കാവ്യയും പെട്ടു? വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ്, തന്ത്രം മാറ്റി!! ആശങ്കയോടെ ആരാധകര്‍

ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച പ്രധാന മൊഴികളും വെളിപ്പെടുത്തലുകളും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടേതായിരുന്നു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതും ഇപ്പോള്‍ ഭാര്യ കാവ്യാമാധവന്റെ പേര് വെളിപ്പെടുത്തിയതും മുഖ്യപ്രതി പള്‍സര്‍ സുനിയാണ്. എറണാകുളം കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് മാധ്യമങ്ങളോട് താന്‍ പറഞ്ഞ മാഡം കാവ്യയാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ നീക്കം നടത്താനൊരുങ്ങുകയാണ് പോലീസ്.

കാവ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് നടത്തുന്ന നീക്കങ്ങള്‍ അതീവ രഹസ്യമാണ്. നേരത്തെ കാവ്യയെ ചോദ്യം ചെയ്തപ്പള്‍ ഉയര്‍ന്ന സംശയം തീര്‍ക്കലും പോലീസിന്റെ ലക്ഷ്യമാണ്.

കാവ്യാമാധവന്റെ പേര്

കാവ്യാമാധവന്റെ പേര്

കാവ്യാമാധവന്റെ പേര് കേസ് അന്വേണം പുരോഗമിക്കവെ ഉയര്‍ന്നുകേട്ടിരുന്നു. പള്‍സര്‍ സുനി പിടിക്കപ്പെടുന്നതിന് മുമ്പ് കാവ്യയുടെ സ്ഥാപനത്തില്‍ പോയെന്നായിരുന്നു വാര്‍ത്ത.

കാക്കനാട്ടെ സ്ഥാപനം

കാക്കനാട്ടെ സ്ഥാപനം

കാക്കനാട്ടെ കാവ്യയുടെ സ്ഥാപനത്തില്‍ സുനി എത്തിയിരുന്നുവെന്ന് പിന്നീട് പോലീസിനും തെളിവ് ലഭിച്ചു. ഈ സ്ഥാപനത്തില്‍ പരിശോധന നടത്തിയ പോലീസ് പരിശോധനയ്ക്കായി ചില രേഖകള്‍ സമാഹരിച്ചു. പണം വാങ്ങാനാണ് സുനി പോയതെന്നും പോലീസിന് പിന്നീട് സൂചന ലഭിച്ചു.

നിരവധി പേരെ ചോദ്യം ചെയ്തു

നിരവധി പേരെ ചോദ്യം ചെയ്തു

ഇതോടൊപ്പം തന്നെയാണ് സുനി കേസില്‍ ഒരു മാഡമുണ്ടെന്ന് പറഞ്ഞത്. എന്നാല്‍ കേസിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് പോലീസ് നിരവധി പേരെ ചോദ്യം ചെയ്തു.

ഒടുവില്‍ കാവ്യയേയും

ഒടുവില്‍ കാവ്യയേയും

സിനിമാ മേഖലയിലെ നിരവധി പേരെ ചോദ്യം ചെയ്തതിന് പിന്നാലെ കാവ്യയേയും ചോദ്യം ചെയ്തു. കാവ്യ പറഞ്ഞത് സുനിയെ തനിക്ക്് അറിയില്ലെന്നായിരുന്നു.

കള്ളം പറഞ്ഞ് രക്ഷപ്പെടാന്‍ പറ്റുമോ

കള്ളം പറഞ്ഞ് രക്ഷപ്പെടാന്‍ പറ്റുമോ

കാവ്യ പറയുന്നത് കള്ളമാണെന്ന് സുനി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കാവ്യയും കുടുംബവും നടത്തിയ ഒരു യാത്രയില്‍ സുനിയായിരുന്നു കാര്‍ ഡ്രൈവര്‍ എന്നും പോലീസ് കണ്ടെത്തി. മാഡത്തിന്റെ പേര് താന്‍ ഉടന്‍ വെളിപ്പെടുത്തുമെന്നു പറഞ്ഞ സുനി പിന്നീട് പലതവണ വാക്കുകള്‍ മാറ്റി.

റിപ്പോര്‍ട്ടില്‍ പറയുന്നത്

റിപ്പോര്‍ട്ടില്‍ പറയുന്നത്

ഒടുവില്‍ മറ്റൊരു നടി നല്‍കിയ കേസില്‍ റിമാന്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് എറണാകുളം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി താന്‍ പറയുന്ന മാഡം കാവ്യയാണെന്ന് വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് കൈരളി റിപ്പോര്‍ട്ട്. കാവ്യയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒന്നുകൂടി ചോദിച്ചറിയും.

