കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലുവ പോലീസ് ക്ലബിൽ 4 മണിക്കൂർ നീണ്ടുനിന്ന യോഗം! ബി സന്ധ്യ എത്തിയില്ല! അറസ്റ്റിന് ഒരുങ്ങാൻ നിർദേശം?

കേസിന്റെ അന്വേഷണ ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: നൂറോളം മാധ്യമ പ്രവർത്തകർ, ഇടയ്ക്കിടെ വന്നും പോയും കൊണ്ടിരിക്കുന്ന പോലീസ് വാഹനങ്ങൾ, ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്ത ദിവസത്തിന് ശേഷം ആലുവ പോലീസ് ക്ലബിന് മുന്നിൽ വീണ്ടും ആകാംക്ഷ നിറഞ്ഞ മണിക്കൂറുകൾ.

ഇതാണോ കേരള മോഡൽ?കേരളത്തിന് അപമാനം! രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ചവരിൽ പകുതിയിലധികവും കേരളത്തിൽഇതാണോ കേരള മോഡൽ?കേരളത്തിന് അപമാനം! രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ചവരിൽ പകുതിയിലധികവും കേരളത്തിൽ

വിവാഹം കഴിഞ്ഞപ്പോൾ എല്ലാം അവസാനിച്ചെന്ന് വിശ്വസിച്ചു!കാവ്യാമാധവന്റെ വെണ്ണലയിലെ വീടിന് വാസ്തുദോഷംവിവാഹം കഴിഞ്ഞപ്പോൾ എല്ലാം അവസാനിച്ചെന്ന് വിശ്വസിച്ചു!കാവ്യാമാധവന്റെ വെണ്ണലയിലെ വീടിന് വാസ്തുദോഷം

ജൂലായ് 4 ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ആലുവ പോലീസ് ക്ലബിൽ യോഗം ആരംഭിച്ചത്. കേസിന്റെ അന്വേഷണ ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. എന്നാൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യ ആലുവ പോലീസ് ക്ലബിലെ നിർണ്ണായക യോഗത്തിനെത്തിയില്ല.

ആലുവ പോലീസ് ക്ലബിൽ...

ആലുവ പോലീസ് ക്ലബിൽ...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി വിലയിരുത്താനാണ് ആലുവ പോലീസ് ക്ലബിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.

ഐജിയുടെ നേതൃത്വത്തിൽ...

ഐജിയുടെ നേതൃത്വത്തിൽ...

കേസിന്റെ അന്വേഷണ ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് ആലുവ പോലീസ് ക്ലബിൽ യോഗം ചേർന്നത്. രാത്രി എട്ട് മണിയോടെ ആരംഭിച്ച യോഗം നാലു മണിക്കൂറിന് ശേഷം അർദ്ധരാത്രി 12 മണിയോടെയാണ് അവസാനിച്ചത്.

ആകാംക്ഷയുടെ നിറഞ്ഞ മണിക്കൂറുകൾ....

ആകാംക്ഷയുടെ നിറഞ്ഞ മണിക്കൂറുകൾ....

യോഗം ആരംഭിച്ചത് മുതൽ ആലുവ പോലീസ് ക്ലബിന് മുന്നിൽ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പരന്നത്. കേസിൽ ആരോപണ വിധേയരായവരെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തേക്കുമെന്ന് വരെ അഭ്യൂഹങ്ങൾ പരന്നു.

എഡിപിജി ബി സന്ധ്യ എത്തിയില്ല...

എഡിപിജി ബി സന്ധ്യ എത്തിയില്ല...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചേർന്ന നിർണ്ണായക യോഗത്തിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യ പങ്കെടുക്കാതിരുന്നതും ചർച്ചയായി. തിരുവനന്തപുരത്തായതിനാലാണ് എഡിജിപി ബി സന്ധ്യ യോഗത്തിൽ പങ്കെടുക്കാതിരുന്നത്.

തെളിവുകൾ വിലയിരുത്തി...

തെളിവുകൾ വിലയിരുത്തി...

നാലു മണിക്കൂറോളം നീണ്ടുനിന്ന സുപ്രധാന യോഗം രാത്രി 12 മണിയോടെയാണ് അവസാനിച്ചത്. യോഗത്തിൽ കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകൾ വിലയിരുത്തിയതായി റൂറൽ എസ്പി എവി ജോർജ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

എപ്പോൾ അറസ്റ്റ് ചെയ്യണം...

എപ്പോൾ അറസ്റ്റ് ചെയ്യണം...

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽ ഉൾപ്പെട്ടവരെ എപ്പോൾ അറസ്റ്റ് ചെയ്യണമെന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തുവെന്നാണ് സൂചന. എല്ലാ പഴുതുകളും അടച്ച ശേഷം, ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം അറസ്റ്റ് ചെയ്താൽ മതിയെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായമെന്നാണ് സൂചന.

ഡിജിപിയുടെ നിർദേശം...

ഡിജിപിയുടെ നിർദേശം...

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് പറഞ്ഞ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യമെങ്കിൽ അറസ്റ്റിലേക്ക് കടക്കാനും നിർദേശിച്ചിരുന്നു. എല്ലാ പഴുതുകളും അടച്ച ശേഷം എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാണ് ഡിജിപിയുടെയും നിർദേശം.

English summary
actress attack case; police officers meeting was held in alwaye police club.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X