ദിലീപ് കേസില്‍ പോലീസ് കടുത്ത നടപടിക്ക്; സൂചന നല്‍കി എസ്പി, പോലീസിന്റെ നിര്‍ണായക യോഗം
ദിലീപ് അറസ്റ്റിലായതിന് പിന്നാലെ കേസില്‍ കാവ്യയുടെ മൊഴി എടുത്തിരുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ പോലീസിനോട് പറഞ്ഞത്.
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനി പിടിയിലാകുന്നു. ഇയാള്‍ ദിലീപിന് കേസില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്നു. പിന്നീട് ദിലീപിനെ അറസ്റ്റ് ചെയ്യുന്നു. ഇപ്പോള്‍ കേസില്‍ താന്‍ പറഞ്ഞ മാഡം ദിലീപിന്റെ ഭാര്യ കാവ്യാമാധവനാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തുന്നു.
ഇതുവരെയാണ് നടി ആക്രമിക്കപ്പെട്ട കേസിലുണ്ടായ സംഭവങ്ങളെന്ന് ചുരുക്കി പറയാം. എന്നാല്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഇനി എന്തു നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ചില കാര്യങ്ങള്‍ സൂചന നല്‍കി. പോലീസ് കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണെന്നാണ് സൂചന. നേരത്തെ പോലീസ് പറഞ്ഞതു പ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനി ആഴ്ചകളേ ഉള്ളൂ.

പ്രത്യേക യോഗം ചേരും
നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ പറഞ്ഞ മാഡം കാവ്യയാണെന്നാണ് സുനി കഴിഞ്ഞ ദിവസം കോടതിയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഈ സാഹചര്യത്തില്‍ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേക യോഗം ചേരും.

സുനിയെ കസ്റ്റഡിയിലെടുക്കും
സുനി പറഞ്ഞതിന്റെ വ്യക്തത ഇനിയും ലഭിക്കാനുണ്ട്. ഇതിന് വേണ്ടി പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുക്കുമെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തെളിവുകള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് പറയുന്നത്
വേണ്ടി വന്നാല്‍ സുനിയെ പോലീസ് കസ്റ്റഡിയിലെടുക്കും. വിശദമായി ചോദ്യം ചെയ്യും. എന്താണ് ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്താനുണ്ടായ കാര്യകാരണങ്ങളെന്ന് ചോദിച്ചറിയും.

കാവ്യയെ ചോദ്യം ചെയ്യും
കേസിന്റെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് അന്വേഷണ സംഘം യോഗം ചേരുന്നത്. കാവ്യാമാധവനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. കൂടെ പള്‍സര്‍ സുനിയെയും.

ചില തെളിവുകള്‍ ലഭിക്കാനുണ്ട്
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കം ഉടന്‍ തുടങ്ങുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ ഇനിയും ചില തെളിവുകള്‍ ലഭിക്കാനുണ്ട്. അതിന് വേണ്ടിയുള്ള ശ്രമത്തിലാണ് പോലീസ്.

വിശദമായ അന്വേഷണം
എല്ലാ തെളിവുകളും കൂട്ടിച്ചേര്‍ത്ത്, വിശദമായി പഠിച്ച ശേഷമായിരിക്കും കുറ്റപത്രം തയ്യാറാക്കുക എന്ന് എസ്പി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സുനി പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനമാക്കി വിശദമായ അന്വേഷണം നടത്താനും പോലീസിന് പദ്ധതിയുണ്ട്.

പള്‍സര്‍ സുനിയെ അറിയില്ല
ദിലീപ് അറസ്റ്റിലായതിന് പിന്നാലെ കേസില്‍ കാവ്യയുടെ മൊഴി എടുത്തിരുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ പോലീസിനോട് പറഞ്ഞത്.

കാവ്യ പറയുന്നത് കള്ളം
എന്നാല്‍ ഈ വാദം തെറ്റാണെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു. കാവ്യ പറയുന്നത് കള്ളമാണെന്ന് പോലീസിനും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തിലുള്ള വ്യക്തത വരുത്തലും പോലീസിന്റെ അടുത്ത നീക്കമാണ്.

വന്‍ സ്രാവുകള്‍
മാത്രമല്ല, സുനി നേരത്തെ വന്‍ സ്രാവുകള്‍ ഉണ്ടെന്നും പറഞ്ഞിരുന്നു. ദിലീപ് അറസ്റ്റിലായതിന് ശേഷവും ഇയാള്‍ ഇക്കാര്യം ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

കാവ്യയെയും ദിലീപിനെയും കുടുക്കിയത്
നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഒളിവില്‍ കഴിയവെ പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ പോയിരുന്നുവെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നല്‍കിയത്. പള്‍സറിനെ അറിയില്ലെന്ന മൊഴി തന്നെയാണ് ദിലീപിനും കുരുക്കായത്.












Click it and Unblock the Notifications