കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള സിനിമ നാണംകെട്ട ദിനം; എല്ലാം നശിപ്പിച്ചെന്ന് പോലീസ്!! മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതിയിലേക്ക്

അങ്ങനെ സംഭവിച്ചാല്‍ മൂന്ന് ഹര്‍ജികള്‍ ഉടന്‍ ഹൈക്കോടതിയിലെത്തും.

  • By Ashif
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാ ലോകം നാണംകെട്ട് തലതാഴ്ത്തിയ ദിവസത്തിന് ഒരുവര്‍ഷം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് കൊച്ചിയില്‍ യുവ നടി ക്വട്ടേഷന്‍ സംഘങ്ങളാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഉന്നത ഗൂഢാലോചന നടന്നുവെന്ന കണ്ടെത്തല്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നീങ്ങി. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസ് വിചാരണക്ക് ഒരുങ്ങുകയാണ്. ഈ വേളയിലാണ് മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തുന്നത്. കേസുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് മൂന്ന് കക്ഷികളും... മാത്രമല്ല, കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെ എന്ന ചോദ്യം പോലീസും കൈവിട്ടിരിക്കുന്നു.

 ആതിരയുടെ മരണത്തില്‍ ട്വിസ്റ്റ്; അയല്‍വാസി വിളിച്ചത് 10 തവണ, തൂങ്ങിമരിക്കാന്‍ നിര്‍ദേശം!! ആതിരയുടെ മരണത്തില്‍ ട്വിസ്റ്റ്; അയല്‍വാസി വിളിച്ചത് 10 തവണ, തൂങ്ങിമരിക്കാന്‍ നിര്‍ദേശം!!

ഫെബ്രുവരി 17ന് രാത്രി

ഫെബ്രുവരി 17ന് രാത്രി

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്. മലയാളക്കര ഞെട്ടലോടെ കേട്ട കേസിന്റെ അന്വേഷണം ത്വരിതഗതിയില്‍ നീങ്ങി. അക്രമികളെ ദിവസങ്ങള്‍ക്കകം പിടിക്കുകയും ചെയ്തു.

നാടകീയ അറസ്റ്റ്

നാടകീയ അറസ്റ്റ്

ആക്രമണത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന പള്‍സര്‍ സുനിയെ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ നാടകീയമായാണ് പോലീസ് പിടികൂടിയത്. കേസിലെ മുഴുവന്‍ പ്രതികളെയും പിടിച്ചുവെന്ന് പോലീസ് ആശ്വസിച്ചിരിക്കെയാണ് വഴിത്തിരിവ്.

മഞ്ജുവിന്റെ വാക്കുകള്‍

മഞ്ജുവിന്റെ വാക്കുകള്‍

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജുവാര്യര്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍.

ചോദ്യം ചെയ്തു വിട്ടു

ചോദ്യം ചെയ്തു വിട്ടു

ഇക്കാര്യത്തില്‍ പോലീസ് ചില സംശയങ്ങള്‍ പ്രകടിപ്പിച്ചതോടെ കേസ് വീണ്ടും സജീവമായി. പിന്നീടാണ് ദിലീപിനെയം സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തതും അര്‍ധരാത്രി വിട്ടയച്ചതും.

കേരളക്കര വീണ്ടും ഞെട്ടി

കേരളക്കര വീണ്ടും ഞെട്ടി

അധികം വൈകിയില്ല. കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ട പോലീസ് ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്തു. അതോടെ ദിലീപിനൊപ്പം നിന്നവരെല്ലാം നിലപാട് മാറ്റി. എങ്കിലും പലരും നടിയെ പിന്തുണയ്ക്കാനും തയ്യാറാകാത്തത് സിനിമാ താരങ്ങള്‍ക്ക് കൂടുതല്‍ വിമര്‍ശനം നേരിടാനും കാരണമായി.

സംശയത്തിന്റെ മുന

സംശയത്തിന്റെ മുന

സിനിമാ രംഗത്തെ കൂടുതല്‍ പേരിലേക്ക് സംശയത്തിന്റെ മുനകള്‍ നീണ്ടെങ്കിലും പിന്നീട് കാര്യമായ അറസ്റ്റുണ്ടായില്ല. 84 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിനോട് അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി കനിഞ്ഞു. ദിലീപ് പുറത്തിറങ്ങി.

പോലീസിന് വിമര്‍ശനം

പോലീസിന് വിമര്‍ശനം

മൂന്ന് മാസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപിനോട് സഹപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന അകല്‍ച്ച കുറഞ്ഞിരുന്നു. പിന്നീട് പോലീസ് കൃത്യസമയം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് സംശയകമായി. ദിലീപിനെ കുടുക്കാന്‍ പോലീസ് കളിച്ചെന്നും തെളിവില്ലാതെ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണെന്നും ആരോപണം ഉയര്‍ന്നു.

