കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ കുടുക്കാന്‍ നാണംകെട്ട കളി; മാര്‍ട്ടിന്റെ നമ്പറിലേക്ക് വന്ന കോള്‍, അതും ആ സമയം

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളു - വടി വെട്ടാന്‍ പോയതേ ഉള്ളു, അടി തുടങ്ങിയിട്ടില്ല.

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വ്യത്യസ്തമായ വിവരങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്. ആക്രണത്തിന് ഇരയായ നടിയും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവമെന്ന് രണ്ടാം പ്രതി വെളിപ്പെടുത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഇതുവരെ പ്രതിയെന്നു കരുതിയിരുന്ന ദിലീപ് യഥാര്‍ഥത്തില്‍ പ്രതിയാക്കപ്പെടുകയായിരുന്നോ എന്ന സംശയമാണ് ഉയരുന്നത്. കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഈ കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദിലീപിനെ കുടുക്കിയതാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതകള്‍ വരാനുണ്ടെങ്കിലും മുമ്പുണ്ടായ ചില വെളിപ്പെടുത്തലുകള്‍ എടുത്തുപറയുകയാണ് ദിലീപ് ഓണ്‍ലൈന്‍...

പിസി ജോര്‍ജ് പറഞ്ഞത്

പിസി ജോര്‍ജ് പറഞ്ഞത്

ദിലീപിനെ ചെയ്യാത്ത കുറ്റത്തിനാണ് ക്രൂശിക്കുന്നതെന്ന് നേരത്തെ പറഞ്ഞവരില്‍ പ്രമുഖനായിരുന്നു പിസി ജോര്‍ജ് എംഎല്‍എ. അദ്ദേഹം നിരവധി മാധ്യമങ്ങളോട് അഭിമുഖങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പക്ഷേ, പിസി ജോര്‍ജിന്റെ 'എന്തുകൊണ്ട് തൊട്ടടുത്ത ദിവസം നടി ഷൂട്ടിങിന് പോയി' തുടങ്ങിയ ചില ചോദ്യങ്ങള്‍ ഏറെ വിമര്‍ശനത്തിന് വിധേയമാകുകയും ചെയ്തിരുന്നു.

ഇനിയെല്ലാം ചര്‍ച്ച

ഇനിയെല്ലാം ചര്‍ച്ച

പിസി ജോര്‍ജ് ചോദിച്ച പല കാര്യങ്ങളും പോലീസും മാധ്യമങ്ങളും ഗൗരവത്തിലെടുക്കുകയോ ചര്‍ച്ചയാക്കുകയോ ചെയ്തില്ലെന്ന് ദിലീപ് ഓണ്‍ലൈനിലെ പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇനി ഇത്തരം കാര്യങ്ങളെല്ലാം ചര്‍ച്ചയാക്കപ്പെടുമെന്നാണ് കരുതുന്നത്. കൂടാതെ അഡ്വ. സുരേഷ് ബാബു പറഞ്ഞ കാര്യങ്ങളും പോസ്റ്റില്‍ എടുത്തു പറയുന്നു.

മാര്‍ട്ടിന്റെ ഫോണിലേക്ക്

മാര്‍ട്ടിന്റെ ഫോണിലേക്ക്

പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് രണ്ടാംപ്രതി മാര്‍ട്ടിന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നിരുന്നു. 15 മിനുറ്റ് ദൈര്‍ഘ്യമുള്ള സുനിയുടെ കോള്‍ വന്നു എന്നും ഇക്കാര്യം നടിയുടെ മൊഴിയില്‍ ഇല്ല എന്നും സുരേഷ് ബാബു റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നുവെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കുടുതല്‍ ചര്‍ച്ച നടന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു.

സുനിയും നടിയും

സുനിയും നടിയും

മംഗളം ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലും മാര്‍ട്ടിന്റെ ഫോണിലേക്ക് സുനി വിളിച്ച കാര്യങ്ങള്‍ പറയുന്നുണ്ട്. മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ എന്ന രീതിയിലാണ് മംഗളം വാര്‍ത്ത നല്‍കിയിരിക്കുന്നത്. ആക്രമണത്തിന് ഇരയായ നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്നും മാര്‍ട്ടിന്‍ പറഞ്ഞുവെന്നാണ് മംഗളം വാര്‍ത്ത.

