ദിലീപ് ഒടുവിൽ ചിരിച്ചു?നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോൺ കത്തിച്ചതായി പോലീസ്!തിരിച്ചടി...
കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റ് ചെയ്ത രാജു ജോസഫ് ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊച്ചി: ഒടുവിൽ ആ മൊബൈൽ ഫോണിന് വേണ്ടിയുള്ള അന്വേഷണവും അവസാനിച്ചു. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞതായി അഡ്വക്കേറ്റ് രാജു ജോസഫ് പോലീസിന് മൊഴി നൽകി.
കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റ് ചെയ്ത രാജു ജോസഫ് ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞതായി പോലീസും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. പൾസർ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറായ രാജു ജോസഫിനെ കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.

ഫോൺ കത്തിച്ചു കളഞ്ഞു....
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞുവെന്നാണ് അഡ്വക്കേറ്റ് രാജു ജോസഫ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

നിർണ്ണായക തെളിവ്....
ഫോൺ കത്തിച്ചതായി രാജു ജോസഫ് മൊഴി നൽകിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേസുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവാണ് പോലീസിന് നഷ്ടമായിരിക്കുന്നത്.

തിരിച്ചടി...
കേസിലെ നിർണ്ണായക തെളിവായ മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞതായി സ്ഥിരീകരിച്ചതോടെ അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

പ്രതീഷ് ചാക്കോയ്ക്ക്....
നടിയെ ആക്രമിച്ചതിന് ശേഷം ഒളിവിൽ കഴിയുന്നതിനിടെയാണ് പൾസർ സുനി മൊബൈൽ ഫോൺ അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയത്.

പൾസർ സുനി പിടിയിലായതോടെ...
എന്നാൽ കോടതിയിൽ കീഴടങ്ങാനെത്തിയ പൾസർ സുനിയെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തതോടെയാണ് പ്രതീഷ് ചാക്കോയും രാജു ജോസഫും മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞത്.

കാറും കസ്റ്റഡിയിൽ...
മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിക്കാനായി കൊണ്ടുപോയ രാജു ജോസഫിന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട് തൂത്തുക്കുടി രജിസ്ട്രേഷനിലുള്ളതാണ് കാർ.

നാദിർഷയെ ചോദ്യം ചെയ്തേക്കും...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുന്നത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications