കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരേ മഞ്ജുവാര്യര്‍ നല്‍കിയ മൊഴി പുറത്ത്

അതിന് ശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിലേക്ക് പോയി. അവളുടെ അച്ഛനും അമ്മയും ആ സമയം വീട്ടില്‍ ഉണ്ടായിരുന്നു.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപിന് മഞ്ജുവിന്റെ വക എട്ടിന്റെ പണി, മൊഴി പുറത്ത്‌ | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന സാക്ഷികളില്‍ ഒരാളാണ് ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യര്‍. കേസില്‍ ദിലീപിന് ഏറെ തിരിച്ചടിയാകുന്നതും മഞ്ജുവിന്റെ മൊഴി തന്നെ. എന്താണ് മഞ്ജുവാര്യര്‍ കേസുമായി ബന്ധപ്പെട്ട് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിന്റെ കുടുംബ ബന്ധങ്ങളിലുണ്ടായ പ്രശ്‌നങ്ങളാണ് നടി ആക്രമിക്കപ്പെടാനുണ്ടായ സാഹചര്യമുണ്ടായതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ദിലീപും കാവ്യാമാധവനും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ് മഞ്ജുവാര്യര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. നടി സംയുക്താ വര്‍മയും കേസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ രണ്ട് മൊഴികളുടെയും പൂര്‍ണ രൂപം റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു.

നിരവധി പേര്‍

നിരവധി പേര്‍

മഞ്ജുവാര്യര്‍ മാത്രമല്ല, സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. നടന്‍ സിദ്ദീഖ്, നടിമാരായ സംയുക്താ വര്‍മ, ഗീതുമോഹന്‍ദാസ്, ഗായിക റിമി ടോമി തുടങ്ങിയവരെല്ലാം കേസില്‍ മൊഴി കൊടുത്തിട്ടുണ്ട്. ഇവരുടെ മൊഴികള്‍ ദിലീപിന് തിരിച്ചടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 മഞ്ജുവിന്റെ മൊഴി ഇങ്ങനെ

മഞ്ജുവിന്റെ മൊഴി ഇങ്ങനെ

ഞാന്‍ 21-06-2017 തീയ്യതി പോലീസിന് കൊടുത്ത മൊഴിയാണ് ഇപ്പോള്‍ വായിച്ച് കേട്ടത്. ആ മൊഴിയില്‍ ഞാന്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതായി മൊഴി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ്.

ഞാന്‍ മാത്രമാണ്

ഞാന്‍ മാത്രമാണ്

ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം ഞാന്‍ മാത്രമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്. ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിന് ശേഷം ഞാന്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. ആരുമായി ഞാന്‍ ഇന്ററാക്ട് ചെയ്തിരുന്നില്ല.

കാവ്യയുമായുള്ള മെസേജുകള്‍

കാവ്യയുമായുള്ള മെസേജുകള്‍

എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ ദിലീപേട്ടന്റെ ഫോണില്‍ നേരിട്ട് കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി ഷെയര്‍ ചെയ്യുകയും ചെയ്തു.

ശക്തികൂട്ടുന്ന കാര്യങ്ങള്‍

ശക്തികൂട്ടുന്ന കാര്യങ്ങള്‍

അതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ കാവ്യയെ കുറിച്ചും ദിലീപേട്ടനെ കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് അവള്‍ പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി.

ദിലീപേട്ടനോട് ചോദിച്ചു

ദിലീപേട്ടനോട് ചോദിച്ചു

ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് ആക്രമിക്കപ്പെട്ട നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ ദാസും കൂടി ഒരിക്കല്‍ ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ പോയിരുന്നു.

റിമി ടോമിയും പറഞ്ഞു

റിമി ടോമിയും പറഞ്ഞു

അവിടെ വെച്ച് അവളുടെ അച്ഛന്‍ അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കു എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് ആക്രമിക്കപ്പെട്ട നടി എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു.

ദിലീപും സഹോദരിയും

ദിലീപും സഹോദരിയും

2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍ നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിന് ശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നുവെന്നും മഞ്ജുവാര്യര്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവട്ടിട്ടുള്ളത്.

അന്വേഷണം നീണ്ടത്

അന്വേഷണം നീണ്ടത്

കേസില്‍ വളരെ നിര്‍ണായകമാണ് മഞ്ജുവാര്യരുടെ മൊഴി. ഈ മൊഴിയെ അടിസ്ഥാനമാക്കിയാണ് പോലീസ് അന്വേഷണം നീങ്ങിയത്. ആക്രമണത്തിനിരയായ നടിയോട് ദിലീപിന് പകയുണ്ടായിരുന്നുവെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയതാണ്. മഞ്ജുവിന്റെ മൊഴിയിലും ഇക്കാര്യം വ്യക്തമാക്കുന്നു.