കൂടുതല്‍ അന്വേഷണം

കൂടുതല്‍ അന്വേഷണം

നടിക്കും പള്‍സര്‍ സുനിക്കും പുറമെ നടന്‍ ലാലും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടുവെന്ന് മാര്‍ട്ടിന്‍ പറഞ്ഞുവെന്ന് മംഗളം റിപ്പോര്‍ട്ടിലുണ്ട്. പോലീസ് അന്വേഷണം കെട്ടുകഥയാണെന്ന് പറയുന്ന മാര്‍ട്ടിന്‍ സുനിയുടെ കോള്‍ അറ്റന്റ് ചെയ്തത് നടിയായിരുന്നുവെന്നും വെളിപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടന്നാല്‍ മാത്രമേ സത്യാവസ്ഥ പുറത്തുവരൂ.

 ആരാണ് കളിച്ചത്

ആരാണ് കളിച്ചത്

ദിലീപ് യഥാര്‍ഥത്തില്‍ ഇരയാണെന്നാണ് ദിലീപ് ഓണ്‍ലൈന്‍ അവകാശപ്പെടുന്നത്. ദിലീപിനെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആരാണ് ദിലീപിനെ കുടുക്കാന്‍ കളിച്ചത് എന്ന കാര്യം മാത്രം ഇനി അറഞ്ഞാല്‍ മതിയെന്നും അവര്‍ വ്യക്തമാക്കുന്നു.

വേട്ടക്കാരന്‍ ഇരയായി

വേട്ടക്കാരന്‍ ഇരയായി

ദിലീപ് ഓണ്‍ലൈനിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്- കേരളത്തെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വേട്ടക്കാരന്‍ എന്ന് കരുതപെട്ട ആള്‍ ഇരയും ഇര വേട്ടക്കാരനും ആകുന്ന അപൂര്‍വ സംഭവം. ഞങ്ങള്‍ കഴിഞ്ഞ എട്ടു മാസത്തോളമായി തുടര്‍ച്ചയായി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സത്യമാണെന്നു തെളിയിക്കപ്പെടുന്നു. ദിലീപിനെ കുടുക്കാന്‍ ഇത്ര നാണംകെട്ട കളി കളിച്ചത് ആരുടെ ബുദ്ധി ആണ് എന്ന് മാത്രമേ ഇനി അറിയാന്‍ ഉള്ളു.

ആരും തയ്യാറായില്ല

ആരും തയ്യാറായില്ല

പിസി ജോര്‍ജ് ഉള്‍പ്പടെ ഉള്ള ചുരുക്കം ചിലര്‍ പണ്ട് മുതലേ പറഞ്ഞ കാര്യങ്ങള്‍ ആണിത്. പക്ഷെ ഇത് അന്ന് ചര്‍ച്ച ചെയ്യാന്‍ ഒരു മാധ്യമവും തയ്യാറായില്ല. എന്നാല്‍ ഇനിയുള്ള കാലം എല്ലാ മാധ്യമങ്ങളും ഇതേ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിതരാകുമെന്നുറപ്പ്.

15 മിനുറ്റ് ദൈര്‍ഘ്യം

15 മിനുറ്റ് ദൈര്‍ഘ്യം

കുറച്ചു നാള്‍ മുന്‍പ് റിപ്പോര്‍ട്ടര്‍ ചാനലില്‍ അഡ്വക്കേറ്റ് സുബാഷ് ബാബു പറഞ്ഞതാണ്, പീഡനം നടന്നു എന്ന് പറയുന്ന സമയത്ത് മാര്‍ട്ടിന്റെ നമ്പറിലേക്ക് സുനിയുടെ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു കാള്‍ വന്നുവെന്നും ഇത് നടിയുടെ മൊഴിയില്‍ ഇല്ല എന്നും. എന്നാല്‍ ഇതേപ്പറ്റി കൂടുതല്‍ സംസാരിക്കാന്‍ അനുവദിക്കാതെ ആ ചര്‍ച്ച അവസാനിപ്പിക്കുകയാണ് അന്ന് നികേഷ് കുമാര്‍ ചെയ്തത്. ഇപ്പോള്‍ പുറത്തു വന്ന സുനിയുടെ കാള്‍ ലിസ്റ്റും മാര്‍ട്ടിന്റെ മൊഴിയും മാസങ്ങള്‍ക്ക് മുന്നേ പറഞ്ഞ ഇക്കാര്യം ശരിയാണെന്നു സമ്മതിക്കുന്നു.

മെഡിക്കല്‍ റിപ്പോര്‍ട്ട് എവിടെ

മെഡിക്കല്‍ റിപ്പോര്‍ട്ട് എവിടെ

അതേപോലെ മെഡിക്കല്‍ റിപ്പോര്‍ട്ട് എവിടെ എന്ന് പിസി ജോര്‍ജ് ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നതും നമ്മള്‍ കണ്ടു. മറ്റൊരു പ്രതിയായ വിപിന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു മാസങ്ങള്‍ക്കു മുന്നേ പറഞ്ഞിരുന്നു, ദിലീപിന് താന്‍ എഴുതിയ കത്ത് സുനി ഭീഷണിപ്പെടുത്തി എഴുതിച്ചതാണെന്ന്. അതും മാധ്യമങ്ങള്‍ അന്ന് അത്ര പ്രാധാന്യം കൊടുത്തില്ല.

തലയില്‍ മുണ്ടിടേണ്ട അവസ്ഥ

തലയില്‍ മുണ്ടിടേണ്ട അവസ്ഥ

ദിലീപിനെ പ്രതിയാക്കാന്‍ കാണിച്ച ശുഷ്‌കാന്തി എല്ലാവരും കേസ് സത്യസന്ധമായി തെളിയിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ ഇന്ന് തലയില്‍ കൂടി മുണ്ട് ഇടേണ്ട ഈ അവസ്ഥ വരില്ലായിരുന്നു. ഈ സംഭവങ്ങള്‍ക്ക് തൊട്ടു മുന്നേ നടി പ്രവര്‍ത്തിച്ച സിനിമയുടെ അണിയറക്കാരിലേക്കും ഇതുവരെ അന്വേഷണം പോയില്ല എന്നതും പരസ്യമായ രഹസ്യം ആണ്.

വടി വെട്ടാന്‍ പോയതേ ഉള്ളു

വടി വെട്ടാന്‍ പോയതേ ഉള്ളു

മറ്റൊരു പ്രതിയായ ചാര്‍ളി ഏഷ്യാനെറ്റിന്റെ ക്യാമറയുടെ മുന്നില്‍ നിന്ന് തനിക്ക് ഇതേക്കുറിച്ചു ഒന്നും അറിയില്ല എന്ന് പറയുന്നത് നമ്മള്‍ കണ്ടു. പക്ഷെ പിന്നീട് പോലീസ് ഇയാളെ മാപ്പുസാക്ഷി ആക്കാന്‍ ശ്രമിച്ചു. ഒരുപാട് കാര്യങ്ങള്‍ ഇങ്ങനെ മൂടി വെച്ച് കൊണ്ട് ഒരു നിരപരാധിയെ ജയിലിലിടാന്‍ ആരൊക്കെയോ ശ്രമിച്ചു. അത് എത്ര വലിയ കൊമ്പന്‍ ആയാലും അതിനുള്ള ശിക്ഷ ബഹുമാനപ്പെട്ട കോടതിയില്‍ നിന്ന് അവര്‍ക്ക് ലഭിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളു - വടി വെട്ടാന്‍ പോയതേ ഉള്ളു, അടി തുടങ്ങിയിട്ടില്ല. ഇങ്ങനെയാണ് ദിലീപ് ഓണ്‍ലൈനിലെ കുറിപ്പ് അവസാനിക്കുന്നത്.

English summary
Actress Attack case: Dileep Online Response in the Circumstances of Martin's reveals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X