ദിലീപിന് പാരയായി ആരാധകര്‍!! ചടങ്ങുകള്‍ വെട്ടിച്ചുരുക്കി, ദിലീപ് മടങ്ങിയത് ഞൊടിയിടയില്‍
ഫാന്‍സുകാര്‍ പ്രകടനം നടത്തുമെന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നുമെല്ലാം നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
Recommended Video

കൊച്ചി: പിതാവിന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദിലീപിന് നേരത്തെ തീരുമാനിച്ച പ്രകാരമുള്ള ചടങ്ങുകള്‍ നടത്താനായില്ല. പോലീസിന്റെ ശക്തമായ സുരക്ഷാ സംവിധാനമുണ്ടായിട്ടും നേരത്തെ തീരുമാനിച്ച ചടങ്ങുകള്‍ വെട്ടിച്ചുരുക്കി നടനെ ജയിലിലേക്ക് തന്നെ കൊണ്ടുപോകുകയായിരുന്നു. എല്ലാത്തിനും കാരണം അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെയാണോ?
ദിലീപിന് രണ്ടുമണിക്കൂര്‍ നേരത്തെ പരോളാണ് അങ്കമാലി കോടതി അനുവദിച്ചിരുന്നത്. ആലുവ നദീതീരത്തുള്ള വീട്ടിലും ആലുവ മണപ്പുറത്തും ചടങ്ങുകള്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. പിന്നീട് പോലീസ് അതില്‍ മാറ്റം വരുത്തുകയായിരുന്നു. കാരണം സുരക്ഷാ പ്രശ്‌നമാണെന്നാണ് പോലീസ് പറയുന്നത്. ഇത്ര പോലീസുകാരെ വിന്യസിച്ചിട്ടും ഇനിയും സുരക്ഷാ പ്രശ്‌നമോ?

എട്ട് മുതല്‍ പത്ത് വരെ
രാവിലെ എട്ട് മുതല്‍ പത്ത് വരെയാണ് അങ്കമാലി കോടതി ദിലീപിന് പുറത്തിറങ്ങാന്‍ അനുമതി നല്‍കിയത്. രണ്ട് മാസത്തോളമായി ജയിലില്‍ കഴിയുന്ന നടന് അതൊരു ആശ്വാസമായിരുന്നു.

മതിയാകാത്ത സമയം
രാവിലെ എട്ടിന് തന്നെ ദിലീപ് ജയിലില്‍ നിന്നിറങ്ങി. പത്ത് മണിയാകുമ്പോഴേക്കും തിരിച്ച് ആലുവ ജയിലില്‍ എത്തുകയും ചെയ്തു. നേരത്തെ തീരുമാനിച്ച ചടങ്ങുകള്‍ക്ക് അത് മതിയായ സമയമല്ല.

കാത്തിരുന്ന് ബന്ധുക്കള്‍
ദിലീപ് ജയിലില്‍ നിന്ന് വീട്ടിലെത്തിയ ശേഷം ചടങ്ങുകളില്‍ സംബന്ധിച്ചു. അമ്മ, ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി തുടങ്ങിയ ബന്ധുക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

ഭക്ഷണവും മധുരവും
ദിലീപ് വീട്ടിലെത്തിയ ഉടനെ ചടങ്ങ് ആരംഭിച്ചു. ചടങ്ങുകള്‍ക്ക് ശേഷം ദിലീപ് വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. കൂടാതെ വീട്ടില്‍ മധുര വിതരണവും നടത്തി.

200 ഓളം പോലീസുകാര്‍
നടന്‍ സുരക്ഷയ്ക്ക് 200 ഓളം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്. ഫാന്‍സുകാര്‍ പ്രകടനം നടത്തുമെന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നുമെല്ലാം നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

പ്രകടനം നടത്തുമെന്ന് ആര് പറഞ്ഞു
തുടര്‍ന്നാണ് ആലുവ മണപ്പുറത്തെ ചടങ്ങില്‍ ദിലീപിനെ പങ്കെടുപ്പിക്കാതിരുന്നത്. ആലുവ ഡിവൈഎസ്പിക്കാണ് സുരക്ഷാ ചുമതലയുണ്ടായിരുന്നത്. ഫാന്‍സുകാര്‍ അത്തരം പരിപാടി ആസൂത്രണം ചെയ്തിരുന്നില്ലെന്നാണ് അവരുമായി ബന്ധുമുള്ളവര്‍ പറയുന്നത്.

നിബന്ധനകള്‍ ഇങ്ങനെ
മൊബൈല്‍ ഉപയോഗിക്കരുത്, കോടതി അനുമതി ദുരുപയോഗം ചെയ്യരുത്, ചെലവുകള്‍ സ്വയം വഹിക്കണം, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശം പാലിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ദിലീപിന് പരോള്‍ നല്‍കിയത്.

കൂകി വിളിക്കാത്തെ ജനക്കൂട്ടം
വന്‍ ജനക്കൂട്ടമാണ് ദിലീപിനെ കാണാന്‍ ആലുവ ജയിലിന് പുറത്തും വീടിന്റെ സമീപത്തും തടച്ചുകൂടിയിരുന്നത്. തെളിവെടുപ്പിന് ദിലീപിനെ കൊണ്ടുവരുമ്പോള്‍ കൂകി വിളിച്ച സാഹചര്യം ഇന്നുണ്ടായില്ല.

ബൈജു പൗലോസിന്റെ നേതൃത്വം
പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് ദിലീപിനെ ആലുവ സബ് ജയില്‍ അധികൃതര്‍ കൈമാറിയത്. ഇവിടെ നിന്ന് കനത്ത പോലീസ് കാവലിലാണ് ദിലീപ് ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയത്.

ആരും വന്നില്ല, ദിലീപ് മടങ്ങി
8.30ന് വീട്ടുമുറ്റത്ത് ചടങ്ങുകള്‍ ആരംഭിച്ചു. എല്ലാം നടന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍. ചലചിത്ര പ്രവര്‍ത്തകരും മറ്റു സുഹൃത്തുക്കളും ആരും ദിലീപിന്റെ വീട്ടിലെത്തിയിരുന്നില്ല. ചിലര്‍ സന്ദര്‍ശിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications