Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്പുണ്ണി കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ്... കൂടുതൽ സിനിമാതാരങ്ങൾ പെടും.. ഞെട്ടിക്കുന്ന വിവരങ്ങള്‍!!

അപ്പുണ്ണി കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ്

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ജനപ്രിയ നായകൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തേക്കും എന്ന് സൂചനകൾ. ഒളിവിൽ കഴിയുന്ന അപ്പുണ്ണി തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നുന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എങ്ങാനും ഇത് സംഭവിച്ചില്ലെങ്കിൽ അപ്പുണ്ണിയെ ബലമായി കസ്റ്റ‍ഡിയിൽ എടുക്കാനാണ് പോലീസിന്റെ നീക്കം. മാത്രമല്ല കേസിൽ കൂടുതൽ സിനിമാ താരങ്ങൾ പെടുമെന്ന സൂചനയും റിപ്പോർട്ടുകള്‍ നൽകുന്നുണ്ട്. ഇപ്പോൾ തന്നെ പല താരങ്ങളെയും പോലീസ് സമീപിച്ചുകഴിഞ്ഞിട്ടുണ്ട്.

അറസ്റ്റ് ചെയ്തേക്കും

അറസ്റ്റ് ചെയ്തേക്കും

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന സൂപ്പർ താരം ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ കാര്യത്തിൽ എത്രയും വേഗം ഒരു തീരുമാനത്തിലെത്താനാണത്രെ പോലീസിന്റെ ശ്രമം. അപ്പുണ്ണി ഇന്നു ഹാജരായില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നറിയുന്നു.

മുട്ടുന്യായങ്ങൾ പറഞ്ഞ് അപ്പുണ്ണി

മുട്ടുന്യായങ്ങൾ പറഞ്ഞ് അപ്പുണ്ണി

പോലീസില്‍ ഹാജരാകണമെന്ന് അപ്പുണ്ണിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഇത് പറഞ്ഞത്. എന്നാൽ പോലീസില്‍നിന്നും ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചില്ലെന്ന് അപ്പുണ്ണിയുടെ വക്കീൽ പറഞ്ഞു.

എന്തിനാണ് അപ്പുണ്ണി

എന്തിനാണ് അപ്പുണ്ണി

നടിയെ ആക്രമിച്ച കേസിൽ തുമ്പുണ്ടാകണമെങ്കിൽ അപ്പുണ്ണിയെ കൂടി തങ്ങളുടെ പക്കല്‍ കിട്ടിയാലേ പറ്റൂ എന്ന് പോലീസ് കരുതുന്നു. ദിലീപിനെയും അപ്പുണ്ണിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണത്രെ അന്വേഷണ സംഘം പദ്ധതിയിടുന്നത്. ഗൂഡാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇങ്ങനെ പുറത്ത് വരുമെന്നാണ് പ്രതീക്ഷ.

അപ്പുണ്ണി മിസിങ്

അപ്പുണ്ണി മിസിങ്

ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് താരത്തിന്റെ മാനേജരും ഡ്രൈവറുമൊക്കെയായ അപ്പുണ്ണിയെ കാണാതായത്. ഏലൂരിലെ വീട്ടിലും ഇയാൾ കുറച്ച് ദിവസമായി എത്തിയിട്ടില്ല എന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിനായി ഇയാളെ ബന്ധപ്പെടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അപ്പുണ്ണി ഹാജരാകണമെന്ന് ശനിയാഴ്ച പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അപ്പുണ്ണിയുടെ പ്രാധാന്യം

അപ്പുണ്ണിയുടെ പ്രാധാന്യം

ദിലീപിന്റെ മാനേജർ എന്നതിന് പുറമേ അദ്ദേഹത്തിന്റെ മന:സാക്ഷി സൂക്ഷിപ്പുക്കാരനാണ് അപ്പുണ്ണി. നടിയെ ആക്രമിച്ച കേസിൽ അപ്പുണ്ണിയെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിവ് ലഭിച്ചാൽ അപ്പുണ്ണിയെയും കേസിൽ പ്രതി ചേർക്കും. പൾസർ സുനിയും ദിലീപും തമ്മിൽ കൂടിക്കാഴ്ച നടത്തിയ സന്ദർഭങ്ങളിലെല്ലാം മാനേജർ അപ്പുണ്ണിയും കൂടെയുണ്ടായിരുന്നത്രെ.

ദിലീപ് പുറത്ത് വരണമെങ്കിൽ

ദിലീപ് പുറത്ത് വരണമെങ്കിൽ

അപ്പുണ്ണി എത്തിയാലേ ദിലീപ് പുറത്ത് വരൂ എന്നാണ് നിയമവിദഗ്ധർ പറയുന്നത്. നടിയെ ആക്രമിച്ച കേസ് ഇങ്ങനെ കത്തിനിൽക്കുമ്പോൾ അപ്പുണ്ണിയെ കൈയിൽ കിട്ടാതെ ദിലീപിനെ പുറത്ത് വിടാൻ അന്വേഷണ സംഘം എന്തായാലും തയ്യാറാകില്ലത്രെ. കറ്റപത്രം സമർപ്പിക്കാതെ ഇനിയും രണ്ട് മാസത്തിലധികം ദിലീപിനെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ പോലീസിന് കഴിയും.

കൂടുതൽ താരങ്ങൾ

കൂടുതൽ താരങ്ങൾ

നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാരംഗത്തുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കും എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. ദിലീപ് നടിയെ ആക്രമിക്കുമെന്ന് കാര്യം സിനിമയിലെ പ്രമുഖര്‍ക്ക് അടക്കം അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്.

അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി

അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി

അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച താരങ്ങളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പോലീസ് ശേഖരിച്ചിരുന്നു. ഇടവേള ബാബുവിൽ നിന്നാണ് പോലീസ് ഈ വിവരങ്ങൾ ശേഖരിച്ചത്. റിമി ടോമി, കാവ്യ മാധവൻ, നാദിർഷ തുടങ്ങിയ സിനിമാ താരങ്ങളിൽ നിന്നും പല ഘട്ടങ്ങളിലായി പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+