 ദിലീപിന് തലവേദന

ദിലീപിന് തലവേദന

നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുങ്ങിയ നടന്‍ ദിലീപിന് കൂടുതല്‍ തലവേദനയുണ്ടാക്കുന്നതാണ് പള്‍സര്‍ സുനിയുടെ ഇന്നത്തെ വെളിപ്പെടുത്തല്‍. മൂന്നാംതവണയും ജാമ്യത്തിന് ശ്രമിച്ചുപരാജയപ്പെട്ടിരിക്കുമ്പോഴാണ് ഭാര്യയുടെ പേര് കേസില്‍ വീണ്ടും ഉയര്‍ന്നു കേള്‍ക്കുന്നത്.

ഭര്‍ത്താവിനെയും ഭാര്യയെയും

ഭര്‍ത്താവിനെയും ഭാര്യയെയും

ദിലീപ് അറസ്റ്റിലായ ശേഷവും സുനി പറഞ്ഞത് ഇനിയും പ്രമുഖരുണ്ടെന്നും മാഡമാണ് പണം തന്നത് എന്നുമായിരുന്നു. പിന്നീട് പലവട്ടം മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും മാഡത്തിന്റെ പേര് സുനി വെളിപ്പെടുത്തിയിരുന്നില്ല. സുനിയുടെ മൊഴിയാണ് ദിലിപിനെ കുടുക്കിയത്. ഇപ്പോള്‍ ഭാര്യയെയും കുടുക്കി.

കേസിനെ ബാധിക്കുന്നത് എങ്ങനെ

കേസിനെ ബാധിക്കുന്നത് എങ്ങനെ

എന്നാല്‍ പള്‍സര്‍ സുനിയുടെ ഈ വെളിപ്പെടുത്തല്‍ കേസിനെ ഏത് രീതിയിലാണ് ബാധിക്കുക എന്നത് കാത്തിരുന്നു കാണാം. കാരണം ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയുടെ മൊഴി എത്രത്തോളം വിശ്വാസത്തിലെടുക്കും എന്നതാണ് പ്രശ്‌നം.

നിരവധി കേസുകള്‍

നിരവധി കേസുകള്‍

യുവ നടിയെ ആക്രമിച്ച കേസില്‍ മാത്രമല്ല, പഴയ കാല നടിയെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയ കേസിലും പള്‍സര്‍ സുനി പ്രതിയാണ്. ഇതായിരുന്നു ദിലീപിന്റെ ജാമ്യം തേടിയ പ്രതിഭാഗത്തിന്റെ പ്രധാന ഊന്നല്‍.

ക്രിമിനല്‍ പശ്ചാത്തലം

ക്രിമിനല്‍ പശ്ചാത്തലം

ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തി നല്‍കിയ മൊഴി മാത്രം അടിസ്ഥാനപ്പെടുത്തി എങ്ങനെയാണ് ജനപ്രിയനായ ഒരു നടനെ അറസ്റ്റ് ചെയ്യുക. അറസ്റ്റ് ചെയ്ത വേളയില്‍ പറഞ്ഞ കാര്യങ്ങള്‍ അല്ലാതെ കൂടുതല്‍ എന്തെങ്കിലും പോലീസിന് പറയാന്‍ സാധിക്കുന്നുണ്ടോ എന്നും പ്രതിഭാഗം ചോദിച്ചിരുന്നു. പക്ഷേ ഈ വാദം പോലും തള്ളിയാണ് ഹൈക്കോടതി ദീലിപന്റെ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയത്.

 സുനി പറഞ്ഞത്

സുനി പറഞ്ഞത്

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ബുധനാഴ്ച പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. പക്ഷേ, മുതിര്‍ന്ന നടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്റ് കാലാവധി പൂര്‍ത്തിയായതിനാല്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി മാഡത്തിന്റെ പേര് മാധ്യമങ്ങളോട് പറഞ്ഞത്.

പള്‍സര്‍ സുനിയെ അറിയാത്തവര്‍

പള്‍സര്‍ സുനിയെ അറിയാത്തവര്‍

എന്നാല്‍ ദിലീപിനെ ചോദ്യം ചെയ്ത പോലീസിനോട് നടന്‍ പറഞ്ഞത് എനിക്ക് പള്‍സര്‍ സുനിയെ അറിയില്ല എന്നതാണ്. ഇതുതന്നെയാണ് ദിലീപ് കുടുങ്ങാനും കാരണമായത്. ഇതേ മൊഴി തന്നെയാണ് ദിലീപിന്റെ ഭാര്യ കാവ്യാമാധവനും പാരയായത്. ഇരുവരെയും പള്‍സര്‍സുനിക്ക് അറിയാമെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

സുനി പറയുന്നു

സുനി പറയുന്നു

ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചത് സുനിയുടെ നീക്കവും ഇയാള്‍ ജയിലിലുള്ളവരോടും പോലീസിനോടും പറഞ്ഞ കാര്യങ്ങളായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോഴൊക്കെ സുനി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി.