ചോദ്യം ബാക്കി

ചോദ്യം ബാക്കി

എന്നാല്‍ അധികം വൈകാതെ ലഭ്യമായ തെളിവുകള്‍ വച്ച് പോലീസ് അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എങ്കിലും ബാക്കിയായ ചോദ്യം, നടിയെ ആക്രമിച്ച രംഗങ്ങള്‍ പകര്‍ത്തിയെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എവിടെ എന്നതായിരുന്നു.

നശിപ്പിച്ചു, കോടതിയെ അറിയിക്കും

നശിപ്പിച്ചു, കോടതിയെ അറിയിക്കും

പോലീസിന് അക്കാര്യത്തില്‍ ഇപ്പോഴും മറുപടിയില്ല. പോലീസ് വിരല്‍ ചൂണ്ടുന്നത് ദിലീപിന് നേരെയാണ്. എല്ലാം നശിപ്പിക്കപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. അക്കാര്യം കോടതിയെ അറിയിക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം.

അന്വേഷണം അവസാനിച്ചു

അന്വേഷണം അവസാനിച്ചു

കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവും ഇപ്പോള്‍ അവസാനിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവിധ ചുമതലകള്‍ ലഭിച്ചു. ദിലീപ് സിനിമാ രംഗത്ത് സജീവമായി. ജയില്‍വാസത്തിന് ശേഷം ഇറങ്ങിയ ആദ്യ സിനിമ രാമലീല വന്‍ വിജയം കൈവരിച്ചു. തുടര്‍ സിനിമകള്‍ ഇറങ്ങാന്‍ പോകുന്നു.

ദിലീപ് അല്ലാത്ത പ്രതികള്‍

ദിലീപ് അല്ലാത്ത പ്രതികള്‍

കേസില്‍ ദിലീപ് അല്ലാത്ത മുഴുവന്‍ പ്രതികളും വിചാരണ തടവുകാരായി ജയിലില്‍ കഴിയുകയാണ്. എട്ടാം പ്രതിയായ ദിലീപിന് മാത്രമാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ മറ്റു പ്രതികള്‍ പരസ്യമായ അഭിപ്രായം പറയുകയും ചെയ്തു.

ഇനി വിചാരണ

ഇനി വിചാരണ

പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിട്ടുണ്ട്. എല്ലാ തെളിവുകളും കൈമാറുകയും ചെയ്ത അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കേസ് എറണാകുളം സെഷന്‍സ് കോടതിക്ക് കൈമാറി. ഇനി വിചാരണ തുടങ്ങാന്‍ പോകുന്നു.

ദിലീപിന്റെ ആവശ്യം

ദിലീപിന്റെ ആവശ്യം

എന്നാല്‍ നിര്‍ണായകമായ പല തെളിവുകളും തനിക്ക് ലഭിച്ചില്ലെന്നാണ് ദിലീപിന്റെ നിലപാട്. പോലീസിന്റെ കൈവശമുള്ള നടി ആക്രമിക്കപ്പെടുന്ന രംഗങ്ങളുടെ പകര്‍പ്പ ലഭ്യമാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഇതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തതോടെ മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ഹര്‍ജി തള്ളി.

ഹൈക്കോടതിയില്‍

ഹൈക്കോടതിയില്‍

എന്നാല്‍ ദിലീപ് പിന്നോട്ടില്ല. ദൃശ്യങ്ങളുടെ തെളിവ് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിലേക്ക് പോകുമെന്നാണ് വിവരം. കൂടാതെ ആക്രമണത്തിന് ഇരയായ നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പ്രോസിക്യൂഷന്‍ പോകുന്നത്

പ്രോസിക്യൂഷന്‍ പോകുന്നത്

അങ്ങനെ സംഭവിച്ചാല്‍ മൂന്ന് ഹര്‍ജികള്‍ ഉടന്‍ ഹൈക്കോടതിയിലെത്തും. ഒന്ന് ദിലീപിന്റേത് തന്നെ. മറ്റൊന്ന് പ്രോസിക്യൂഷന്റേത്. വിചാരണ വേഗത്തിലാക്കണമെന്നാണ് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുക.

വനിതാ ജഡ്ജി

വനിതാ ജഡ്ജി

ആക്രമണത്തിന് ഇരയായ നടിയും ഹൈക്കോടതിയെ സമീപിക്കുമെന്നന് റിപ്പോര്‍ട്ടുകളുണ്ട്. വിചാരണക്ക് വനിതാ ജഡ്ജിയെ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. ലൈംഗികാതിക്രമം നടന്ന കേസുകളില്‍ വിചാരണ രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് പരമോന്നത നീതിപീഠത്തിന്റെ പഴയ വിധി. ദിലീപ് കേസില്‍ അതുണ്ടാകുമോ എന്നറിയാന്‍ കാത്തിരിക്കാം.

English summary
Actress Attack case: One Year After What Happening, three plea to High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X