കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട സംഭവം: നടൻ അജു വര്‍ഗീസിനെതിരെ കേസെടുത്തു, നടൻ കുടുങ്ങുമോ?

  • By Kishor
Google Oneindia Malayalam News

കൊച്ചി: മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ നടിയുടെ പേര് പറഞ്ഞ നടൻ അജു വർഗീസിനെതിരെ കേസെടുത്തു. സമാനമായ സംഭവത്തിൽ കേസിൽ പെടുന്ന രണ്ടാമത്തെ ആളാണ് അജു വര്‍ഗീസ്. നേരത്തെ സംവിധായകനും തിരക്കഥാകൃത്തുമായ എസ്എൻ സ്വാമിക്കെതിരെ കളമശ്ശേരി പോലീസ് കേസെടുത്തിരുന്നു.

എറണാകുളം കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് അജു വർഗീസിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ പ്രതിയാക്കാൻ ശ്രമം നടക്കുന്നു എന്നാരോപിച്ച് എഴുതിയ പോസ്റ്റിലാണ് അജു വർഗീസ് നടിയുടെ പേര് പറഞ്ഞത്.

aju-varghese

തെറ്റ് മനസിലാക്കിയ നടൻ പോസ്റ്റ് എഡിറ്റ് ചെയ്തെങ്കിലും അപ്പോഴേക്കും പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. തുടർന്ന് നടിയുടെ പേര് പറഞ്ഞത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് എഡിറ്റ് ചെയ്യുന്നതായി അജു വർഗീസ് മറ്റൊരു പോസ്റ്റിൽ പറയുകയും ചെയ്തു. ഈ പോസ്റ്റിൽ താരം നടിയോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തു.

പീഡനത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി എന്ന് കാണിച്ചാണ് അജു വർഗീസിനും എസ് എൻ സ്വാമിക്കും എതിരെ ഗിരീഷ് ബാബു പരാതി നൽകിയത്. പീഡിപ്പിക്കപ്പെട്ട ഇരയുടെ പേര് വെളിപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇതിനോട് അനുബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകളും കേസുകളും ഉണ്ടായിരിക്കുന്നത്.

English summary
Actress attack case: Police filed case against actor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X