വിഐപി പറയട്ടെ

വിഐപി പറയട്ടെ

മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ സുനി നേരത്തെ പറഞ്ഞ കാര്യം ആലുവ ജയിലിലുള്ള വിഐപി പറയട്ടെ എന്നായിരുന്നു. കൂടുതല്‍ സ്രാവുകള്‍ അറസ്റ്റ് ചെയ്യപ്പെടും എന്നും സുനി പറഞ്ഞു.

പണം തന്നെ മാഡം

പണം തന്നെ മാഡം

പിന്നീടാണ് മാഡമാണ് തനിക്ക് പണം തന്നതെന്ന് സുനി പറഞ്ഞത്. മാഡം ആരാണെന്ന അറിയാനായി പിന്നീടുള്ള ശ്രമം. പല തവണ ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല.

ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ വിഐപി

ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ വിഐപി

ഒന്നുകില്‍ ഞാന്‍ പറയും അല്ലെങ്കിലും ജയിലിലെ വിഐപി അതിന് മുമ്പ് പറയും എന്നായിരുന്നു സുനി ഒരു തവണ മാധ്യമങ്ങളോട് പറഞ്ഞത്. അപ്പോള്‍ തന്നെ കാവ്യയുടെ പേരും ഇതോടൊപ്പം ഉയര്‍ന്നുകേട്ടിരുന്നു.

കാവ്യയെ ചോദ്യം ചെയ്തു

കാവ്യയെ ചോദ്യം ചെയ്തു

പോലീസ് കാവ്യയെ ചോദ്യം ചെയ്യുകയുമുണ്ടായി. സുനിയെ അറിയില്ല എന്ന കാവ്യയുടെ മൊഴിയാണ് കാവ്യയ്ക്കും തിരിച്ചടിയായത്. ദിലീപും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. പക്ഷേ, സുനി പറഞ്ഞത് കാവ്യ കള്ളം പറയുകയാണ് എന്നായിരുന്നു.

തന്റെ മാഡം കാവ്യ

തന്റെ മാഡം കാവ്യ

ഇപ്പോള്‍ സുനി തന്നെ കാവ്യയുടെ പേര് പറഞ്ഞിരിക്കുന്നു. തന്റെ മാഡം കാവ്യ തന്നെയാണെന്നാണ് സുനി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പാവം മാഡം

പാവം മാഡം

പക്ഷേ, മാഡത്തില്‍ നിന്നു പണം വാങ്ങി എന്നതല്ലാതെ മറ്റു കാര്യങ്ങളൊന്നും മാഡത്തിന് അറിയില്ലെന്ന് നേരത്തെ സുനി പറഞ്ഞിരുന്നു. മാഡം എന്നൊരാള്‍ ഇല്ലെന്നും ഒരിക്കല്‍ ഇയാള്‍ പറഞ്ഞു. ആകെ കുഴഞ്ഞുമറിഞ്ഞു നില്‍ക്കുമ്പോഴാണ് പേര് ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.

മാഡം ഇല്ലെന്ന് പോലീസ്

മാഡം ഇല്ലെന്ന് പോലീസ്

പക്ഷേ, പോലീസ് കരുതിയത് മാഡം എന്ന വ്യക്തി ഇല്ല എന്നാണ്. കേസ് വഴി തിരിച്ചുവിടാനാണ് സുനി ഇങ്ങനെ പറയുന്നത് എന്നായിരുന്നു പോലീസിന്റെ പ്രതികരണം. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും പോലീസ് പറയുകയുണ്ടായി.

 ദിലീപിന് തിരിച്ചടി

ദിലീപിന് തിരിച്ചടി

പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലാണ് ദിലീപ് ജൂലൈ 10ന് അറസ്റ്റിലായത്. ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച പ്രധാന മൊഴികളും വെളിപ്പെടുത്തലുകളും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടേതായിരുന്നു.

ദിലീപിനും കാവ്യയ്ക്കും

ദിലീപിനും കാവ്യയ്ക്കും

ഇയാള്‍ നടത്തിയ ഫോണ്‍വിളികള്‍, പോലീസിന് നല്‍കിയ മൊഴികള്‍, ജയിലില്‍ നിന്നയച്ച കത്ത് തുടങ്ങി നിരവധി കാര്യങ്ങളാണ് ദിലീപിന്റെ അറസ്റ്റിലേക്ക് എത്തിയത്. ഇപ്പോള്‍ ദിലീപിന്റെ ഭാര്യക്കും തിരിച്ചടിയാകുകയാണ് സുനിയുടെ വെളിപ്പെടുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+