നടിയും നിര്‍മ്മാതാവും ഭീഷണിപ്പെടുത്തുന്നുവെന്ന് മാർട്ടിൻ! നടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ്
Recommended Video

കൊച്ചി: മലയാള സിനിമാ രംഗത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നടിയെ ആക്രമിച്ച കേസില്‍ കേരളത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് വന്‍ വഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്. ആക്രമിക്കപ്പെടുമ്പോള്‍ നടിയുടെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാര്‍ട്ടിന്റെ രഹസ്യമൊഴിയാണിപ്പോള് സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് മാര്ട്ടിന്. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടോ എന്ന സംശയമുളവാക്കുന്നതാണ് മാര്‍്ട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍.

കേസിൽ വഴിത്തിരിവ്
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിനും മാര്‍ട്ടിന്റെ അച്ഛന് ആന്റണിയുമാണ് കേസിനെയാകെ സംശയമുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ആക്രമണത്തിന് ഇരയായ നടിക്കെതിരെ ആണ് മാര്ട്ടിന് കോടതിയില്‍ മൊഴി നല്‍കിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

സുനിയെ ഭയമെന്ന് മാർട്ടിൻ
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും രണ്ടാം പ്രതി മാര്‍ട്ടിനും അടക്കമുള്ളവരെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് തനിക്ക് ചില കാര്യങ്ങള്‍ കോടതിയോട് വെളിപ്പെടുത്താനുണ്ട് എന്ന് മാര്ട്ടിന് വ്യക്തമാക്കിയത്. പള്‍സര്‍ സുനിക്ക് മുന്നില്‍ നിന്നുകൊണ്ട് തനിക്ക് അക്കാര്യങ്ങള്‍ പറയാനാവില്ലെന്നും മാര്‍്ട്ടിന്‍ പറഞ്ഞു.

മാര്‍ട്ടിന്റെ രഹസ്യമൊഴി
നടിയേയും പള്‍സര്‍ സുനിയേയും തനിക്ക് ഭയമാണെന്നും മാര്ട്ടിന് കോടതിയെ അറിയിച്ചു. ഇത് പ്രകാരം പള്‍സര്‍ സുനിയേയും മറ്റ് പ്രതികളേയും കോടതി മുറിക്കുള്ളില്‍ നിന്ന് പുറത്തേക്ക് മാറ്റിയ ശേഷം അടച്ചിട്ട മുറിയിലായിരുന്നു മാര്‍ട്ടിന്റെ രഹസ്യമൊഴി കോടതി രേഖപ്പടുത്തിയത്.മാര്ട്ടിന് നല്കിയ മൊഴി പിതാവ് ആന്റണിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.

തനിക്കെതിരെ വധഭീഷണി
തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് മാര്ട്ടിന് കോടതിയെ അറിയിച്ചുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ആക്രമിക്കപ്പെട്ട നടിയും നിര്‍മ്മാതാവുമാണ് തനിക്കെതിരെ ഭീഷണി മുഴക്കുന്നത് എന്നും മാര്ട്ടിന് കോടതിയില്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് പറയരുത് എന്നാവശ്യപ്പെട്ടാണ് നടിയും നിര്‍മ്മാതാവും ഭീഷണിപ്പെടുത്തുന്നത് എന്ന് മാര്‍ട്ടിന്റെ അച്ഛന് പറഞ്ഞതായും മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു.

സുരക്ഷ ഒരുക്കാമെന്ന് കോടതി
തനിക്ക് പറയാനുള്ള കാര്യങ്ങള്‍ മാര്ട്ടിന് കോടതിക്ക് എഴുതി നല്‍കുകയായിരുന്നു. മാര്ട്ടിന് വധഭീഷണിയുണ്ട് എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വേണ്ട സുരക്ഷ ഒരുക്കാനുള്ള നിര്‍ദേശം നല്‍കാമെന്ന് കോടതി അറിയിച്ചു. അതേസമയം മാര്‍ട്ടിന്റെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി അറിയിച്ചു. വിചാരണ കോടതിയുടെ പരിഗണനയില്‍ വരുന്ന വിഷയമായതിനാലാണ് കോടതി ഇടപെടാന്‍ തയ്യാറാവാതിരുന്നത്.

റിമാൻഡ് കോടതി നീട്ടി
സെഷന്‍സ് കോടതിയിലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത്. മാര്‍ട്ടിനും പള്‍സര്‍ സുനിയും അടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി കോടതി ഈ മാസം 20വരെ നീട്ടി. കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞെങ്കിലും കേസില്‍ തുടരന്വേഷണം നടക്കുമെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കേസിലെ സുപ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവയ്ക്കായി അന്വേഷണം തുടരുമെന്ന് പോലീസ് പറഞ്ഞിരുന്നു.

കേസ് അട്ടിമറിക്കപ്പെടുമോ
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി സ്ഥാനത്തുള്ളത് സിനിമയ്ക്ക് അകത്തും പുറത്തും പ്രബലനായ നടന് ദിലീപ് ആണ്. അതുകൊണ്ട് തന്നെ കേസ് ഏതെങ്കിലും തരത്തില്‍ അട്ടിമറിക്കപ്പെടാനുള്ള സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. വിചാരണ തുടങ്ങാനിരിക്കുന്ന ഘട്ടത്തിലുള്ള മാര്‍ട്ടിന്റെ ഈ വെളിപ്പെടുത്തല്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ശ്രമത്തിന്റെ ഭാഗമാണോ എന്നാണ് സംശയിക്കപ്പെടുന്നത്.

നടിക്കെതിരെ പറഞ്ഞത്
ദിലീപിനെ അനുകൂലിക്കുന്നവര്‍ നേരത്തെ തന്നെ ആക്രമിക്കപ്പെട്ട നടിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടത്തിയിരുന്നു. ദിലീപ് തന്നെ ഒരു അഭിമുഖത്തില്‍ അത്തരത്തില്‍ നടിക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. പള്‍സര്‍ സുനിയും നടിയും തമ്മില്‍ സൗഹൃദത്തിലായിരുന്നുവെന്നും കൂട്ടുകെട്ടുകളുണ്ടാക്കുമ്പോള്‍ സൂക്ഷിക്കണം എന്ന തരത്തില്‍ ദിലീപ് പറഞ്ഞത് വലിയ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു.

തെരഞ്ഞ് പിടിച്ച് ആക്രമണം
ദിലീപ് അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലും അത്തരത്തിലുള്ള പ്രചാരണങ്ങള്‍ അക്കാലത്ത് അഴിച്ച് വിടുകയുണ്ടായി. പിസി ജോര്‍ജിനെ പോലുള്ളവരും നടിയെ തെരഞ്ഞ് പിടിച്ച് പല തവണ അപമാനിച്ചിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ നടന് സലിം കുമാര്‍ ആക്രമിക്കപ്പെട്ട നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണം എന്ന് ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടതും വലിയ വിവാദമായിരുന്നു.

ദിലീപിന്റെ ഹർജികൾ
ആക്രമിക്കപ്പെട്ട നടിയെ പ്രതിക്കൂട്ടിലാക്കാനും സംശയ മുനയില്‍ നിര്‍ത്താനുമുള്ള ശ്രമം അന്വേഷണ സംഘവും കോടതിയും എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. അതിനിടെ കേസിലെ പൂര്‍ണമായ തെളിവുകളുടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും. കുറ്റപത്രം റദ്ദാക്കണം എന്നാവശ്യപ്പെട്ടും ദിലീപ് ഹര്‍ജി നല്‍കിയിട്ടുണ്ട്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications