റിമ കല്ലിങ്കലിന്റെയും കൂട്ടരുടെയും ആത്മാഭിമാനം വെറും പബ്ലിസിറ്റി സ്റ്റണ്ട്.. തുറന്നടിച്ച് നടൻ മഹേഷ്!
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് താരസംഘടനയില്‍ നിന്ന് ഭാവന ഉള്‍പ്പെടെ നാല് നടിമാരാണ് രാജി വെച്ചതായി അറിയിച്ചത്. ഇരയെ സംരക്ഷിക്കാതെ ബലാത്സംഗ കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച അമ്മയ്ക്കുള്ള മുഖമടിച്ചുള്ള മറുപടി നല്‍കിയ നടിമാരുടെ പ്രവര്‍ത്തിയെ പലരും അഭിനന്ദിച്ച് രംഗത്തെത്തി.
എന്നാല്‍ വിഷയത്തില്‍ ഒരു പ്രതികരണം പോലും നടത്താന്‍ ദിലീപിനായി മുറവിളികൂട്ടിയ അമ്മയിലെ താരങ്ങള്‍ തയ്യാറായിട്ടില്ല. ഇത്രെയൊക്കെ ആയിട്ടും ദിലീപിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും മുതിര്‍ന്ന താരങ്ങള്‍ നടത്തുന്നതെന്നാണ് അത്ഭുദപ്പെടുത്തുന്നത്. ദിലീപ് കുറ്റെ ചെയ്തെന്ന് കോടതി പറയട്ടെ അപ്പോള്‍ പുറത്താക്കാം എന്നാണ് നടന്‍ മഹേഷ് പ്രതകരിച്ചത്.

ഇപ്പോഴും
ദിലീപ് തന്‍റെ അവസരം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞ് ഇതുവരെ അക്രമിക്കപ്പെട്ട നടി തങ്ങള്‍ക്ക് പരാതി നല്‍കിയിട്ടില്ല. പരാതി ഉണ്ടായിരുന്നെങ്കില്‍ അത് ഫേസ്ബുക്കിലൂടെയല്ലല്ലോ പറയേണ്ടത്. മറിച്ച് സംഘടനയെ അറിയിക്കണമായിരുനന്ു. അമ്മയുടെ മീറ്റിങ്ങിലോ ജനറല്‍ ബോഡി യോഗത്തിലോ അവര്‍ ഇക്കാര്യം ഉന്നയിച്ചിട്ടില്ലെന്ന് നടന്‍ മഹേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

സ്കിറ്റ്
വനിതാ കൂട്ടായ്മയെ പരിഹസിച്ച് തങ്ങള്‍ ഒരു സ്കിറ്റും ചെയ്തിട്ടില്ല. അവര്‍ക്ക് എതിരാണ് ആ സ്കിറ്റ് എന്ന് എങഅങനെ പറയാനാകും. അതിന് തെളിവുണ്ടോ. വെറുതേ ഊഹിച്ചിട്ട് പറയുന്നത് ശരിയല്ലെന്നായിരുന്നു മഹേഷിന്‍റെ മറുപടി. സ്കിറ്റിന്‍റെ പേരില്‍ അനാവശ്യമായ വിവാദം ഉണ്ടാക്കുകയായിരുന്നു.

മാധ്യമങ്ങള്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിയാക്കാന്‍ മാധ്യമങ്ങള്‍ക്കാണ് താത്പര്യം. ഇന്നവരെ ആക്രമിക്കപ്പെട്ട നടി ദിലീപിന്‍റെ പേര് പോലും പരസ്യമായി പറഞ്ഞിട്ടില്ല. പിന്നെ ആര്‍ക്കാണ് ദിലീപിനെ പ്രതിയാക്കാന്‍ തിടുക്കമെന്നും മഹേഷ് ചോദിച്ചു.

നിയമപരമായി നിലനില്‍ക്കില്ല
ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കില്ല. അതുകൊണ്ട് തന്നെയാണ് ദിലീപിനെ തിരിച്ചെടുത്തത്. അതില്‍ എല്ലാവരും ഒറ്റക്കെട്ടായാണ് തിരുമാനമെടുത്തത്. ഒരു എതിര്‍ അഭിപ്രായവും ഉണ്ടായിട്ടില്ല. ദിലീപ് പ്രതിയാണെന്ന് കോടതി പറയട്ടെ, അങ്ങനെയെങ്കില്‍ ദിലീപിനെ പുറത്താക്കുന്ന കാര്യം ആലോചിക്കാം.

ആത്മാഭിമാനം
എല്ലാവരും മുറവിളി കൂട്ടിയിട്ട് തന്നെയാണ് ദിലീപിനെ തിരിച്ചെടുത്തത്. നടിമാരുടെ രാജിയേയും മഹേഷ് വിമര്‍ശിച്ചു. ആത്മാഭിമാന്തിന്‍റെ പേരിലാണ് തന്‍റെ രാജിയെന്ന റിമയുടെ വാക്കുകളൊക്കെ വെറുതേയാണെന്നും മഹേഷ് പറഞ്ഞു.

മാധ്യമങ്ങള്‍
തങ്ങള്‍ക്ക് മാധ്യമങ്ങളുടെ ഒരു സഹായവും വേണ്ട. മാധ്യമങ്ങളിലൂടെ വളരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ട് തന്നെയാണ് അമ്മയുടെ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് കല്‍പ്പിച്ചതെന്നും മഹേഷ് പറഞ്ഞു.












Click it and Unblock the Notifications