കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസില്‍ ഒരാളെ പിടിച്ചത് പ്രമുഖനടന്റെ ഫ്‌ലാറ്റില്‍ നിന്ന്, പോലീസിന് വേണ്ടത് 2100പേരെ?

  • By ശ്വേത കിഷോർ
Google Oneindia Malayalam News

കൊച്ചി: സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ട്. പള്‍സര്‍ സുനിയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ച ശേഷം കിട്ടിയ വിവരങ്ങള്‍ വെച്ചാണ് ഈ നീക്കം എന്നറിയുന്നു. കേസുമായി ബന്ധപ്പെട്ട് 2100നടുത്ത് ആളുകളെ പോലീസ് പരിശോധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ച ശേഷം വീഡിയോ പിടിച്ചു.. ഈ വീഡിയോ കാണിച്ചാണോ പേടിപ്പിക്കൽ?

Read Also: വനിതാ പോലീസിന് രാഹുല്‍ പശുപാലന്‍ പിങ്ക് ജട്ടി അയക്കും, രശ്മി നായര്‍ പ്രൊഫൈല്‍ കത്തിച്ച് പോയി!

Read Also: കോടതിയെ കളിയാക്കുന്നോ... ശശികല തീഹാര്‍ ജയിലിലേക്ക്.. പണി പാലുംവെള്ളത്തില്‍ കിട്ടും!

Read Also: മലയാളത്തിലെ ജനപ്രിയ നടന്‍ ബാംഗ്ലൂരിലെത്തി ആക്രമിക്കപ്പെട്ട നടിയുടെ പ്രതിശ്രുത വരനെ കണ്ടതെന്തിന്?

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ആളെ ഒളിപ്പിച്ചയാള്‍ പ്രമുഖ നടനും സംവിധായകനുമാണ് എന്നാണ് വിവരം. പോലീസ് പിടിയിലായ ആളുമായി നടന് എന്താണ് ബന്ധം എന്നത് ഇനിയും വ്യക്തമായിട്ടില്ല. അക്രമിസംഘത്തിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചും മറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പോലീസ് സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നത്.

അറസ്റ്റ് നടന്നത് ചൊവ്വാഴ്ച

അറസ്റ്റ് നടന്നത് ചൊവ്വാഴ്ച

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായ ഇയാള്‍ കേസില്‍ പ്രതിയാണോ എന്ന കാര്യം പോലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. അതേസമയം നടി ആക്രമിക്കപ്പെട്ട ദിവസം പള്‍സര്‍ സുനിയുമായി പലതവണ ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നാണ് അറിയുന്നത്. കാക്കനാട് സ്വദേശിയാണ് പിടിയിലായ യുവാവ്.

കിട്ടിയത് ഫോണില്‍ നിന്നും

കിട്ടിയത് ഫോണില്‍ നിന്നും

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മൂന്ന് മാസത്തെ കോള്‍ റെക്കോര്‍ഡാണ് പോലീസ് പരിശോധിക്കുന്നത്. ഇതില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച കാക്കനാട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ വിളിച്ചപ്പോല്‍ കൊച്ചിയിലുള്ള നടന്റെ വീട്ടിലാണ് എന്ന് മനസിലായി. തുടര്‍ന്നായിരുന്നു ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ആരാണ് ആ നടന്‍

ആരാണ് ആ നടന്‍

മലയാള സിനിമയിലെ പ്രശസ്തരുടെ മകനാണ് യുവാവ് അറസ്റ്റിലായ ഫ്‌ലാറ്റിന്റെ ഉടമയായ നടനെന്നാണ് സൂചനകള്‍. നായകനായി സിനിമയിലെത്തിയ ഇദ്ദേഹം പിന്നീടും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. അടുത്ത കാലത്തായി ഒരു സിനിമ സംവിധാനം ചെയ്യുകയുമുണ്ടായി. എന്നാല്‍ കാക്കനാട് സ്വദേശിയെ പിടികൂടിയ ഫ്‌ലാറ്റിന്റെ ഉടമസ്ഥന്‍ ഈ നടന്‍ തന്നെയാണോ എന്നത് ഇപ്പോഴും അവ്യക്തമാണ്.

പരിശോധിക്കുന്നത് 2100 പേരെ

പരിശോധിക്കുന്നത് 2100 പേരെ

നടിയെ ആക്രമിച്ച കേസില്‍ പോലീസ് പരിശോധിക്കുന്നത് 2100 പേരെയാണ് എന്ന് വിവരങ്ങള്‍. സംസ്ഥാനത്തെ വിവിധ ക്വട്ടേഷന്‍ സംഘങ്ങളില്‍ പെട്ട ആളുകളെയാണ് പോലീസ് സംശയിക്കുന്നത്. ഇവരില്‍ പലരെയും ഓരോരുത്തരായി പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട് എന്നും അറിയുന്നു. സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടവരെയും പോലീസ് തിരയുന്നുണ്ട്.

ഒരു നടനെ ചോദ്യം ചെയ്തു?

ഒരു നടനെ ചോദ്യം ചെയ്തു?

അതേസമയം നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ നടനെ പോലീസ് വീട്ടിലെത്തി ചോദ്യം ചെയ്തു എന്ന് റിപ്പോര്‍ട്ടുണ്ട്. മഫ്തിയിലെത്തിയാണ് പോലീസ് നടനെ ചോദ്യം ചെയ്തതത്രേ. തനിക്ക് സംഭവവുമായി ബന്ധമൊന്നുമില്ല എന്ന് നടന്‍ പോലീസിനോട് പറയുകയും പോലീസ് തിരിച്ചുപോകുകയുമായിരുന്നു.

