Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവാര്യര്‍ മാത്രമല്ല; രാമലീല പൊളിക്കും, പിന്തുണയുമായി ലിബര്‍ട്ടി ബഷീറും, ദിലീപിനോടും പറഞ്ഞു

രാമലീല പ്രേക്ഷകര്‍ കാണട്ടെ, കാഴ്ചയില്‍ നീതി പുലരട്ടെ എന്നു കൂടി പറഞ്ഞാണ് രാമലീലയ്ക്കുള്ള പിന്തുണ മഞ്ജുവാര്യര്‍ വ്യക്തമാക്കിയത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ചിത്രമായ രാമലീലയാണ് ഇപ്പോള്‍ സിനിമാ ലോകത്തെ പ്രധാന ചര്‍ച്ച. ചിത്രത്തിനെതിരേ ചിലര്‍ ബോധപൂര്‍വം നീങ്ങുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കവെ, നേരത്തെ ദിലിപീനെ രൂക്ഷമായി വിമര്‍ശിച്ചവര്‍ വരെ അനുകൂലമായി രംഗത്തുവരികയാണിപ്പോള്‍.

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ രാമലീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് വാര്‍ത്തയായിരുന്നു. അതിന് തൊട്ടുപിറകെയാണ് ലിബര്‍ട്ടി ബഷീര്‍ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യം ദിലീപിനെ നേരിട്ട് അറിയിക്കുകയും ചെയ്തതാണെന്ന് ബഷീര്‍ പറയുന്നു. വ്യാഴാഴ്ചയാണ് രാമലീല പ്രദര്‍ശനത്തിന് എത്തുന്നത്.

മലബാറില്‍ സിനിമയെ തകര്‍ക്കാന്‍

മലബാറില്‍ സിനിമയെ തകര്‍ക്കാന്‍

രാമലീലയുടെ റിലീസ് തടയാനും സിനിമയെ തകര്‍ക്കാനും മലബാര്‍ മേഖലയില്‍ വന്‍ നീക്കം നടക്കുന്നുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായിട്ടാണ് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയത്.

പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല

പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല

പ്രചരിക്കുന്ന കാര്യങ്ങള്‍ കള്ളമാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. മലബാറിലെ തിയേറ്റര്‍ ഉടമകളോട് രാമലീല പ്രദര്‍ശിപ്പിക്കരുതെന്ന് ബഷീര്‍ ആവശ്യപ്പെട്ടുവെന്നാണ് പ്രചാരണം.

തീയറ്ററുകള്‍ തകര്‍ക്കുമെന്ന് പ്രചാരണം തെറ്റ്

തീയറ്ററുകള്‍ തകര്‍ക്കുമെന്ന് പ്രചാരണം തെറ്റ്

രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തീയറ്ററുകള്‍ തകര്‍ക്കുമെന്ന് ബഷീര്‍ ഭീഷണി മുഴക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെല്ലാം കള്ളമാണെന്ന് ബഷീര്‍ പറയുന്നു.

തന്റെ തിയേറ്ററുകളിലും

തന്റെ തിയേറ്ററുകളിലും

തന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലും രാമലീല പ്രദര്‍ശിപ്പിക്കുണ്ടെന്ന് ബഷീര്‍ പറഞ്ഞു. ഇക്കാര്യം ദിലീപിനോട് നേരത്തെ പറഞ്ഞിട്ടുള്ളതുമാണ്. ദിലീപിനെ മാത്രമല്ല, അരുണ്‍ ഗോപിയോടും ഇക്കാര്യം ബഷീര്‍ പറഞ്ഞിട്ടുണ്ട്.

ആദ്യ ദിവസത്തില്‍ കാണും

ആദ്യ ദിവസത്തില്‍ കാണും

ചിത്രം ആദ്യ ദിവസത്തില്‍ തന്നെ താന്‍ കാണുമെന്ന് ബഷീര്‍ പറയുന്നു. സിനിമ ഒരു കൂട്ടായ്മയുടേതാണ്. ഏതെങ്കിലും സിനിമ ബഹിഷ്‌കരിച്ചാല്‍ തകരുന്നത് ഈ മേഖലയാണെന്നും ബഷീര്‍ പറഞ്ഞു.

