കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് പരസ്യമായി മാപ്പ് പറയുമോ? പത്ത് കോടി നല്‍കുമോ; അറിയാന്‍ പത്ത് ദിവസം!! ഇല്ലെങ്കില്‍ കേസ്

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിനെ വിട്ടൊഴിയുന്നില്ല. കേസില്‍ 85 ദിവസം ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് സിനിമാ ചിത്രീകരണത്തില്‍ മുഴുകിയിരിക്കെ, പുതിയ കേസിന് വഴിയൊരുങ്ങുന്നു. ദിലീപിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന ഭീഷണിയുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലിബേര്‍ട്ടി ബഷീര്‍ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപിന് അദ്ദേഹം വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണിപ്പോള്‍. ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരോടും ഹൈക്കോടതിയിലും ബോധിപ്പിച്ച ചില കാര്യങ്ങളാണ് പുതിയ വിവാദത്തിന് കാരണം. താരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ലിബേര്‍ട്ടി ബഷീര്‍ പറയുന്നത്...

കോളിളക്കം സൃഷ്ടിച്ച കേസിങ്ങനെ

കോളിളക്കം സൃഷ്ടിച്ച കേസിങ്ങനെ

നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്. ആദ്യം പോലീസ് പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ഗൂഢാലോചന കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്.

അഞ്ചാമത്തെ അപേക്ഷയില്‍

അഞ്ചാമത്തെ അപേക്ഷയില്‍

അറസ്റ്റ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ദിലീപിനെയും സുഹൃത്തും സംവധായകനുമായ നാദിര്‍ഷയെയും ആലുവ പോലീസ് ക്ലബ്ബില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് വിട്ടയച്ച നടനെ ജൂലൈ പത്തിന് വീണ്ടും വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് 85 ദിവസം ജയിലില്‍ കിടന്ന ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയിലാണ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.

മാനനഷ്ടത്തിന് കാരണം

മാനനഷ്ടത്തിന് കാരണം

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോഴും ദിലീപ് ലിബര്‍ട്ടി ബഷീറിന്റെ പേര് പരാമര്‍ശിച്ചിരുന്നുവത്രെ. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്താന്‍ ബഷീര്‍ ശ്രമിച്ചതെന്ന് ദിലീപ് പറയുന്നുണ്ടെന്നാണ് ആക്ഷേപം. ഇക്കാര്യം തനിക്ക് മാനക്കേടുണ്ടാക്കിയെന്ന് ബഷീര്‍ പറയുന്നു.

10 കോടി രൂപ, മാപ്പ് പറച്ചില്‍

10 കോടി രൂപ, മാപ്പ് പറച്ചില്‍

പത്ത് കോടി രൂപയുടെ മാനനഷ്ടക്കേസാണ് ലിബേര്‍ട്ടി ബഷീര്‍ ദിലീപിനെതിരെ സമര്‍പ്പിച്ചിരിക്കുന്നത്. തനിക്കെതിരായ പരാമര്‍ശങ്ങള്‍ ദിലീപ് പിന്‍വലിക്കണമെന്നും ദേശീയ മാധ്യമത്തിലൂടെ മാപ്പ് പറയണമെന്നുമാണ് ആവശ്യം. നോട്ടീസ് ലഭിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുമെന്ന് ലിബര്‍ട്ടി ബഷീര്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

നിരവധി ചര്‍ച്ചകളില്‍

നിരവധി ചര്‍ച്ചകളില്‍

തനിക്കെതിരെ തെറ്റായ പ്രചാരണമാണ് ദിലീപ് നടത്തുന്നത്. ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം. അല്ലെങ്കല്‍ പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചാനലുകളിലും മറ്റും നടന്ന നിരവധി ചര്‍ച്ചകളില്‍ ലിബേര്‍ട്ടി ബഷീര്‍ പങ്കെടുത്തിരുന്നു.

തനക്ക് തോന്നിയിരുന്നു

തനക്ക് തോന്നിയിരുന്നു

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ദിലീപ് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ദിലീപിന് ജാമ്യം ലഭിക്കുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നാണ് അന്ന് ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത്. ജാമ്യം ലഭിക്കുമെന്ന് തോന്നാനുള്ള കാരണവും ബഷീര്‍ അന്ന് സൂചിപ്പിച്ചിരുന്നു.

അന്നത്തെ വാക്കുകള്‍

അന്നത്തെ വാക്കുകള്‍

അഞ്ച് ജാമ്യ ഹര്‍ജികളാണ് കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലുമായി ദിലീപ് സമര്‍പ്പിച്ചത്. അഞ്ചാമത്തെ ഹര്‍ജിയിലാണ് അനുകൂല വിധിയുണ്ടായത്. നാലാമത്തെ ജാമ്യഹര്‍ജി സമര്‍പ്പിച്ചതിന് ശേഷം അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ലെന്നും അതായിരിക്കാം അടുത്ത തവണ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കോടതി ജാമ്യം നല്‍കിയതെന്നുമാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.

സമയം തെളിഞ്ഞു

സമയം തെളിഞ്ഞു

ദിലീപിന്റെ സമയം തെളിഞ്ഞിരിക്കുന്നു. പടം സൂപ്പര്‍ ഹിറ്റാകുന്നു. ജാമ്യം ലഭിക്കുന്നു. സമയത്തില്‍ വിശ്വസിക്കുന്ന ആളാണ് ദിലീപ്. സാഹചര്യം മാറിയെന്ന് വേണം പറയാന്‍. അറസ്റ്റിലായി 90 ദിവസമാകാന്‍ അഞ്ചുദിവസം ബാക്കി നില്‍ക്കെ ഇങ്ങനെയൊരു ജാമ്യം ചിലപ്പോള്‍ ചരിത്രത്തിലാദ്യമാകുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞരുന്നു.

ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പിച്ചു; 17ന് സത്യപ്രതിജ്ഞയെന്ന് യെദ്യൂരപ്പ; സമനില തെറ്റിയെന്ന് സിദ്ധരാമയ്യബിജെപിക്ക് ഭൂരിപക്ഷം ഉറപ്പിച്ചു; 17ന് സത്യപ്രതിജ്ഞയെന്ന് യെദ്യൂരപ്പ; സമനില തെറ്റിയെന്ന് സിദ്ധരാമയ്യ

മഹാരാഷ്ട്രയില്‍ വര്‍ഗീയ കലാപം; നൂറ് കടകള്‍ കത്തിച്ചു, നിരോധനാജ്ഞ!! രണ്ടുപേര്‍ കൊല്ലപ്പെട്ടുമഹാരാഷ്ട്രയില്‍ വര്‍ഗീയ കലാപം; നൂറ് കടകള്‍ കത്തിച്ചു, നിരോധനാജ്ഞ!! രണ്ടുപേര്‍ കൊല്ലപ്പെട്ടു

English summary
Actress Attack case: Libery Basheer to file case against Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X