കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് നിരപരാധിയെന്ന് പോലീസ് വിശ്വസിക്കുന്നു; ഒരു തെളിവുമില്ല, കട്ട സപ്പോര്‍ട്ടുമായി എംഎല്‍എ

അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആക്രമണത്തിന് ഇരയായ നടിയെ ദില്ലിയിലെ നിര്‍ഭയ കേസുമായി താരതമ്യം ചെയ്തിരുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: പ്രമുഖനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വെറുതെ പോലീസ് അറസ്റ്റ് ചെയ്തതാണോ? ഗൂഢാലോചന കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദിലീപിനെതിരേ ഒന്നല്ല 19 തെളിവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ഒരു തെളിവ് പോലും ജനങ്ങള്‍ക്ക് മുമ്പില്‍ പോലീസ് വച്ചിട്ടില്ല.

പിസി ജോര്‍ജ് എംഎല്‍എ ഉന്നയിക്കുന്ന വാദവും അതുതന്നെ. ഒരു തെളിവ് പോലും ദിലീപിനെതിരേ ഇല്ലെന്ന് പിസി ജോര്‍ജ് പറയുന്നു. കേസിന്റെ ആദ്യം മുതല്‍ ദിലീപിന് പിന്തുണ നല്‍കുന്ന വ്യക്തിയാണ് പിസി ജോര്‍ജ്. വെറുതെയാണോ പിസിയുടെ ഈ വാദം. അദ്ദേഹം സമര്‍ഥിക്കാന്‍ ചില കാര്യങ്ങള്‍ കൂടി പറയുന്നുണ്ട്.

പോലീസിന്റെ അതിശയോക്തി

പോലീസിന്റെ അതിശയോക്തി

മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ എന്ന പരിപാടിയിലാണ് പിസി ജോര്‍ജ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. കേസിലെ പല കാര്യങ്ങളും പോലീസിന്റെ അതിശയോക്തിയുടെ ഭാഗമാണെന്നാണ് പിസിയുടെ വിശ്വാസം.

തെളിവുകള്‍ ഇതാ

തെളിവുകള്‍ ഇതാ

അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആക്രമണത്തിന് ഇരയായ നടിയെ ദില്ലിയിലെ നിര്‍ഭയ കേസുമായി താരതമ്യം ചെയ്തിരുന്നു. ഇത് പോലീസിന്റെ അതിശയോക്തിയാണെന്നാണ് പിസി ജോര്‍ജ് എംഎല്‍എ പറയുന്നത്.

ദിലീപിനെതിരേ തെളിവില്ല

ദിലീപിനെതിരേ തെളിവില്ല

ദിലീപിനെതിരേ കേസില്‍ തെളിവില്ല. 19 തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പക്ഷേ ഒന്നുപോലും ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. അതിനര്‍ഥം ദിലീപിനെതിരേ തെളിവില്ലെന്നാണ്.

പോലീസിന് അറിയാം

പോലീസിന് അറിയാം

സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്ന് പോലീസിന് അറിയാം. അന്വേഷണ സംഘത്തില്‍ ഇങ്ങനെ വിശ്വസിക്കുന്നവര്‍ ഉണ്ടെന്നും പൂഞ്ഞാര്‍ എംഎല്‍എയായ പിസി ജോര്‍ജ് പറയുന്നു.

വീണ്ടും വിവാദങ്ങള്‍

വീണ്ടും വിവാദങ്ങള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിസി ജോര്‍ജ് നേരത്തെ നടത്തിയ പല പരാമര്‍ശങ്ങളും വിവാദമായിരുന്നു. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അദ്ദേഹം ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്.

നടിയെ അപമാനിച്ചിട്ടില്ല

നടിയെ അപമാനിച്ചിട്ടില്ല

പീഡനത്തിന് ഇരയായ നടിയെ താന്‍ അപമാനിച്ചിട്ടില്ല. കേസില്‍ പോലീസ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെയാണ് വിമര്‍ശിച്ചത്. ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞ പ്രതികരണം വിവാദമാക്കുകയായിരുന്നു.

പോലീസിന് വീഴ്ച പറ്റി

പോലീസിന് വീഴ്ച പറ്റി

ദില്ലിയിലെ നിര്‍ഭയ കേസിനേക്കാള്‍ ക്രൂരമായ രീതിയിലാണ് നടിയെ പീഡിപ്പിച്ചതെന്ന് പോലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലുണ്ടെന്നാണ് പ്രചരിക്കുന്നത്. ആ റിപ്പോര്‍ട്ടില്‍ ഇങ്ങനെ ഒരു ഭാഗം ഉണ്ടെങ്കില്‍ പോലീസിന് വീഴ്ച പറ്റിയതാണെന്നായിരുന്നു ആലപ്പുഴയില്‍ പിസി പറഞ്ഞത്.