ദിലീപിനോടുള്ള ദേഷ്യം കാരണം

ദിലീപിനോടുള്ള ദേഷ്യം കാരണം

സിനിമ ഒരു വ്യക്തിയുടേതല്ല. ദിലീപിനോടുള്ള ദേഷ്യം കാരണം സിനിമ കാണാതിരുന്നാല്‍ അത് സിനിമയ്ക്ക് മാത്രമാണ് ദോഷം ചെയ്യുക. വ്യക്തിപരമായ കാര്യങ്ങള്‍ സിനിമാ മേഖലയെ തകര്‍ക്കുന്ന തരത്തിലെത്തിക്കരുത്.

തന്റെ അഭിപ്രായം

തന്റെ അഭിപ്രായം

ഒരാള്‍ പോലും ഈ സിനിമയ്ക്ക് എതിര് നില്‍ക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഒറ്റപ്പെട്ടവര്‍ മാത്രമാണ് രാമലീലയ്ക്ക് എതിരേ ശബ്ദമുയര്‍ത്തിയിട്ടുള്ളത്.

പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടു

പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടു

സിനിമ ഏതായാലും പ്രോല്‍സാഹനം കൊടുക്കുകയാണ് ചെയ്യേണ്ടത്. എല്ലാ തിയേറ്റര്‍ ഉടമകളോടും രാമലീല പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

നല്ലതാണെങ്കില്‍ വിജയിക്കും

നല്ലതാണെങ്കില്‍ വിജയിക്കും

ദിലീപ് ജയിലില്‍ കിടന്നാലും പുറത്തിറങ്ങിയാലും സിനിമ നല്ലതാണെങ്കില്‍ വിജയിക്കും. മോശമാണെങ്കില്‍ തിരിച്ചു. സിനിമയെ തള്ളിയുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

 വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട്

വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട്

വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് സിനിമയില്‍ നിന്ന വ്യക്തിയാണ് അരുണ്‍. ഇദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് രാമലീല. നിരവധി പേരുടെ കഷ്ടപാടുകള്‍ ഇതിന്റെ പിന്നിലുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

മഞ്ജുവാര്യരും പിന്തുണച്ചു

മഞ്ജുവാര്യരും പിന്തുണച്ചു

ദിലീപിനോട് വിരോധമുള്ളവര്‍ രാമലീലക്കെതിരേ പല കോണുകളില്‍ നിന്നും ശബ്ദമുയര്‍ത്തിയിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് മഞ്ജുവാര്യര്‍ തന്നെ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതും നാം കണ്ടു.

യോജിക്കാനാകില്ലെന്നു മഞ്ജു

യോജിക്കാനാകില്ലെന്നു മഞ്ജു

വ്യക്തിപരമായ വിയോജിപ്പും എതിര്‍പ്പും കാണിക്കേണ്ടത് സിനിമയോടല്ല എന്ന അഭിപ്രായമാണ് മഞ്ജു പങ്കുവച്ചത്. രാമലീല ബഹിഷ്‌കരിക്കണമെന്ന നിലപാടിനോട് യോജിക്കാനാകില്ലെന്നും മഞ്ജു പറഞ്ഞു.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപം

കോടിക്കണക്കിന് രൂപയുടെ നിക്ഷേപം

അനേകം കുടുംബങ്ങളുടെ ആശ്രയമായ ഒരു വ്യവസായമാണിതെന്ന് മഞ്ജു അഭിപ്രായപ്പെട്ടു. ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് രാമലീലയെന്നും അവര്‍ ഓര്‍മിപ്പിച്ചു.

കാഴ്ചയില്‍ നീതി പുലരട്ടെ

കാഴ്ചയില്‍ നീതി പുലരട്ടെ

രാമലീല പ്രേക്ഷകര്‍ കാണട്ടെ, കാഴ്ചയില്‍ നീതി പുലരട്ടെ എന്നു കൂടി പറഞ്ഞാണ് രാമലീലയ്ക്കുള്ള പിന്തുണ മഞ്ജുവാര്യര്‍ വ്യക്തമാക്കിയത്. ഈ മാസം 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നടന്‍ ഷൈജു ശ്രീധറും

നടന്‍ ഷൈജു ശ്രീധറും

രാമലീലയ്ക്ക് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് നടന്‍ ഷൈജു ശ്രീധറും രംഗത്തുവന്നിരുന്നു. ചിത്രത്തില്‍ വേഷമിട്ട വ്യക്തിയാണ് ഷൈജു. നിരവധി പ്രമുഖരായ അണിയറ പ്രവര്‍ത്തകര്‍ ഒന്നിക്കുന്ന ചിത്രമാണിതെന്നും ഷൈജു ഓര്‍മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+