മാര്‍ട്ടിനും ജോജുവിനും നന്ദി പറഞ്ഞ് മഞ്ജു; പിന്നിട്ട ദിനങ്ങളില്‍ നേരിട്ടത്, നടി തുറന്നു പറയുന്നു
യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കേസിലാണ് ദിലീപ് അറസ്റ്റിലായത്. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവാര്യര്‍ ആയിരുന്നു.
കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട വിഷമങ്ങള്‍ തുറന്നുപറഞ്ഞ് നടി മഞ്ജുവാര്യര്‍. ദിലീപ് കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നീക്കങ്ങളും സിനിമാ മേഖലയിലെ പ്രതിസന്ധികളും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വേളയിലാണ് മഞ്ജുവിന്റെ പ്രതികരണം. ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു.
അമേരിക്കയില്‍ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് വേദിയിലാണ് മഞ്ജു മനസ് തുറന്നത്. അവാര്‍ഡ് ചടങ്ങിനെത്താന്‍ ഏറെ പ്രയാസപ്പെട്ടുവെന്ന് മഞ്ജു പറഞ്ഞു. മനോരമ ഓണ്‍ലൈന്‍ ആണ് മഞ്ജുവിന്റെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഏറെ അധ്വാനം വേണ്ടി വന്നു
അമേരിക്കയില്‍ ചടങ്ങിന് എത്തുന്നതിന് ഏറെ അധ്വാനം വേണ്ടി വന്നു. എത്താന്‍ സാധിക്കുമെന്ന് കരുതിയതല്ല. മഞ്ജുവിന്റെ പ്രസംഗത്തിലുടനീളം നടി അനുഭവിക്കുന്ന മാനസിക പിരിമുറുക്കം പ്രകടമയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നിര്‍ണായക സാക്ഷി
ദിലീപ് കേസുമായി ബന്ധപ്പെട്ട് ആദ്യ ഭാര്യ മഞ്ജു നിര്‍ണായക സാക്ഷിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെയാണ് മഞ്ജുവാര്യര്‍ക്ക് അവാര്‍ഡ് ചടങ്ങിന് അമേരിക്കയിലേക്ക് പോകേണ്ടി വന്നത്.

വിദേശയാത്ര നടത്തരുത്
മഞ്ജുവാര്യര്‍ വിദേശയാത്ര ഇപ്പോള്‍ നടത്തരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട ചില നീക്കങ്ങളുടെ ഭാഗമായിരുന്നു ഈ നിര്‍ദേശം. ഈ സാഹചര്യത്തില്‍ മഞ്ജു അമേരിക്കയിലെ ചടങ്ങിന് എത്തില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഒപ്പം നിന്നവരെ മറക്കാതെ
ഇവിടെ എത്താന്‍ സാധിക്കുമെന്ന് കരുതിയില്ല എന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. അത്രയേറെ സംഘര്‍ഷം നിറഞ്ഞ ദിവസങ്ങളായിരുന്നു കടന്നുപോയത്. ആ ഘട്ടത്തിലും പ്രതീക്ഷ കൈവിടാതെ ഒപ്പം നിന്നവര്‍ക്ക് മഞ്ജു നന്ദി പറഞ്ഞു.

ആമിയുടെ സംവിധായകന്‍
പ്രിയ സുഹൃത്തുക്കള്‍ മാര്‍ട്ടിനും ജോജുവിനും പ്രത്യേകം നന്ദി പറഞ്ഞ മഞ്ജു ചടങ്ങില്‍ പങ്കെടുക്കുന്നതിന് അമേരിക്കയിലേക്ക് എത്താന്‍ അനുവാദം തന്നെ ആമിയുടെ സംവിധായകന്‍ കമലിനും നന്ദി രേഖപ്പെടുത്തി.

എത്താന്‍ പറ്റിയത്
ആമി എന്ന കമല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് മഞ്ജു അമേരിക്കയിലേക്ക് പുറപ്പെട്ടത്. സിനിമയുടെ നിര്‍മാതാവും സംവിധായകനും ദയയുള്ളവരായത് കൊണ്ട് എനിക്ക് ഇവിടെ എത്താന്‍ പറ്റി എന്ന് മഞ്ജു പറഞ്ഞു.

ചില മാറ്റങ്ങള്‍ വരുത്തി
മഞ്ജുവിന്റെ യാത്ര കാരണം ഷൂട്ടിങ് സമയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൂടെ അമേരിക്കയിലെ മലയാളി സമൂഹത്തിനും മഞ്ജു നന്ദി അറിയിച്ചു. വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മഞ്ജുവിന് പുരസ്‌കാരം ലഭിച്ചത്.

അന്വേഷണം നിര്‍ണായക ഘട്ടത്തില്‍
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കെ പോലീസ് അന്തിമ നടപടികളിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മഞ്ജുവാര്യരോട് വിദേശ യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ക്രിമിനല്‍ ഗൂഢാലോചനയെന്ന് മഞ്ജു
യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കേസിലാണ് ദിലീപ് അറസ്റ്റിലായത്. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവാര്യര്‍ ആയിരുന്നു. കൊച്ചിയില്‍ നടന്ന യോഗത്തിലായിരുന്നു മഞ്ജു ഈ സംശയം പ്രകടിപ്പിച്ചത്.

നടിക്ക് പൂര്‍ണ പിന്തുണ
മഞ്ജുവടക്കമുള്ള നടിമാര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച വനിതാ താരങ്ങളുടെ സംഘടനയാണ് ആക്രമിക്കപ്പെട്ട നടിക്ക് എല്ലാ പിന്തുണയും നല്‍കുന്നത്. കേസില്‍ കോടതി നടപടികള്‍ക്ക് പോലും ഈ സംഘത്തിന്റെ സഹായമുണ്ട്. അന്തിമ വിധി വരുന്നത് വരെ നടിക്കൊപ്പമുണ്ടാകുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications