ആദ്യം മാഡം..ഇപ്പോള്‍ ഗള്‍ഫിലെ ആദ്യ ഭാര്യ...!! ഒന്നും വെറുതെ അല്ല..!എല്ലാം ഒരാള്‍ക്ക് വേണ്ടി !

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംശയകരമായ തരത്തില്‍ പലവാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. പോലീസില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ എന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാര്യങ്ങള്‍ക്ക് പോലും വിശ്വസനീയമല്ല എന്നതാണ് പുറത്ത് വരുന്ന പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ദിലീപ് പ്രതി ചേര്‍ക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ അന്വേഷണസംഘത്തിലെ ഉദ്യേഗസ്ഥര്‍ തന്നെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി പരാതിയുള്ളതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മാഡത്തെ പോലെ ദിലീപിന്റെ ആദ്യഭാര്യയും വെറും മായയാണോ എന്നാണ് ഇനി അറിയേണ്ടത്.

തേപ്പ്കാരിയാക്കിയ പെൺകുട്ടിയുടെ കാമുകനും ചിലത് പറയാനുണ്ട്..!! വരന്റെ ലക്ഷ്യം ഇതായിരുന്നു...!

ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യർ അല്ല..?? കാവ്യ മാധവൻ മൂന്നാം ഭാര്യയോ !! മഞ്ജു അറിഞ്ഞിരുന്നില്ല...?

ഉന്നതങ്ങളിൽ ഗൂഢാലോചനയോ

ഉന്നതങ്ങളിൽ ഗൂഢാലോചനയോ

നടിക്കെതിരെ ഗൂഢാലോചന നടത്തിയ കുറ്റത്തിന് അകത്താക്കപ്പെട്ട ദിലീപിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഉന്നതങ്ങളില്‍ തന്നെ നടക്കുന്നു എന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. അന്വേഷണം അട്ടിമറിക്കാന്‍ ഇല്ലാ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യേഗസ്ഥര്‍ തന്നെ മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടിരിക്കുന്നത്.

കള്ളൻ കപ്പലിൽ തന്നെ

കള്ളൻ കപ്പലിൽ തന്നെ

കേസന്വേഷണം അട്ടിമറിക്കാന്‍ പോലീസ് സേനയ്ക്കുള്ളില്‍ തന്നെ ശ്രമം നടക്കുന്നതായി മനോരമയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. അന്വേഷണത്തെ ബാധിക്കുന്ന നീക്കങ്ങള്‍ പോലീസിനുള്ളില്‍ തന്നെ നടക്കുന്നതായി എഡിജിപി ബി സന്ധ്യയും ഡിജിപിയെ അറിയിച്ചിട്ടുണ്ട്.

ആദ്യ ഭാര്യയും അന്വേഷണവും

ആദ്യ ഭാര്യയും അന്വേഷണവും

ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ച വാര്‍ത്ത മനോരമ പുറത്ത് വിട്ടിരുന്നു. അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ ദിലീപ് മഞ്ജു വാര്യര്‍ക്ക് മുന്‍പേ വിവാഹം ചെയ്തിരുന്നുവെന്ന വിവരം പോലീസ് അന്വേഷിക്കുന്നുണ്ട് എന്നായിരുന്നു വാര്‍ത്ത. ഇത് പോലീസ് നിഷേധിക്കുന്നു.

പ്രചാരണം തെറ്റ്

പ്രചാരണം തെറ്റ്

ദിലീപിന്റെ മുന്‍വിവാഹത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നില്ലെന്നും അത് തെറ്റായപ്രചാരണം ആണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അന്വേഷണവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ എന്തിന് അന്വേഷിക്കണമെന്നും പോലീസ് ചോദിക്കുന്നു.

ചില ലക്ഷ്യങ്ങളുണ്ട്

ചില ലക്ഷ്യങ്ങളുണ്ട്

ദിലീപിന്റെ കുടുംബവും വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതിനോട് അന്വേഷണസംഘത്തിന് കടുത്ത അതൃപ്തി ഉള്ളതായും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രചാരണത്തിന് ചില ലക്ഷ്യങ്ങളുള്ളതായും സംശയിക്കുന്നു.

അന്വേഷണം അട്ടിമറിക്കാൻ

അന്വേഷണം അട്ടിമറിക്കാൻ

അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യം കൂടാതെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ തകര്‍ക്കുക എന്ന ലക്ഷ്യവും ഇത്തരം പ്രചരണങ്ങള്‍ക്കുള്ളതായി പോലീസ് സംശയിക്കുന്നു. യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാനേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ എന്നും പോലീസ് പറയുന്നു.

വാർത്തകൾ പലവിധം

വാർത്തകൾ പലവിധം

ദിലീപിന്റെ സിനിമാ ജീവിതവും സാമ്പത്തിക ഇടപാടുകളും വ്യക്തി ജീവിതവും സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് ഓരോ ദിനവും പുറത്ത് വരുന്നത്. ദിലീപിനെ മോശക്കാരനാക്കാന്‍ പോലീസ് ശ്രമിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണോ ഇത്തരം പ്രചരങ്ങളെന്നും പോലീസ് സംശയിക്കുന്നു.

ദുരൂഹ സാന്നിധ്യമായി മാഡം

ദുരൂഹ സാന്നിധ്യമായി മാഡം

നേരത്തെ കേസില്‍ ഒരു മാഡം ഉണ്ടെന്നും പോലീസ് ആ മാഡത്തിന് പിന്നിലാണെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ മാഡം എന്നൊരാള്‍ ഇല്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പക്ഷേ കാവ്യ, അമ്മ ശ്യാമള എന്നിവരെ അടക്കം മാഡമാക്കി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ദൃശ്യങ്ങൾ ചോർന്നെന്ന്

ദൃശ്യങ്ങൾ ചോർന്നെന്ന്

എറണാകുളത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്ന് വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊന്ന് നടന്നിട്ടില്ല എന്നാണ് അവിടുത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയത്.

കുറ്റപത്രം സമർപ്പിച്ചാൽ

കുറ്റപത്രം സമർപ്പിച്ചാൽ

നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും, മാഡത്തെ പിടികൂടുമെന്നും ദിലീപിന്റെ ആദ്യഭാര്യയെക്കുറിച്ച് അന്വേഷണം എന്നും മറ്റും തരത്തിലുള്ള വാര്‍ത്തകള്‍ അന്വേഷണത്തെ വഴിതെറ്റിക്കാന്‍ മാത്രം ലക്ഷ്യമിടുന്നതാണെന്ന് പോലീസ് പറയുന്നു.കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ എല്ലാ തെററിദ്ധാരണകളും മാറുമെന്നും അന്വേഷണസംഘം പറയുന്നു.

English summary
Police denies reports about enquiry on Dileep's first marriage.
Please Wait while comments are loading...