Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യാമാധവന്‍ ബോധംകെട്ടു? സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വീട് മാറി; അപ്പോള്‍ മീനാക്ഷി

പള്‍സര്‍ സുനിയെ അറിയില്ല എന്നതുള്‍പ്പെടെ അന്ന് കാവ്യ നല്‍കിയ മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്നാണ് പോലീസ് കരുതുന്നത്.

കൊച്ചി: നടിയെ ആക്രമിച്ച കേസ് ദിലീപിന്റെ കുടുംബത്തിന് കൂടുതല്‍ കുരുക്കാകുകയാണ്. പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത പോലീസ് ഭാര്യ കാവ്യാമാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ പള്‍സര്‍ സുനിയുടെ മാഡം വെളിപ്പെടുത്തല്‍ കേട്ട് കാവ്യ ബോധം കെട്ടുവീണെന്ന് റിപ്പോര്‍ട്ടുണ്ടെന്ന് മംഗളം വാര്‍ത്ത നല്‍കി.

ബുധനാഴ്ച എറണാകുളം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പള്‍സര്‍ സുനി താന്‍ പറഞ്ഞ മാഡം കാവ്യാമാധാവനാണെന്ന് വെളിപ്പെടുത്തിയത്. മാഡമാണ് തനിക്ക് പണം തന്നതെന്ന് ഇയാള്‍ നേരത്തെ പറഞ്ഞിരുന്നു. സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പോലീസ് കൂടുതല്‍ ശക്തമായ നീക്കം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

മൊഴികള്‍ അവിശ്വസനീയം

മൊഴികള്‍ അവിശ്വസനീയം

കാവ്യാമാധവനെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. പള്‍സര്‍ സുനിയെ അറിയില്ല എന്നതുള്‍പ്പെടെ അന്ന് കാവ്യ നല്‍കിയ മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്നാണ് പോലീസ് കരുതുന്നത്.

കാവ്യയെ വീണ്ടും

കാവ്യയെ വീണ്ടും

പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറുപടി നല്‍കാതെ

മറുപടി നല്‍കാതെ

നേരത്തെ ചോദ്യം ചെയ്തപ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ കാവ്യ ഒഴിഞ്ഞുമാറുകയായിരുന്നുവത്രെ. അന്ന് ചോദ്യം ചെയ്തതില്‍ നിരവധി സംശയങ്ങള്‍ പോലീസിന് ഇപ്പോഴും ബാക്കിയാണ്. അതുകൊണ്ട് ഈ സംശയങ്ങള്‍ ദൂരീകരിക്കാനും പോലീസ് ഉദ്ദേശിക്കുന്നു.

നിയമോപദേശം തേടി

നിയമോപദേശം തേടി

അതേസമയം, പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കാവ്യ നിയമോപദേശം തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെയാണ് കാവ്യയെ സംബന്ധിച്ച പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്.

ബോധംകെട്ടു വീണു

ബോധംകെട്ടു വീണു

സുനിയുടെ വെളിപ്പെടുത്തല്‍ കേട്ട് കാവ്യ ബോധംകെട്ടു വീണുവെന്നാണ് മംഗളം പറയുന്നത്. ഉടനെ ഡോക്ടറെ വിളിച്ചുവരുത്തി. ഇപ്പോള്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യം കാവ്യയുമായി അടുപ്പമുള്ളവര്‍ സ്ഥിരീകരിച്ചിട്ടില്ല.

വെണ്ണലയിലെ ഫ്‌ളാറ്റിലേക്ക് മാറി

വെണ്ണലയിലെ ഫ്‌ളാറ്റിലേക്ക് മാറി

ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിലായിരുന്നു കാവ്യ. ഇപ്പോള്‍ കൊച്ചി വെണ്ണലയിലെ ഫ്‌ളാറ്റിലേക്ക് മാറിയിരിക്കുകയാണ്. ദിലീപിന്റെ അമ്മയും മകള്‍ മീനാക്ഷിയും ആലുവയിലെ വീട്ടിലാണ്.

തിരിച്ചടി ലഭിച്ചത്

തിരിച്ചടി ലഭിച്ചത്

പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴികളാണ് ദിലീപിനും കാവ്യയ്ക്കും തിരിച്ചടിച്ചത്. ചില യാത്രകളില്‍ കാവ്യയുടെ ഡ്രൈവറായിരുന്നുവത്രെ സുനി. കാവ്യയ്ക്ക് സുനിയെ പരിചപ്പെടുത്തി കൊടുത്തത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയാണെന്നും മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസിന്റെ നീക്കം

പോലീസിന്റെ നീക്കം

സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഇനി എന്തു നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ചില സൂചന നല്‍കി. പോലീസ് കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണെന്നാണ് സൂചന. നേരത്തെ പോലീസ് പറഞ്ഞതു പ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനി ആഴ്ചകളേ ഉള്ളൂ.

സുനിയെ കസ്റ്റഡിയിലെടുക്കും

സുനിയെ കസ്റ്റഡിയിലെടുക്കും

സുനി പറഞ്ഞതിന്റെ വ്യക്തത ഇനിയും ലഭിക്കാനുണ്ട്. ഇതിന് വേണ്ടി പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുക്കുമെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തെളിവുകള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

വേണ്ടി വന്നാല്‍ സുനിയെ പോലീസ് കസ്റ്റഡിയിലെടുക്കും. വിശദമായി ചോദ്യം ചെയ്യും. എന്താണ് ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്താനുണ്ടായ കാര്യകാരണങ്ങളെന്ന് ചോദിച്ചറിയും.

കൂടുതല്‍ തെളിവുകള്‍

കൂടുതല്‍ തെളിവുകള്‍

കേസിന്റെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അന്വേഷണ സംഘം യോഗം ചേരും. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കം ഉടന്‍ തുടങ്ങുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ ഇനിയും ചില തെളിവുകള്‍ ലഭിക്കാനുണ്ട്. അതിന് വേണ്ടിയുള്ള ശ്രമത്തിലാണ് പോലീസ്.

 വിശദമായ അന്വേഷണം

വിശദമായ അന്വേഷണം

എല്ലാ തെളിവുകളും കൂട്ടിച്ചേര്‍ത്ത്, വിശദമായി പഠിച്ച ശേഷമായിരിക്കും കുറ്റപത്രം തയ്യാറാക്കുക എന്ന് എസ്പി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സുനി പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനമാക്കി വിശദമായ അന്വേഷണം നടത്താനും പോലീസിന് പദ്ധതിയുണ്ട്.

വന്‍ സ്രാവുകള്‍

വന്‍ സ്രാവുകള്‍

മാത്രമല്ല, സുനി നേരത്തെ വന്‍ സ്രാവുകള്‍ ഉണ്ടെന്നും പറഞ്ഞിരുന്നു. ദിലീപ് അറസ്റ്റിലായതിന് ശേഷവും ഇയാള്‍ ഇക്കാര്യം ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+