കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണലൂറ്റി നടന്ന പയ്യനാ ഇന്ന് സിനിമ ലോകം ഭരിക്കുന്നത്; ദിലീപിനെ ജഡ്ജിക്ക് ശിക്ഷിക്കാനാകില്ലെന്ന് പിസി ജോര്‍ജ്

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പലപ്പോഴും വിവാദ പ്രസ്താവനകള്‍ നടത്തിയ രാഷ്ട്രീയ നേതാവാണ് പിസി ജോര്‍ജ്. കേസില്‍ ദിലീപുമായി ബന്ധപ്പെട്ടും പിസി ജോര്‍ജ് പല തവണ പ്രതികരിച്ചിരുന്നു. ഇതില്‍ പലതും വിവാദമാകുകയും ചെയ്തിട്ടുണ്ട്.

താന്‍ ബലാല്‍സംഗത്തിന് ഇരയായി എന്ന് ഏതെങ്കിലും സ്ത്രീ പറഞ്ഞ ഉടനെ എതിര്‍കക്ഷിയെ വെടിവച്ച് കൊല്ലണമോ എന്ന് പിസി ജോര്‍ജ് ഈ മാസത്തിന്റെ തുടക്കില്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ നടന്‍ ദിലീപുമായി ബന്ധപ്പെട്ട് ചില പ്രസ്താവനകള്‍ നടത്തിയിരിക്കുകയാണ് പിസി ജോര്‍ജ്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്....

ബഹുമാനം തോന്നാന്‍ കാരണം

ബഹുമാനം തോന്നാന്‍ കാരണം

ദിലീപിന്റെ കാര്യത്തില്‍ ഞാന്‍ സ്വീകരിച്ച നിലപാട് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞു. ദിലീപിനെ ആകെ ഒരു പ്രാവശ്യമേ ജീവിതത്തില്‍ കണ്ടിട്ടുള്ളൂ. എനിക്ക് ആ മനുഷ്യനോട് ബഹുമാനം എന്തെന്ന് വച്ചാല്‍, ഒരു പാവപ്പെട്ട മണല്‍ വാരുന്ന തൊഴിലാളിയായിരുന്നു ദീലീപ്. അങ്ങനെ തൊഴിലാളിയായിരുന്നു ദിലീപ്, തന്റെ സ്വതസിദ്ധമായ കഴിവ് പരിപോഷിപ്പിച്ച് ഉന്നതമായ നിലകളില്‍ എത്തി എന്നത് ബഹുമാനിക്കേണ്ട നമ്മള്‍...

മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടിയും മോഹന്‍ലാലും

ഇന്ന് കേരളത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടേണ്ട നടന്‍ ദിലീപാണ്. മമ്മൂട്ടിയും മോഹന്‍ലാലും കുടുംബപരമായി നല്ല നിലയിലുള്ളവരാണ്. എന്നാല്‍ ദിലീപ് അങ്ങനെയല്ല. കട്ടപ്പനയില്‍ നിന്ന് ഇരാട്ടുപേട്ടയ്ക്ക് വരുന്ന ദിവസം ഒരു നദിക്കരയില്‍ ഷൂട്ടിംഗ് നടക്കുന്ന ദിവസമാണ് ദിലീപിനെ അദ്യമായി കാണുന്നത്. അന്ന് ആകെ രണ്ട് മിനിറ്റുമാത്രമാണ് ദിലീപുമായി ജീവിതത്തില്‍ സംസാരിച്ചത്- പിസി ജോര്‍ജ് പറഞ്ഞു.

പിന്തുണച്ചതിന്റെ കാരണം

പിന്തുണച്ചതിന്റെ കാരണം

ദിലീപിനെ പിന്തുണച്ചതിന്റെ കാരണവും പിസി ജോര്‍ജ് അഭിമുഖത്തില്‍ വ്യക്തമാക്കി. ആ സ്ത്രീ പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. ദിലീപ് പത്ത് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ കൊടുത്തതാണെന്നും അതുകൊണ്ടാണ് പ്രതി ആക്രമിച്ചതെന്നാണ് സ്ത്രീ പറഞ്ഞത്. അത് കഴിഞ്ഞ് ആ സ്ത്രീ തന്നെ പറയുകയാണ് രണ്ട് വര്‍ഷം മുമ്പ് ദിലീപ് കൊടുത്ത ക്വട്ടേഷനാണെന്നും. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആറ് മാസം മുമ്പേ ഗോവയിലെ വനത്തിലൂടെ ആ ഡ്രൈവറോടൊപ്പം ആറ് മണിക്കൂര്‍ വണ്ടി ഓടിച്ചെന്നും പറഞ്ഞു.

