നടിയെ ആക്രമിച്ച പള്‍സര്‍ സുനിക്ക് പണമെത്തിക്കുന്നതാര്..? ശോഭനയ്ക്ക് വിഷ്ണുവിനെ അറിയില്ല..!!
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണമിപ്പോള്‍ പലവഴിക്കാണ് നീങ്ങുന്നത്. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം ഇപ്പോള്‍ നടിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും ദിലീപിന്റെ പരാതിയും ഉള്‍പ്പെടെ ഉള്ള വിഷയങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം പോലീസ് അന്വേഷണം പള്‍സര്‍ സുനിയുടെ കുടുംബാംഗങ്ങളിലേക്ക് നീളുന്നതായി സൂചന. കേസ് നടത്താനുള്ള പണം സുനിക്ക് ലഭിക്കുന്നത് എവിടെ നിന്നാണ് എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ദിലീപിനെതിരെ മൊഴി നൽകുന്നതിന് സുനിയെ മറ്റാരെങ്കിലും സാമ്പത്തികമായി സഹായിക്കുന്നുണ്ടോ എന്നതാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണം ശക്തമായിത്തന്നെ പുരോഗമിക്കുകയാണ്.

വിവാദമായ കത്ത്
പള്‍സര്‍ സുനി ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് വലിയ ചര്‍ച്ചാവിഷയം ആയിരുന്നു. കേസ് നടത്താന്‍ പണത്തിന് ബുദ്ധിമുട്ടാണെന്നും തനിക്ക് പറഞ്ഞ പണം കിട്ടണം എന്നും കത്തില്‍ സുനി ആവശ്യപ്പെടുന്നുണ്ട്.

അക്കൗണ്ടിലേക്ക് പണം
അതേസമയം സുനിയുടെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ ദിവസം പണമെത്തിയത് വാര്‍ത്തയായിരുന്നു. ചിട്ടി പിടിച്ച പണമാണ് അതെന്നായിരുന്നു സുനിലിന്റെ അമ്മ പോലീസിന് നല്കിയ മൊഴി.

അമ്മയുടെ മൊഴി
പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ പെരുമ്പാവൂരിലെ യൂണിയന് ബാങ്ക് അക്കൗണ്ടിലേക്ക് നാല്‍പ്പത്തയ്യായിരം രൂപയാണ് എത്തിയത്. കോടനാട് പോലീസ് സ്റേറഷനില്‍ വിളിച്ച് വരുത്തിയാണ് മൊഴി എടുത്തത്.

ദിലീപിന്റെ പരാതി
ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ദിലീപ് പരാതിപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സുനിയുടെ കുടുംബത്തിന്റെ അടുത്തിടെ നടന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നത്.

വിഷ്ണുവിനെ അറിയില്ല
സുനില്‍ കുമാര്‍ കത്ത് കൊടുത്തയച്ചതായി പറയപ്പെടുന്ന വിഷ്ണുവിനെ അറിയില്ലെന്നും ശോഭന പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തനിക്ക് അറിയാവുന്ന ഏക വിഷ്ണു സഹോദരിയുടെ മകനാണെന്നും സുനിയുടെ അമ്മ മൊഴി നല്കി.

സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നു
എറണാകുളത്ത് പോയ ശേഷമാണ് മകന് ഇത്തരത്തില്‍ മാറിയതെന്ന് ശോഭന പറയുന്നു. മറ്റുള്ളവരെ രക്ഷിക്കാന്‍ നടക്കുന്ന സുനി അച്ഛനമ്മമാരെക്കുറിച്ച് ഓര്‍ക്കാത്തത് എന്തേ എന്നും ശോഭന ചോദിക്കുന്നു. സുനിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സ് ആരെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

പണത്തിന് വേണ്ടിയോ
പണത്തിന് വേണ്ടി നടത്തിയ തട്ടിക്കൊണ്ടുപോകല്‍ ആണെന്നാണ് സുനില്‍ കുമാര്‍ ആദ്യം പോലീസിന് നല്കിയ മൊഴി. എന്നാല്‍ സഹതടവുകാരന് ജിന്സണ് ആണ് സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്.

തന്നെ തകർക്കാൻ ശ്രമം
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കും നാദിര്‍ഷയ്ക്കും വന്ന ഫോണ്‍ കോളുകളില്‍ ദിലീപിന്റെ പേര് പറയാന്‍ പലരും കോടികള്വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന് പറഞ്ഞിരുന്നു. തന്നെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ദിലീപും ആരോപിക്കുന്നു.

പിറകിലാരാണ്..
സംഭവത്തെക്കുറിച്ച് ദിലീപിന് അറിയാമായിരുന്നു എന്ന് ഇന്ന് പള്‍സര്‍ സുനി പോലീസിന് മൊഴിയും നല്കിയിരിക്കുന്നു. ദിലീപിനെ കേസില്‍ കുടുക്കാന്‍ സുനിയെ ആരെങ്കിലും വിലക്കെടുത്തിട്ടുണ്ടോ എന്നാണ് കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നത് വഴി പോലീസ് ലക്ഷ്യമിടുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications