കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ കേസില്‍ പുതിയ ഗൂഢാലോചന; പള്‍സര്‍ സുനിയും മൊഴിമാറ്റും!! ഏതാണാ സ്ത്രീ

കേസില്‍ നിരപരാധിയാണെന്ന് തോന്നുന്നുണ്ടെങ്കില്‍, ദിലീപ് എന്തുകൊണ്ട് ഹൈക്കോടതിയില്‍ പോയി സിബിഐ അന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന ചോദ്യവും ലിബര്‍ട്ടി ബഷീര്‍ ഉന്നയിക്കുന്നു.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
'നടിയെ ആക്രമിച്ച കേസിൽ ഇപ്പോഴും ഗൂഢാലോചന നടക്കുന്നുണ്ട്' | Oneindia Malayalam

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍ ഗതമാറ്റമാണ് സംഭവിക്കുന്നത്. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ ചിലപ്പോള്‍ കേസിന്റെ തുടര്‍നടപടികളെ വരെ സ്വാധീനിച്ചേക്കുമെന്ന സംശയം ഉയര്‍ന്നുകഴിഞ്ഞു. ആക്രമിക്കപ്പെട്ട നടിയും ഒന്നാം പ്രതി പള്‍സര്‍ സുനിയും ഒത്തുകളിച്ച് തയ്യാറാക്കിയ ഗൂഢാലോചനയാണിതെന്ന് മാര്‍ട്ടിന്‍ വെളിപ്പെടുത്തിയെന്നാണ് മംഗളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ കേസില്‍ ഇപ്പോഴും വന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കേസ് പൊളിക്കുന്നതിന് വേണ്ടിയും ദിലീപിനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയും ഗൂഢാലോചന നടക്കുന്നുവെന്ന് പ്രമുഖ തിയേറ്റര്‍ ഉടമയും സിനിമാ മേഖലയുമായി അടുത്ത ബന്ധവുമുള്ള ലിബര്‍ട്ടി ബഷീര്‍ ആണ് മംഗളം ചാനലില്‍ പറഞ്ഞത്...

രാമന്‍പിള്ളയുടെ ബാധ്യത

രാമന്‍പിള്ളയുടെ ബാധ്യത

ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ്. ദിലീപിനെ എന്തുവില കൊടുത്തും രക്ഷപ്പെടുത്തുക എന്നത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോഴുണ്ടാകുന്ന ചില മൊഴിമാറ്റങ്ങളും വെളിപ്പെടുത്തലുകളുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

പണമെറിഞ്ഞുള്ള കളി

പണമെറിഞ്ഞുള്ള കളി

കേസില്‍ ഇപ്പോഴും ഗൂഢാലോചന നടക്കുന്നുണ്ട്. ദിലീപിനെ രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള ഗൂഡാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. എന്തുവില കൊടുത്തും ദിലീപിനെ രക്ഷപ്പെടുത്താനാണ് ശ്രമം. അതിന് വേണ്ടി പണമെറിഞ്ഞുള്ള കളികളാണ് നടക്കുന്നത്. പക്ഷേ ഇതൊന്നും വിചാരണ വേളയില്‍ വില പോകില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ദിലീപിന്റെ ഭാവി

ദിലീപിന്റെ ഭാവി

ദിലീപിന്റെ ഭാവി അവതാളത്തിലാക്കുന്ന കേസാണിത്. അതുകൊണ്ടാണ് രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നത്. ദിലീപിന്റെ ഇറങ്ങുന്ന സിനിമകളെ ചിലപ്പോള്‍ കേസ് ബാധിച്ചേക്കും. തുടക്കത്തില്‍ പള്‍സര്‍ സുനി ആവശ്യപ്പെട്ട തുക നല്‍കിയിരുന്നെങ്കിലും ദിലീപിന് രക്ഷപ്പെടാമായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

വിശ്വസിക്കാന്‍ പ്രയാസം

വിശ്വസിക്കാന്‍ പ്രയാസം

ഇപ്പോള്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ നല്‍കിയ മൊഴി വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഇയാള്‍ ഇതുവരെ എവിടെ ആയിരുന്നു. കേസ് തുടങ്ങിയിട്ട് മാസങ്ങളായി. ഇത്രയും കാര്യങ്ങള്‍ തുടക്കത്തില്‍ പറഞ്ഞിരുന്നെങ്കില്‍ കേസിന്റെ ഗതിമാറില്ലായിരുന്നോ? ഇപ്പോള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കേസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