ഗോവയില്‍ വച്ച്

ഗോവയില്‍ വച്ച്

രണ്ട് വര്‍ഷം മുമ്പുള്ള ക്വട്ടേഷനാണെങ്കില്‍ അന്ന് ഗോവയില്‍ വച്ച് ചെയ്താല്‍ പോരെ, ഇങ്ങ് ആലുവയില്‍ കൊണ്ടുവന്ന് ചെയ്യണോ. പത്ത് ലക്ഷം രൂപയുടെ ക്വട്ടേഷന്‍ കൊടുത്തപ്പോള്‍ അലുവ പട്ടണത്തില്‍ കറങ്ങിനടന്ന് ചെയ്യണോ, അങ്ങനെ വല്ലതും പറഞ്ഞിട്ടുണ്ടോ, ഇല്ലല്ലോ..അപ്പോള്‍ ആ സ്ത്രീ പറഞ്ഞതെല്ലാം നുണയല്ലേ. ഇത് കളവാണെന്ന് അന്നേ എനിക്ക് മനസിലായി. അതുകൊണ്ടാണ് ഞാന്‍ പിന്തുണച്ച് അങ്ങനെ പറഞ്ഞതെന്ന് പിസി ജോര്‍ജ് പറയുന്നു.

ജഡ്ജിക്ക് ശിക്ഷിക്കാന്‍ പറ്റില്ല

ജഡ്ജിക്ക് ശിക്ഷിക്കാന്‍ പറ്റില്ല

കേസില്‍ ദിലീപിനെ വെറുതെവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ആരെങ്കിലും ശിക്ഷിച്ചാല്‍ ഹൈക്കോടതിയില്‍ പോയാല്‍ കേസ് തള്ളത്തേ ഉള്ളൂ. എവിടെ ചെന്നാലും ജഡ്ജിക്ക് കേസില്‍ ശിക്ഷിക്കാന്‍ സാധിക്കില്ല. വളരെ മോശമാണ്. എങ്ങനെ ശിക്ഷിക്കും- പിസി ജോര്‍ജ് അഭിമുഖത്തില്‍ വ്യക്തമാക്കി.

Recommended Video

cmsvideo
'I don't value hero that questions director': Vinayan about Dileep
കെട്ടിച്ചമച്ചതാണ്

കെട്ടിച്ചമച്ചതാണ്

അതേസമയം, ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് പിസി ജോര്‍ജ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ജനങ്ങള്‍ ഇതിന് ക്ഷമ പറയേണ്ടിവരുമെന്നും പിണറായി വിജയനും നടനെ ഉപേക്ഷിച്ചുപോയ സ്ത്രീയും ഒരുമിച്ച് വേദി പങ്കിട്ട ശേഷമാണല്ലോ ഗൂഡാലോചന ഉയര്‍ന്ന് വന്നതെന്നും പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

അഭിനയരംഗത്ത്

അഭിനയരംഗത്ത്

നടി വീണ്ടും അഭിനയരംഗത്ത് വന്നതിനെയും പിസി ജോര്‍ജ് അന്ന് ചോദ്യം ചെയ്തിരുന്നു. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന നടി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അഭിനയിക്കാന്‍ തുടങ്ങി എന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. വലിയ വിവാദമായിരുന്നു പിസി ജോര്‍ജ് അന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം.

പിണറായി മമ്മൂട്ടിക്ക് വേണ്ടപ്പെട്ടയാൾ,വിമർശിക്കുന്നത് ഇഷ്ടമല്ല;ഡയലോഗ് തിരുത്താൻ സമ്മതിച്ചില്ലെന്ന് ജോയ് മാത്യുപിണറായി മമ്മൂട്ടിക്ക് വേണ്ടപ്പെട്ടയാൾ,വിമർശിക്കുന്നത് ഇഷ്ടമല്ല;ഡയലോഗ് തിരുത്താൻ സമ്മതിച്ചില്ലെന്ന് ജോയ് മാത്യു

ബാറുകള്‍ തുറന്നെങ്കില്‍ തിയേറ്ററും തുറന്നാലും എന്താണ്; സര്‍ക്കാറിന് വിമര്‍ശനവുമായി ഉണ്ണി മുകുന്ദന്‍ബാറുകള്‍ തുറന്നെങ്കില്‍ തിയേറ്ററും തുറന്നാലും എന്താണ്; സര്‍ക്കാറിന് വിമര്‍ശനവുമായി ഉണ്ണി മുകുന്ദന്‍

മേയര്‍ കുഞ്ഞിനനുഭവമില്ലെന്ന് കരുതി ആര്‍ക്കുമുണ്ടായിട്ടില്ലെന്നും ഉണ്ടാവില്ലെന്നും തള്ളരുത്; ആര്യക്കെതിരെ ജസ്ലമേയര്‍ കുഞ്ഞിനനുഭവമില്ലെന്ന് കരുതി ആര്‍ക്കുമുണ്ടായിട്ടില്ലെന്നും ഉണ്ടാവില്ലെന്നും തള്ളരുത്; ആര്യക്കെതിരെ ജസ്ല

English summary
Actress attack case; Kerala Janapaksham MLA PC George says judge cannot convict Actor Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X