയ്യാത്തതെന്തേ

എംഎൽഎയെ ചോദ്യം ചെയ്യാത്തതെന്തേ

ഗണേഷ് കുമാര്‍ വഴിയല്ലാതെ ഈ കേസ്സുമായി പ്രദീപ് കോട്ടത്തലയ്ക്ക് എന്തുബന്ധം?സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണെന്ന് പകല്‍പോലെ വ്യക്തമായിരിക്കെ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ തയാറാകാത്തതെന്ത് ?

വിശദീകരണം തേടാന്‍

വിശദീകരണം തേടാന്‍

ജയിലിലായ സെക്രട്ടറിയെ പുറത്താക്കിയെന്ന് എംഎല്‍എയുടെ വിചിത്രമായ ന്യായീകരണവും !

സ്ത്രീ സുരക്ഷയുടെ പേരില്‍ ജനാധിപത്യവിരുദ്ധ നിയമങ്ങള്‍ പോലും കൊണ്ടുവരുന്ന മുഖ്യമന്ത്രിക്ക് ഘടകകക്ഷി എംഎല്‍എയോട് വിശദീകരണം തേടാന്‍ തോന്നാത്തതെന്ത് ?

നാണംകെട്ട ഇരട്ടത്താപ്പാണോ നയം ?

നാണംകെട്ട ഇരട്ടത്താപ്പാണോ നയം ?

അതേ അച്ഛന്‍റെ കാര്യത്തിലെന്നതുപോലെ മകന്‍റെ കാര്യത്തിലും നാണംകെട്ട ഇരട്ടത്താപ്പാണോ നയം ?

ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ അഴിമതിയ്ക്കും ഗണേഷ് കുമാറിന്‍റ കാര്യത്തില്‍ സ്ത്രീ സുരക്ഷയ്ക്കും വേറെ നിര്‍വചനമുണ്ടോയെന്ന് അഭിനവ ബുദ്ധിജീവികള്‍ വ്യക്തമാക്കണം.

പരസ്യപ്രതികരണത്തിനില്ല, പ്രദീപിനെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയെന്ന് ഗണേഷ് കുമാർ എംഎൽഎ

വെള്ളിമൂങ്ങയിലെ ജോസിനായി അനുകരിച്ചത് എംബി രാജേഷിനെയെന്ന് ടിനി ടോം, രാജേഷിന്റെ പ്രതികരണം

ബാര്‍കോഴക്കേസില്‍ ചെന്നിത്തലയുടെ ആരോപണം പൊളിയുന്നു; വിജിലന്‍സ്‌ അന്വേഷണം നടന്നിട്ടില്ല

'കേരളം പിടിക്കാമെന്ന മോഹം നടക്കില്ല'.. സംസ്ഥാന ബിജെപിയെ തള്ളി കേന്ദ്ര നേതൃത്വം..ക്ഷണം നിരസിച്ച് ഷാ

cmsvideo
  വിവാദങ്ങൾക്കിടെ ദിലീപ് താരപുത്രിയുടെ സിനിമയുടെ പൂജക്ക് എത്തി | Oneindia Malayalam

  English summary
  actress attack case; Jyothikumar chammakkala demands for probe against ganesh kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X