സുനിയും മൊഴിമാറ്റും

സുനിയും മൊഴിമാറ്റും

ഒന്നാം പ്രതി പള്‍സര്‍ സുനിയും മൊഴിമാറ്റും. അതാണ് സംഭവിക്കാന്‍ പോകുന്നത്. കേസിന്റെ അവസാനത്തില്‍ സംഭവിക്കുക അതാണെന്നാണ് എനിക്ക് തോന്നുന്നത്. വലിയൊരു ഫണ്ട് ലഭിക്കും. അതോടെ ദിലീപിന് രക്ഷപ്പൊന്‍ വഴിയൊരുങ്ങും- ലിബര്‍ട്ടി ബഷീര്‍ ചാനലിനോട് പറഞ്ഞു.

ശക്തരായ സാക്ഷികള്‍

ശക്തരായ സാക്ഷികള്‍

എന്നാല്‍ കേസില്‍ ഒരിക്കലും മൊഴി മാറ്റാത്ത സാക്ഷികളുണ്ട്. സിനിമാ മേഖലിയില്‍ നിന്നുള്ളവരായാലും അല്ലെങ്കിലും ശക്തരായ സാക്ഷികള്‍ കേസിലുണ്ട്. ഇപ്പോള്‍ മാര്‍ട്ടിന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൊണ്ട് കേസ് ഇല്ലാതാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

മാഡം ഉയര്‍ന്നുവരുന്നു

മാഡം ഉയര്‍ന്നുവരുന്നു

കേസിന്റെ തുടക്കംമുതല്‍ പള്‍സര്‍ സുനി പറഞ്ഞിരുന്നത് കേസില്‍ ഒരു മാഡമുണ്ട് എന്നായിരുന്നു. മാഡം പറഞ്ഞത് പ്രകാരമാണ് പ്രവര്‍ത്തിച്ചത് എന്നായിരുന്നു. എന്നാല്‍ അന്വേഷണ സംഘം ഇത്തരമൊരു മാഡത്തെ പിന്നീട് കണ്ടെത്തിയതുമില്ല. ഇപ്പോഴും ഉയര്‍ന്നുവരുന്നത് ഒരു സ്ത്രീയുടെ സാന്നിധ്യം കേസിലുണ്ടെന്നാണ്.

സ്ത്രീ ശബ്ദമുണ്ടെന്ന് സംശയം

സ്ത്രീ ശബ്ദമുണ്ടെന്ന് സംശയം

ദിലീപും അഭിഭാഷകനും നടി ആക്രമണത്തിന് ഇരയാകുന്ന വീഡിയോ കണ്ടിരുന്നു. അതില്‍ ഒരു സ്ത്രീ ശബ്ദമുണ്ടെന്നാണ് ദിലീപ് സംശയം പ്രകടിപ്പിക്കുന്നത്. അതൊഴിവാക്കാന്‍ നീക്കം നടന്നിട്ടുണ്ടെന്നും ദിലീപ് കോടതിയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് വീണ്ടും കേസില്‍ ഒരു സ്ത്രീ പ്രവര്‍ത്തിച്ചുവെന്ന സംശയം ഉയര്‍ത്തുന്നത്.

ഭാര്യയെ ഒഴിവാക്കി

ഭാര്യയെ ഒഴിവാക്കി

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്, മാഡം ദിലീപിന്റെ ഭാര്യയാണെന്നാണ്. അക്കാര്യം താന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അവരെ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതാണെന്നും സംശയിക്കുന്നു. ഇതിന് വേണ്ടി ചിലര്‍ ഇടപെട്ടുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

എന്തുകൊണ്ട് സിബിഐ വേണ്ട

എന്തുകൊണ്ട് സിബിഐ വേണ്ട

കേസില്‍ നിരപരാധിയാണെന്ന് തോന്നുന്നുണ്ടെങ്കില്‍, ദിലീപ് എന്തുകൊണ്ട് ഹൈക്കോടതിയില്‍ പോയി സിബിഐ അന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന ചോദ്യവും ലിബര്‍ട്ടി ബഷീര്‍ ഉന്നയിക്കുന്നു. ഹൈക്കോടതിയില്‍ ആവശ്യം വരികയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്താല്‍ സത്യാവസ്ഥ പുറത്തുവരും. അത് വന്‍ തിരിച്ചടി ലഭിക്കുമെന്നതിനാലാണ് അത്തരമൊരു നീക്കം നടത്താത്തതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

English summary
Actress Attack case: Liberty Basheer Opinion in the Circumstances of Martin's reveals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X