കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പള്‍സര്‍ സുനി കാണും; നിര്‍ണായക വിധി അടുത്ത മാസം!! സുനിയുടെ വാദം...

  • By Desk
Google Oneindia Malayalam News

കൊച്ചി: കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക തെളിവാണ് നടിയെ കാറില്‍ വച്ച് ലൈംഗികമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ കാണാന്‍ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് കോടതി അനുമതി നല്‍കി. കേസില്‍ പ്രതികളായ രണ്ട് അഭിഭാഷകരുടെ വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. വനിതാ ജഡ്ജിയെ വിചാരണയ്ക്ക് നിയമിക്കണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സമര്‍പ്പിച്ച ഹര്‍ജിയിലും വാദം പൂര്‍ത്തിയായി. നിര്‍ണായക തെളിവായ വീഡിയോയുടെ പകര്‍പ്പ് കൈമാറണമെന്ന് എട്ടാം പ്രതി നടന്‍ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍...

കൊച്ചിയിലേക്കുള്ള കാര്‍ യാത്ര

കൊച്ചിയിലേക്കുള്ള കാര്‍ യാത്ര

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ കാറില്‍ അതിക്രമിച്ച് കടന്ന സംഘം ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയിരുന്നു. കേസില്‍ നിര്‍ണായക തെളിവാണ് ഈ ദൃശ്യങ്ങള്‍.

പ്രതിക്ക് കാണാം

പ്രതിക്ക് കാണാം

ഈ ദൃശ്യങ്ങള്‍ കാണണമെന്നാണ് ഒന്നാം പ്രതി പള്‍സര്‍ സുനി കോടതിയില്‍ ആവശ്യപ്പെട്ടത്. കോടതി ഇക്കാര്യത്തില്‍ പ്രതിക്ക് അനുമതി നല്‍കി. കോടതിയുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലായിരിക്കും പ്രതി രംഗങ്ങള്‍ കാണുക.

സുനിയുടെ വാദം

സുനിയുടെ വാദം

വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന പോലെ ഒന്നാം പ്രതി പള്‍സര്‍ സുനി പകര്‍ത്തിയതാണോ എന്ന് ഉറപ്പില്ല എന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസില്‍ വിധി പ്രഖ്യാപിച്ച ശേഷം വീഡിയോ കണ്ടിട്ട് കാര്യമില്ലെന്നും വിചാരണയ്ക്ക് മുമ്പ് കാണാന്‍ അവസരം നല്‍കണമെന്നുമാണ് പള്‍സര്‍ സുനി വാദിച്ചു.

നടിയുടെ ഹര്‍ജിയില്‍ വിധി അടുത്ത മാസം

നടിയുടെ ഹര്‍ജിയില്‍ വിധി അടുത്ത മാസം

തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കാണാന്‍ സെഷന്‍സ് കോടതി പ്രതിക്ക് അനുമതി നല്‍കിയത്. അതേസമയം, വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. വിധി അടുത്ത് മാസം 18ന് കോടതി പറയും.

അഭിഭാഷകരുടെ ഹര്‍ജി

അഭിഭാഷകരുടെ ഹര്‍ജി

കേസില്‍ വനിതാ ജഡ്ജി വേണമെന്നാണ് നടി കോടതിയില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം കോടതി അംഗീരിച്ചാല്‍ അവര്‍ക്ക് നേട്ടമാകും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഭിഭാഷകരായ രാജു ജോസഫ്, പ്രതീഷ് ചാക്കോ എന്നിവരുടെ വിടുതല്‍ ഹര്‍ജിയിലും വാദം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത 18ന് വിധി പറയും.

 രഹസ്യവിചാരണ

രഹസ്യവിചാരണ

കേസില്‍ രഹസ്യവിചാരണ വേണമെന്നായിരുന്നു നടി ഉന്നയിച്ച മറ്റൊരു ആവശ്യം. ഇക്കാര്യം പ്രോസിക്യൂട്ടര്‍ മുഖേന ഉന്നയിക്കാന്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സഹായിക്കാന്‍ അഭിഭാഷകനെ നിലനിര്‍ത്താന്‍ നടിക്ക് കോടതി അനുമതി നല്‍കി.

ഒളിവില്‍ താമസിപ്പിച്ചു

ഒളിവില്‍ താമസിപ്പിച്ചു

കേസില്‍ 11, 12 പ്രതികളാണ് അഭിഭാഷകരായ പ്രതീഷ് ചാക്കോയും രാജു ജോസഫും. പ്രതികളെ അഭിഭാഷകരെന്ന നിലയില്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റൊരു സഹായവും നല്‍കാത്ത തങ്ങളെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഇരുവരുടെയും ആവശ്യം. പ്രതികളെ ഒളിവില്‍ താമസിക്കാന്‍ ഇരുവരും സഹായിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

ദിലീപ് എട്ടാം പ്രതി

ദിലീപ് എട്ടാം പ്രതി

പള്‍സര്‍ സുനിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയത് നടന്‍ ദിലീപാണെന്നും പ്രോസിക്യഷന്‍ വാദിക്കുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. 85 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.

ഒമാനില്‍ ശക്തമായ ചുഴലിക്കാറ്റ്; രണ്ടു മരണം, പുറത്തിറങ്ങരുതെന്ന് നിര്‍ദേശം!! ഇന്ത്യക്കാരെ കാണാതായിഒമാനില്‍ ശക്തമായ ചുഴലിക്കാറ്റ്; രണ്ടു മരണം, പുറത്തിറങ്ങരുതെന്ന് നിര്‍ദേശം!! ഇന്ത്യക്കാരെ കാണാതായി

English summary
Actress Attack case: Main Accuse Pulsar Suni gets permission to see attacking video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X