Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയറാം പറഞ്ഞത് സത്യമോ? ജയിലില്‍ ദിലീപ് സന്തോഷവാന്‍!! എസി മുറി, പരാതിയുമായി ആലുവക്കാരന്‍

സാധാരണ ദിവസം മൂന്ന് പേര്‍ വരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാറുണ്ട്. അതില്‍ കൂടുതല്‍ അനുവദിക്കാറില്ല. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ചട്ടമില്ല.

കൊച്ചി: ഓണനാളുകളില്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചവര്‍ നിരവധിയാണ്. അതില്‍ പ്രധാനിയായിരുന്നു നടന്‍ ജയറാം. ഓണക്കോടിയുമായാണ് ജയറാം ആലുവ ജയിലില്‍ വന്നത്. ദിലീപിനെ കണ്ടു സംസാരിച്ചു. പത്ത് മിനുറ്റിന് ശേഷം മടങ്ങി.

പതിവ് പോലെ ജയറാമിനോടും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടി. ഒന്നുമില്ല എന്നു പറഞ്ഞ നടന്‍ ഓണക്കോടിയുമായി വന്നതാണെന്നും വര്‍ഷങ്ങളായി ഈ പതിവുണ്ടെന്നും പ്രതികരിച്ചു. ജയിലില്‍ ദിലീപ് സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇതേ ആരോപണം ഉന്നയിച്ച് പുതിയ പരാതി ലഭിച്ചിരിക്കുകയാണിപ്പോള്‍.

അനര്‍ഹമായ പരിഗണന

അനര്‍ഹമായ പരിഗണന

റിമാന്റില്‍ കഴിയുന്ന ദിലീപിന് ആലുവ സബ് ജയിലില്‍ അനര്‍ഹമായ പരിഗണന ലഭിക്കന്നുണ്ടെന്നാണ് പരാതി. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത് ദിലീപിന്റെ നാട്ടുകാരന്‍ തന്നെ.

ദിലീപ് എസി മുറിയില്‍

ദിലീപ് എസി മുറിയില്‍

പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഏറെ വൈകി വരെ ദിലീപ് ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയിലാണെന്നാണ് ആരോപണം. ആലുവ സ്വദേശി ടിജെ ഗിരീഷ് ആണ് ജയില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

അവധി ദിനത്തിലും സന്ദര്‍ശകര്‍

അവധി ദിനത്തിലും സന്ദര്‍ശകര്‍

സാധാരണ അവധി ദിവസങ്ങളില്‍ തടവുകാരെ കാണാന്‍ ആരെയും അനുവദിക്കാറില്ല. എന്നാല്‍ ഓണത്തിന്റെ അവധി ദിനങ്ങളിലും ഞായറാഴ്ച പോലും ദിലീപിനെ കാണാന്‍ ജയിലില്‍ ആളുകളെത്തി.

ആരോപണം തീര്‍ന്നില്ല

ആരോപണം തീര്‍ന്നില്ല

ഇതെങ്ങനെ സംഭവിച്ചുവെന്നും പരാതിയില്‍ ഉന്നയിക്കുന്നു. സിനിമാ മേഖലയിലെ പല പ്രമുഖരും ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ആലുവ ജയിലിലെത്തി ദിലീപിനെ കണ്ടത്.

കേസുമായി ബന്ധമുള്ളവര്‍

കേസുമായി ബന്ധമുള്ളവര്‍

സന്ദര്‍ശകരില്‍ പലരും കേസുമായി ബന്ധമുള്ളവരാണെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. അല്ലെങ്കില്‍ പ്രതികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചവരുമാണെന്നും പരാതിക്കാരന്‍ കുറ്റപ്പെടുത്തു.

നിര്‍മാതാവ് വന്നത് ശരിയായില്ല

നിര്‍മാതാവ് വന്നത് ശരിയായില്ല

കേസില്‍ ആരോപണ വിധേയരായവര്‍ പോലും ദിലീപിനെ സന്ദര്‍ശിച്ചു. ദിലീപും പള്‍സര്‍ സുനിയും ഒരേ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്ന സിനിമയുടെ നിര്‍മാതാവും ജയിലിലെത്തി.

പീഡനക്കേസിലെ പ്രതി

പീഡനക്കേസിലെ പ്രതി

ജയിലില്‍ മറ്റു പ്രതികള്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ പീഡനക്കേസിലെ പ്രതിയായ നടന് ലഭിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

കഴമ്പില്ലെന്ന് ജയില്‍ സൂപ്രണ്ട്

കഴമ്പില്ലെന്ന് ജയില്‍ സൂപ്രണ്ട്

എന്നാല്‍ പരാതിയില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ നിലപാട്. ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദര്‍ശകരുടെ പ്രാധാന്യവും കണക്കിലെടുത്താണ് ഇളവ് നല്‍കിയതെന്ന് സൂപ്രണ്ട് പിപി ബാബുരാജ് മനോരമയോട് പ്രതികരിച്ചു.

ബോര്‍ഡ് വയ്ക്കാന്‍ കാരണം

ബോര്‍ഡ് വയ്ക്കാന്‍ കാരണം

സാധാരണ ദിവസം മൂന്ന് പേര്‍ വരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാറുണ്ട്. അതില്‍ കൂടുതല്‍ അനുവദിക്കാറില്ല. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ചട്ടമില്ല. തിരക്ക് ഒഴിവാക്കാനാണ് ഇത്തരമൊരു ബോര്‍ഡ് പുറത്ത് വച്ചിരിക്കുന്നതെന്നും സൂപ്രണ്ട് പറഞ്ഞു.

കോടതി ഉത്തരവും സന്ദര്‍ശകരും

കോടതി ഉത്തരവും സന്ദര്‍ശകരും

കഴിഞ്ഞ ശനിയാഴ്ചയാണ് ദിലീപിന് പിതാവിന്റെ ബലിചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി പരോള്‍ നല്‍കിയത്. കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ നാദിര്‍ഷയും സുഹൃത്തുമെത്തി. ശേഷം കാവ്യയും മകളുമെത്തി.

പ്രമുഖരുടെ നീണ്ട നിര

പ്രമുഖരുടെ നീണ്ട നിര

ഞായറാഴ്ച ഹരിശ്രീ അശോകനും സംവിധായകന്‍ രഞ്ജിത്തും നടന്‍ സുരേഷ് കൃഷ്ണയും വന്നു. കൂടാതെ മറ്റു പലരുമെത്തി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ജയറാം, ഗണേഷ് കുമാര്‍ തുടങ്ങിയവരുമെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+