Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസിൽ വാക്ക് മാറ്റി മുഖ്യമന്ത്രി പിണറായി വിജയൻ... എത്ര വലിയ മീനായാലും പിടിക്കും!!!

കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എത്ര വലിയ മീനായാലും വലയിൽ വീണിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസന്വേഷണത്തിൽ പോലീസിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് എന്നും പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കൊച്ചിയില്‍ ചലച്ചിത്രനടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നത്. തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നു. അതിനു ശേഷവും പൊലീസ് ഈ കേസിന്‍റെ പിറകെയായിരുന്നു. കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

pinarayi-vijayan

അവര്‍ക്ക് ധൈര്യമായി മുന്നോട്ടുപോകാം. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്‍റെ വലയില്‍ വീഴും. ഇക്കാര്യം വനിതാ സംഘടനാ നേതാക്കളുടെ യോഗത്തില്‍ ഇന്ന് വിശദമായി സംസാരിച്ചു. - ഇതാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. നാലായിരത്തോളം പേർ ചുരുങ്ങിയ സമയം കൊണ്ട് ലൈക്ക് ചെയ്ത പോസ്റ്റ് ഇഷ്ടം പോലെ ആളുകൾ ഷെയർ ചെയ്തിട്ടുമുണ്ട്.

എന്നാൽ നടി ആക്രമിക്കപ്പെട്ട ഉടനെ പിണറായി വിജയൻ പറഞ്ഞത് ഇതിന് നേരെ വിപരീതമായ കാര്യമാണ്. പൾസർ സുനി മാത്രമാണ് ആക്രമണത്തിന് പിന്നിൽ എന്നും മറ്റ് കാര്യങ്ങളെല്ലാം സുനിയുടെ സങ്കൽപങ്ങൾ മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾ മാത്രം കഴിഞ്ഞപ്പോഴേക്കും ആഭ്യന്തരമന്ത്രിക്ക് ഈ വിവരങ്ങൾ എവിടെ നിന്നും കിട്ടി എന്നായിരുന്നു ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+