ആ നടന്‍ ദിലീപല്ല

ആ നടന്‍ ദിലീപല്ല

ആലുവയില്‍ വെച്ച് ഒരു നടനെ പോലീസ് ചോദ്യം ചെയ്തു എന്ന വാര്‍ത്തകളില്‍ പറയുന്ന നടന്‍ താനല്ല എന്ന് പ്രമുഖ നടനായ ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്തത് ദിലീപിനെ ആണ് എന്ന് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചാരണം നടക്കുന്നതിനിടയിലാണ് താരം റൂമറുകള്‍ നിഷേധിച്ച് രംഗത്ത് വന്നത്. തന്നെ ആരും ചോദ്യം ചെയ്തിട്ടില്ല. ആരെയാണ് ചോദ്യം ചെയ്തത് എന്ന് അറിയുന്നവര്‍ പറയട്ടെ എന്നും ദിലീപ് പറഞ്ഞു.

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

ഹണി ബീയുടെ നിര്‍മ്മാതാക്കളായ ലാല്‍ പ്രൊഡക്ഷന്‍സ് വാടകയ്ക്കെടുത്ത കാറില്‍ ഡബ്ബിങിന് വേണ്ടി വരികയായിരുന്നു നടി. രാത്രി പത്ത് മണിയോടെ ഒരു ടെമ്പോ ട്രാവല്‍ കാറിനെ ഇടിച്ചു. ഇത് ചോദ്യം ചെയ്യാനായി ഇറങ്ങിയ ഡ്രൈവറെ ട്രാവലറിലുണ്ടായുന്ന ആള്‍ ദൂരേക്ക് മാറ്റുകയും അഞ്ച് പേര്‍ കാറില്‍ അതിക്രമിച്ചുകയറുകയായിരുന്നു.

പിന്നീട് സംഭവിച്ചത്

പിന്നീട് സംഭവിച്ചത്

രണ്ട് മണിക്കൂറോളം പല വഴികളിലൂടെ കാര്‍ ഓടി. കാറില്‍ വച്ച് തന്നെ ഇവര്‍ ഉപദ്രവിക്കുകയും വസ്ത്രം നീക്കി ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചെന്നുമാണ് നടി പറയുന്നത്. കാക്കനാട് പടമുകളില്‍ കാര്‍ നിര്‍ത്തി ഇവര്‍ പോയതോടെ നടി നടനും സംവിധായകനുമായ ലാലിനെ സഹായത്തിന് വിളിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെയാണ് നടി പോലീസില്‍ പരാതിപ്പെട്ടത്.

പീഡിപ്പിക്കാന്‍ ശ്രമിച്ചില്ല

പീഡിപ്പിക്കാന്‍ ശ്രമിച്ചില്ല

നടിയെ ശാരീരികമായി പീഡിപ്പിക്കാന്‍ അക്രമിസംഘം ശ്രമിച്ചില്ല എന്നാണ് അറിയുന്നത്. ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്താനായിരുന്നത്രെ ശ്രമം. തൃശൂരിലെ പാട്ടുരായ്ക്കലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് ഡബ്ബിങിന് വേണ്ടി വരുന്ന വഴിക്കാണ് നടി ആക്രമണത്തിന് ഇരയായത്. മൂന്ന് ദിവസം മുമ്പ് ഡ്രൈവറായി വന്ന മാര്‍ട്ടിനായിരുന്നു നടി സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നത്.

എന്താണ് അവിടെ സംഭവിച്ചത്

എന്താണ് അവിടെ സംഭവിച്ചത്

അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോയും ചിത്രങ്ങളും പകര്‍ത്തി ബ്ലാക്ക് മെയിലിംഗ് ചെയ്യാന്‍ വേണ്ടിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച പ്രതികള്‍ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിനല്‍ കേസുകളിലെ പ്രതിയായ പള്‍സര്‍ സുനിയാണത്രെ സംഭവത്തിന്റെ സൂത്രധാരന്‍. പിടിച്ചുപറി, കബളിപ്പിച്ച് പണം തട്ടിയെടുക്കല്‍, ബ്ലാക്ക് മെയിലിംഗ്, ക്വട്ടേഷന്‍ തുടങ്ങിയ കേസുകളില്‍ നേരത്തെ തന്നെ പ്രതിയാണ് ഇയാള്‍.

ഗൂഡാലോചന നടന്നു

ഗൂഡാലോചന നടന്നു

കൊടും ക്രിമിനലായ പള്‍സര്‍ സുനി ഡ്രൈവര്‍ മാര്‍ട്ടിനുമായി ചേര്‍ന്ന് നടിയെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായി സംശയം ഉയരുന്നുണ്ട്. മാര്‍ട്ടിനെ മുന്‍നിര്‍ത്തി സുനി ഒരുക്കിയ കെണിയായിരുന്നു ഇതെന്നാണ് സംശയം. നേരത്തെ നടിയുടെ ഡ്രൈവറായി വച്ചിരുന്നത്രെ. ഇയാളെ ഒഴിവാക്കി എന്നും ഇതിന്റെ വൈവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പറയപ്പെടുന്നു.

English summary
Police arrest one person in connection with actress attack case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X