കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്; പ്രധാനമന്ത്രിയുടെ ഇടപെടല്‍!! പുതിയ അന്വേഷണം

ഇതുവരെ കേസില്‍ ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. വ്യക്തമായ തെളിവുകളുടെ അഭാവമാണ് കുറ്റപത്രം വൈകാന്‍ കരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ദില്ലി: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും പുതിയ മാറ്റങ്ങള്‍. കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ വരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഇതുവരെ നടന്ന അന്വേഷണത്തില്‍ സംശയം ഉയരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഇടപെട്ടു. പുതിയ അന്വേഷണത്തിന് നിര്‍ദേശവും നല്‍കി.

മാറിടം മുറിച്ച് 60 കിലോമീറ്റര്‍ ബൈക്കില്‍; പ്രതിയെ വിശ്വസിക്കാതെ പോലീസ്, പിന്നില്‍ കൂടുതല്‍ പേര്‍?മാറിടം മുറിച്ച് 60 കിലോമീറ്റര്‍ ബൈക്കില്‍; പ്രതിയെ വിശ്വസിക്കാതെ പോലീസ്, പിന്നില്‍ കൂടുതല്‍ പേര്‍?

ഈ വര്‍ഷം ഫെബ്രുവരിയിലാണ് നടിക്കെതിരേ ആക്രമണമുണ്ടായത്. ദിലീപ് അറസ്റ്റിലായത് ജൂലൈയിലും. പിന്നീട് 85 ദിവസം ആലുവ ജയിലില്‍ കഴിഞ്ഞ ദിലീപ് കഴിഞ്ഞാഴ്ചയാണ് പുറത്തിറങ്ങിയത്. ശേഷം പൂജയും വഴിപാടുമായി ദിലീപ് ക്ഷേത്ര സന്ദര്‍ശനം തുടരവെയാണ് കേസില്‍ പുതിയ മാറ്റം.

 ബന്ധമുള്ളവര്‍ നടത്തിയ നീക്കം

ബന്ധമുള്ളവര്‍ നടത്തിയ നീക്കം

ദിലീപുമായി ബന്ധമുള്ളവര്‍ നടത്തിയ നീക്കമാണ് പുതിയ അന്വേഷണത്തിലേക്ക് നയിച്ചതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേ ഗൂഢാലോചന നടന്നുവെന്നായിരുന്നു ആരോപണം.

നരേന്ദ്രമോദിയുടെ ഓഫീസിന് പരാതി

നരേന്ദ്രമോദിയുടെ ഓഫീസിന് പരാതി

ഈ ആരോപണം ഉന്നയിച്ച് ഫെഫ്ക അംഗം സലീം ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടത്.

സംസ്ഥാന സര്‍ക്കാര്‍ നിലപാട്

സംസ്ഥാന സര്‍ക്കാര്‍ നിലപാട്

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് കേസില്‍ ഇതുവരെയുള്ള പോലീസ് അന്വേഷണം നടന്നത്. ഇതിനെതിരേ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.

 പരാതിയില്‍ ബോധിപ്പിച്ചത്

പരാതിയില്‍ ബോധിപ്പിച്ചത്

ദിലീപിനെ മനപ്പൂര്‍വം കുടുക്കിയെന്ന ആരോപണമാണ് സലീം ഇന്ത്യ പരാതിയില്‍ ബോധിപ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി.

ചീഫ് സെക്രട്ടറിക്കാണ് നിര്‍ദേശം

ചീഫ് സെക്രട്ടറിക്കാണ് നിര്‍ദേശം

പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ചീഫ് സെക്രട്ടറിയോട് ആരോപണം അന്വേഷിക്കണമെന്നാണ് കത്തിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പരാതിക്കാരന്‍ സലീം ഇന്ത്യ

പരാതിക്കാരന്‍ സലീം ഇന്ത്യ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ കുടുക്കുകയായിരുന്നുവെന്ന് തുടക്കം മുതല്‍ ആരോപണം ഉന്നയിച്ച വ്യക്തിയാണ് സലീം ഇന്ത്യ. ഇക്കാര്യം അദ്ദേഹം പരസ്യമായി പറയുകയും ചെയ്തിരുന്നു.

ആരോപണങ്ങള്‍ ഇങ്ങനെ

ആരോപണങ്ങള്‍ ഇങ്ങനെ

ദിലീപിനെ കേസില്‍ അറസ്റ്റ് ചെയ്തത് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഒരു ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു.

 അമ്മയുടെ പരാതി

അമ്മയുടെ പരാതി

ദിലീപ് ജയിലില്‍ കഴിയുന്ന വേളയില്‍ അദ്ദേഹത്തെ അമ്മ സരോജം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് അവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തന്റെ മകനെ മനപ്പൂര്‍വം കുടുക്കിയതാണെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം.

പകയുണ്ടെന്ന ആരോപണവും

പകയുണ്ടെന്ന ആരോപണവും

അന്വേഷണ സംഘത്തില്‍പ്പെട്ടവര്‍ക്ക് ദിലീപിനോട് പകയുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച പരാതികളും ഇതുവരെ അന്വേഷിക്കപ്പെട്ടിട്ടില്ല. തുടര്‍ന്നാണ് ദിലീപുമായി ബന്ധമുള്ളവര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്.

 സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയിരുന്നു. എന്നാല്‍ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം കുറ്റമറ്റതാണെന്നും പുതിയ ഏജന്‍സി ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ നിലപാടിനാണ് ഇപ്പോള്‍ തിരിച്ചടി ഏറ്റിരിക്കുന്നത്.

ദിലീപിനെതിരേ കുറ്റപത്രം

ദിലീപിനെതിരേ കുറ്റപത്രം

ഇതുവരെ കേസില്‍ ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. വ്യക്തമായ തെളിവുകളുടെ അഭാവമാണ് കുറ്റപത്രം വൈകാന്‍ കരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതും ദിലീപിനെ പിന്തുണക്കുന്നവരുടെ വാദം ശരിവയ്ക്കുന്നതാണ്.

മൊബൈല്‍ ഫോണും മെമ്മറികാര്‍ഡും

മൊബൈല്‍ ഫോണും മെമ്മറികാര്‍ഡും

എന്നാല്‍ ദിലീപിനെതിരേ വ്യക്തമായ തെളിവും സാക്ഷിമൊഴികളുമുണ്ടെന്നാണ് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയത്. കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറികാര്‍ഡും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനുള്ള ശ്രമം തുടരുകയാണെന്നും പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.

English summary
Actress Attack case: PMO interfere in conspiracy against Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X