ദിലീപിനെതിരെ കൂകിയവര്‍ കൈയ്യടിച്ചു; അന്വേഷണ സംഘം കരുതലോടെ, നിര്‍ണായക മൊഴിയെടുപ്പ്

മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. കേസിലെ നിര്‍ണായക തെളിവാണിത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപ് ജാമ്യംനേടി പുറത്തിറങ്ങിയപ്പോള്‍ വെട്ടിലായത് അന്വേഷണ സംഘം. ആര്‍ത്തുവിളിച്ച് ആരാധകര്‍ ദിലീപിനെ സ്വീകരിച്ചപ്പോള്‍ അന്വേഷണ സംഘം കേസിന്റെ നീക്കങ്ങള്‍ ശക്തമാക്കുന്നതിനുള്ള വഴികള്‍ ആരായുകയാണ്. ഇനി ഏത് രീതിയിലാകും അന്വേഷണം എന്നത് കേസിന്റെ കാര്യത്തില്‍ നിര്‍ണായകമാണ്.

ഏറെ കോളിളക്കം സൃഷ്ടിച്ച അറസ്റ്റ് ഒടുവില്‍ വെറുതെയായി എന്നു വന്നാല്‍ പോലീസിനും സര്‍ക്കാരിനും കനത്ത തിരിച്ചടിയാകും അത്. ഈ നാണക്കേട് ഇല്ലാതാക്കാന്‍ പഴുതടച്ച നീക്കങ്ങളാണ് അന്വേഷണ സംഘം ഇനി നടത്തുക. നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. നേരത്തെ ദിലീപ് ജയിലിലേക്ക് വരുമ്പോള്‍ കൂകിയ ജനങ്ങളാണ് ഇപ്പോള്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൈയടിക്കുന്നത്.

കുറ്റപത്രം സമര്‍പ്പിക്കാനായില്ല

കുറ്റപത്രം സമര്‍പ്പിക്കാനായില്ല

ദിലീപ് അറസ്റ്റിലായി 85 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാത്തത് കൃത്യമായ തെളിവുകളുടെ അഭാവം മൂലമാണെന്ന ആക്ഷേപമുണ്ട്. ദിലീപിനെതിരേ കടുത്ത ആരോപണങ്ങളാണ് പോലീസ് ഉന്നയിച്ചിരുന്നത്.

ഇത്രയധികം തെളിവുണ്ടായിട്ടും

ഇത്രയധികം തെളിവുണ്ടായിട്ടും

എന്നാല്‍ ഇത്രയധികം തെളിവുണ്ടായിട്ടും എന്തുകൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തോളം വേണ്ടിവരുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. തെളിവുണ്ടെങ്കില്‍ വേഗത്തില്‍ നീക്കം നടത്താന്‍ സാധിക്കില്ലായിരുന്നോ എന്ന ചോദ്യവും ഉയരുന്നു.

കൂടുതല്‍ ജാഗ്രതയോടെ

കൂടുതല്‍ ജാഗ്രതയോടെ

അന്വേഷണ സംഘം കൂടുതല്‍ ജാഗ്രതയോടെയാണ് ഇനിയുള്ള നീക്കം നടത്തുക. കുറ്റപത്രം നേരത്തെ അറിയിച്ചപോലെ ആറാം തിയ്യതി സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

ദിലീപിന് ഇരട്ടിമധുരം

ദിലീപിന് ഇരട്ടിമധുരം

രാമലീല സിനിമ വിജയിച്ചതിന് പിന്നാലെയാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഒരു തരത്തില്‍ ഇരട്ടിമധുരമാണ് ദിലീപിന്. അഞ്ചാം തവണ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചത്.

അന്വേഷണം ഏറെകുറേ

അന്വേഷണം ഏറെകുറേ

നടിയെ ലൈംഗികമായി ആക്രമിച്ചുവെന്ന കേസില്‍ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരേയുള്ള ആരോപണം. കേസിന്റെ അന്വേഷണം ഏറെകുറേ പൂര്‍ത്തിയായിട്ടുണ്ട്.

ഹൈക്കോടതി പറഞ്ഞത്

ഹൈക്കോടതി പറഞ്ഞത്

ഏതാനും സാക്ഷികളുടെ ചോദ്യം ചെയ്യല്‍ മാത്രമാണ് ഇനി കേസില്‍ ബാക്കിയുള്ളത്. ഫോറന്‍സിക് പരിശോധനാ ഫലം, മറ്റ് ചില റിപ്പോര്‍ട്ടുകളുടെ ശേഖരണം എന്നിവയും മാത്രമേ ബാക്കിയുള്ളൂവെന്നും ഹൈക്കോടതി ജാമ്യം അനുവദിക്കുമ്പോള്‍ ചൂണ്ടിക്കാട്ടി. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പ്രോസിക്യൂഷന്‍ പോലും ആരോപിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ചതില്‍ നേരിട്ട് പങ്കാളിയല്ല

നടിയെ ആക്രമിച്ചതില്‍ നേരിട്ട് പങ്കാളിയല്ല

ദിലീപ് നടിയെ ആക്രമിച്ചതില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല. ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഇതിനുള്ള തെളിവ് ശേഖരണം കഴിഞ്ഞു. മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍, ടവര്‍ ലൊക്കേഷന്‍ രേഖകള്‍, രജിസ്റ്റര്‍ രേഖകള്‍ എന്നിവയും ശേഖരിച്ചുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മൊഴിയെടുക്കലുകള്‍

മൊഴിയെടുക്കലുകള്‍

കേസ് അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായി. മൊഴിയെടുക്കലുകള്‍ ഏറെ കുറേ തീര്‍ന്നു. 21 പേരുടെ രഹസ്യമൊഴി അന്വേഷണ സംഘം എടുത്തിട്ടുണ്ട്. ഇനിയുള്ള മൊഴികളാണ് നിര്‍ണായകം.

റിമി ടോമിയും മൂന്നു പേരും

റിമി ടോമിയും മൂന്നു പേരും

ഇനി റിമി ടോമി ഉള്‍പ്പെടെയുള്ള നാല് സിനിമാ മേഖലയിലുള്ളവരുടെ മൊഴികളാണ് എടുക്കാനുള്ളത്. അത് ഏത് സമയവും എടുക്കാന്‍ സാധിക്കും. ഇക്കാര്യത്തിന് കോടതി അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് ദിലീപിനെതിരേ മൊഴി ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്.

ഇനി നാല് ദിവസം കൂടി

ഇനി നാല് ദിവസം കൂടി

ചട്ടപ്രകാരം ജാമ്യം ലഭിക്കുന്നതിന് ഇനി നാല് ദിവസം കൂടി ബാക്കിയുണ്ട്. അറസ്റ്റിലായി 90 ദിവസത്തിനകം പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടാകും.

തെളിവുകള്‍ കോര്‍ത്തിണക്കുന്നു

തെളിവുകള്‍ കോര്‍ത്തിണക്കുന്നു

ദിലീപിന്റെ കേസില്‍ അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തെളിവുകള്‍ കോര്‍ത്തിണക്കുന്ന നടപടികളിലാണ് അന്വേഷണ സംഘം.

 ചില സംശയങ്ങള്‍ ഉയര്‍ന്നാല്‍

ചില സംശയങ്ങള്‍ ഉയര്‍ന്നാല്‍

പക്ഷേ, ഈ കോര്‍ത്തിണക്കല്‍ നടക്കുമ്പോള്‍ ചില സംശയങ്ങള്‍ ഉയര്‍ന്നാല്‍ അതില്ലാതാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കും. അപ്പോള്‍ ചിലപ്പോള്‍ ചിലരെ കൂടി ചോദ്യം ചെയ്‌തേക്കും. ഈ അവസരം അന്വേഷണ സംഘത്തിന് മുമ്പില്‍ ഇപ്പോഴുമുണ്ട്.

ആറിന് കുറ്റപത്രം

ആറിന് കുറ്റപത്രം

അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായത് പരിഗണിച്ചാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം നല്‍കാന്‍ തീരുമാനിച്ചത്. ഈ മാസം ആറിന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് നേരത്തെ അന്വേഷണ സംഘം അറിയിച്ചതാണ്.

കൂടുതല്‍ സമയമുണ്ടാകും

കൂടുതല്‍ സമയമുണ്ടാകും

എന്നാല്‍ ഇനി അന്വേഷണ സംഘത്തിന് മുമ്പില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയമുണ്ടാകും. 90 ദിവസത്തിനകം സമര്‍പ്പിക്കാനിരുന്നത് ദിലീപ് പുറത്തിറങ്ങുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അതിപ്പോള്‍ ഇല്ലാതായി. ഇനി ചിലപ്പോള്‍ കുറ്റപത്രം വൈകിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 പുതിയ തെളിവുകള്‍

പുതിയ തെളിവുകള്‍

ദിലീപിനെതിരേ നിരവധി പുതിയ തെളിവുകള്‍ അന്വേഷണ സംഘം ഒടുവില്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ദിലീപ് സുനിക്ക് കൊടുത്ത ക്വട്ടേഷനെ പറ്റിയും സുനിയുടെ സഹതടവുകാരന്റെ മൊഴിയുമെല്ലാം.

പൂര്‍ണമായും മുഖവിലക്കെടുത്തില്ല

പൂര്‍ണമായും മുഖവിലക്കെടുത്തില്ല

പക്ഷേ, അതെല്ലാം കോടതി പൂര്‍ണമായും മുഖവിലക്കെടുത്തില്ലെന്ന് വേണം കരുതാന്‍. അന്വേഷണം നീണ്ടു പോകുന്നതില്‍ കോടതി നേരത്തെ രോഷം പ്രകടിപ്പിക്കുയും ചെയ്തിരുന്നു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണ സംഘത്തിന് കോടതി കടുത്ത താക്കീത് നല്‍കിയത്.

മൊബൈലും മെമ്മറിയും

മൊബൈലും മെമ്മറിയും

മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. കേസിലെ നിര്‍ണായക തെളിവാണിത്. നേരത്തെ ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് കോടതിയില്‍ അന്വേഷണ സംഘം ബോധിപ്പിച്ചതും ഇതായിരുന്നു.

കര്‍ശന ഉപാധികള്‍ ഇതാണ്

കര്‍ശന ഉപാധികള്‍ ഇതാണ്

പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിചാരണ തടസപ്പെടുത്തരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട കെട്ടിവയ്ക്കണം, പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം, രണ്ടു പേരുടെ ആള്‍ജാമ്യം, ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നിവയാണ് ജാമ്യഉപാധികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+