സംയുക്താവര്‍മയുടെ മൊഴി

സംയുക്താവര്‍മയുടെ മൊഴി

ഞാന്‍ ഫിലിം ആര്‍ട്ടിസ്റ്റ്. 15 വര്‍ഷമായി ഞാന്‍ അഭിനയരംഗത്തുനിന്നും മാറി നില്‍ക്കുകയാണ്. ഞാനും ഫിലിം ആര്‍ട്ടിസ്റ്റുകളായ ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ ദാസ് എന്നിവരുമായി വളരെ അടുത്ത സുഹൃദ്ബന്ധമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ്

വര്‍ഷങ്ങള്‍ക്ക് മുമ്പ്

ആക്രമിക്കപ്പെട്ട നടി എന്റെ അനിയത്തിയുടെ കൂടെ പഠിച്ചതിനാല്‍ ഞാനും അവളും തമ്മില്‍ സഹോദരിമാരെ പോലുള്ള അടുപ്പമാണ്. ഉദ്ദേശം നാലഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും എന്റെ വീട്ടിലേക്ക് വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ മഞ്ജു വാര്യര്‍ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു.

മഞ്ജു കാവ്യയെ വിളിച്ചു

മഞ്ജു കാവ്യയെ വിളിച്ചു

അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മഞ്ജുവിനോട് പറഞ്ഞ് സമാധാനിപ്പിച്ചു. മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ച് സംസാരിച്ചു.

നടി പറഞ്ഞത്

നടി പറഞ്ഞത്

അതിന് ശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിലേക്ക് പോയി. അവളുടെ അച്ഛനും അമ്മയും ആ സമയം വീട്ടില്‍ ഉണ്ടായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ അച്ഛന്‍ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയണമെന്ന് പറഞ്ഞു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നത് അവള്‍ക്കായിരുന്നു. കാവ്യയും ദിലീപും തമ്മില്‍ ബന്ധം ഉണ്ടെന്നായിരുന്നു ആക്രമിക്കപ്പെട്ട നടി പറഞ്ഞതെന്നും സംയുക്താവര്‍മയുടെ മൊഴിയിലുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്തയില്‍ വിശദമാക്കുന്നു.

ദിലീപ് ഹാജരായില്ല

ദിലീപ് ഹാജരായില്ല

കേസില്‍ ദിലീപിനെ എട്ടാം പ്രതിയക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിന് ചൊവ്വാഴ്ച എല്ലാ പ്രതികളോടും ഹാജരാകാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിലീപ് ഹാജരാക്കുന്നതിന് തടസം അറിയിച്ചു.

കുറ്റം ചുമത്തല്‍

കുറ്റം ചുമത്തല്‍

വിചാരണ തുടങ്ങുന്നതിന് മുന്നോടിയായാണ് പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറുന്നതിനും കുറ്റം ചുമത്തുന്ന നടപടിക്കുമാണ് കോടതി സമന്‍സ് അയച്ചിരുന്നത്. എന്നാല്‍ ദിലീപ് 16 ാം തിയ്യതി ഹാജരായി.

പ്രയാസമുണ്ടെന്ന് ബോധിപ്പിച്ചു

പ്രയാസമുണ്ടെന്ന് ബോധിപ്പിച്ചു

അന്നു തന്നെ കുറ്റപത്രത്തിന്റെ പകര്‍പ്പ് കോടതിയില്‍ നിന്ന് കൈപ്പറ്റുകയും ചെയ്തു. 19ന് നേരിട്ട് ഹാജരാകുന്നതില്‍ പ്രയാസമുണ്ടെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. അഭിഭാഷകനൊപ്പം എത്തിയാണ് ദിലീപ് കുറ്റപത്രം കോടതിയില്‍ നിന്ന് കൈപ്പറ്റിയത്.

ഒടുവിലെ നടപടികള്‍ ഇങ്ങനെ

ഒടുവിലെ നടപടികള്‍ ഇങ്ങനെ

ജാമ്യത്തില്‍ തുടരുന്നതിനുള്ള അപേക്ഷയും ദിലീപ് അന്നുതന്നെ സമര്‍പ്പിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നവംബര്‍ 22ന് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഡിസംബര്‍ അഞ്ചിന് കുറ്റപത്രം സ്വീകരിച്ചു. തൊട്ടടുത്ത ദിവസം തന്നെ എല്ലാ പ്രതികള്‍ക്കും 19ന് ഹാജരാകണം എന്നാവശ്യപ്പെട്ട് കോടതി സമന്‍സ് അയക്കുകയും ചെയ്തു.

English summary
Actress Attack case: Manju Warrier, Samyuktha Varma Testimonies against Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X