എങ്ങനെ തൊട്ടടുത്ത ദിവസം

എങ്ങനെ തൊട്ടടുത്ത ദിവസം

നിര്‍ഭയയെ പോലെ പീഡിപ്പിക്കപ്പെട്ട നടി എങ്ങനെ തൊട്ടടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏതാശുപത്രിയിലാണ് ചികില്‍സ തേടിയത് എന്ന് ജനങ്ങള്‍ സ്വാഭാവികമായും സംശയിക്കുമെന്നാണ് താന്‍ പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു.

എല്ലാവര്‍ക്കും ഉടന്‍ മറുപടി

എല്ലാവര്‍ക്കും ഉടന്‍ മറുപടി

പിസി ജോര്‍ജിന്റെ വാക്കുകള്‍ക്കെതിരേ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്തുവന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം സോഷ്യല്‍ മീഡിയ വഴി തന്നെ പിസി ജോര്‍ജ് അവര്‍ക്കുള്ള മറുപടിയും കൊടുത്തു.

പേര് പറയാതെ മറുപടി

പേര് പറയാതെ മറുപടി

ഭാഗ്യലക്ഷ്മിയുടെ പേരെടുത്തല്ല പിസി ജോര്‍ജിന്റെ പ്രതികരണം. പക്ഷേ ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ പ്രതികരണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മറുപടി ആര്‍ക്കാണെന്നു വ്യക്തമാണ്.

തോക്കും ചൂണ്ടി

തോക്കും ചൂണ്ടി

തോക്കും ചൂണ്ടി നടക്കുന്ന റബ്ബറും ഏലവും പണവും മാത്രം കണ്ട് വളര്‍ന്ന പിസി ജോര്‍ജിന് സ്ത്രീകളുടെ മാനത്തേയും അപമാനത്തെയും സംബന്ധിച്ച് മനസിലാകില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ കുറ്റപ്പെടുത്തല്‍.

ഇടപഴകി ജീവിക്കുന്നവന്‍

ഇടപഴകി ജീവിക്കുന്നവന്‍

ഏറെ കാലമായി രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താന്‍. ഒരുപാട് വ്യക്തികളുമായും കുടുംബങ്ങളുമായും ഇടപഴകിയാണ് ജീവിക്കുന്നതെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി.

അപ്പനും അമ്മായിഅപ്പനും വല്യപ്പനും

അപ്പനും അമ്മായിഅപ്പനും വല്യപ്പനും

ഇപ്പോള്‍ താന്‍ അപ്പനും അമ്മായിഅപ്പനും വല്യപ്പനും ഭര്‍ത്താവുമാണ്. ഇക്കാര്യത്തില്‍ ഏറെ അനുഭവ സമ്പത്തുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പെണ്ണിന്റെ മാനം എന്താണെന്ന് പഠിക്കാന്‍ പുറത്തുനിന്ന് കോച്ചിങ് ആവശ്യമില്ലെന്നും ജോര്‍ജ് പറഞ്ഞു.

പരിഹാസം ഇങ്ങനെയും

പരിഹാസം ഇങ്ങനെയും

സിനിമ തന്റെ കര്‍മ മേഖല അല്ല. അതുകൊണ്ട് തന്നെ അവിടെ സ്‌പെഷ്യലൈസ് ചെയ്ത് സ്ത്രീകളുടെ മാനത്തെ കുറിച്ച് പഠിക്കാനുള്ള അവസരമുണ്ടായിട്ടില്ലെന്നും പിസി ജോര്‍ജ് എംഎല്‍എയുടെ മറുപടി കുറിപ്പില്‍ പറയുന്നു.

 സാത്വികയായൊരു സ്ത്രീയില്‍ ജനിച്ചു

സാത്വികയായൊരു സ്ത്രീയില്‍ ജനിച്ചു

നല്ലൊരു അപ്പന്‍ സാത്വികയായൊരു സ്ത്രീയില്‍ ജനിപ്പിച്ച് ദൈവഭയത്തില്‍ വളര്‍ത്തിയ മകനാണ് താന്‍. അങ്ങനെയുള്ള വ്യക്തി എന്ന നിലയില്‍ സത്യത്തോടൊപ്പം ചേര്‍ന്ന് നിന്നുള്ള നിലപാട് സ്വീകരിക്കാനെ എനിക്ക് കഴിയൂവെന്നും പിസി വിശദീകരിച്ചു.

സയനോരയ്ക്കും മറുപടി

സയനോരയ്ക്കും മറുപടി

ഭാഗ്യലക്ഷ്മിക്ക് പുറമെ, ഗായിക സയനോരയും പിസി ജോര്‍ജ് എംഎല്‍എക്കെതിരേ രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ പിസിയുടെ കുറിപ്പില്‍ സയനോരയ്ക്കുമുള്ള മറുപടിയും ഉണ്ട്്. രാഷ്ട്രീയ-സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ വാക് യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്.

English summary
Actress Attack case: PC George MLA Says that no evidence against Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X