കാവ്യാ മാധവന്‍ പോലീസിനോട് ഒന്നും മിണ്ടിയില്ല; കണ്ണീരൊലിപ്പിച്ചു, എന്നാല്‍ അമ്മയോ, ഞെട്ടിച്ചു!!

കാവ്യയുടെയും അമ്മയുടെയും മൊഴികള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഇരുവരും പറഞ്ഞ കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ കേസില്‍ പ്രതി ചേര്‍ത്തേക്കും.

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. മലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയാണ് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍. കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യാമാധവനെ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്തു.

കാവ്യാമാധവനില്‍ നിന്നു കാര്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചില്ലെന്നാണ് വിവരം. ഇവരോട് പല കാര്യങ്ങളും പോലീസ് ചോദിച്ചു. എന്നാല്‍ മിക്കതിനും മൗനമായിരുന്നു മറുപടി. തുടര്‍ന്നാണ് അമ്മ ശ്യാമളയെ ചോദ്യം ചെയ്തത്. ഇരുവരും നല്‍കിയ മൊഴികള്‍ പോലീസ് താരതമ്യം ചെയ്തു പരിശോധിക്കുകയാണ്. വേണ്ടി വന്നാല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപും കാവ്യയും നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ചും പോലീസ് ഇരുവരോടും വിശദീകരണം തേടി.

ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങള്‍

ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങള്‍

ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങളായിരുന്നു കാവ്യയോട് കൂടുതലും ചോദിച്ചത്. ചിലതിനെല്ലാം മറുപടി നല്‍കി. ആക്രമണത്തെ കുറിച്ച് ഒരു വിവരവും തനിക്കില്ലായിരുന്നുവെന്നാണ് കാവ്യ പോലീസിനോട് പറഞ്ഞത്.

 പള്‍സര്‍ സുനിയെ അറിയില്ലേ?

പള്‍സര്‍ സുനിയെ അറിയില്ലേ?

പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങളും കാവ്യയോട് ചോദിച്ചു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും വിവരങ്ങളാണ് പോലീസ് കാര്യമായും ചോദിച്ചത്.

മെമ്മറി കാര്‍ഡ് എവിടെ?

മെമ്മറി കാര്‍ഡ് എവിടെ?

നടിയെ ആക്രമിക്കുന്ന രംഗങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിലുള്ള വിശദീകരമാണ് കാവ്യയോട് ചോദിച്ചത്.

മറുപടി തൃപ്തികരമല്ല

മറുപടി തൃപ്തികരമല്ല

എന്നാല്‍ പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കാവ്യ നല്‍കിയ മറുപടി തൃപ്തികരമല്ല. ഈ സാഹചര്യത്തിലാണ് കാവ്യയുടെ അമ്മ ശ്യാമളയെ പോലീസ് ചോദ്യം ചെയ്തത്. കേസ് അന്വേഷിക്കുന്ന എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

കാവ്യയും അമ്മ ശ്യാമളയും

കാവ്യയും അമ്മ ശ്യാമളയും

കാവ്യയും അമ്മ ശ്യാമളയും പോലീസിനോട് പറഞ്ഞ കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. ഇതാണ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ മറുപടിയില്‍ കൂടുതല്‍ വ്യക്തത തേടി കാവ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും.

അമ്മ കരഞ്ഞില്ല

അമ്മ കരഞ്ഞില്ല

കാവ്യയെ പോലെ അമ്മ കരഞ്ഞില്ല. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടിയും നല്‍കി. എന്നാല്‍ ചില കാര്യങ്ങള്‍ അറിയില്ലെന്നായിരുന്നു മറുപടി. കാവ്യ മാധവന് കുരുക്കുകള്‍ കൂടുതല്‍ മുറുകുന്ന കാഴ്ചയാണിപ്പോള്‍. കാവ്യ നല്‍കിയ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ഇതില്‍ സംശയമുള്ള ഭാഗങ്ങള്‍ പ്രത്യേകം കുറിച്ചെടുക്കുകയാണ് പോലീസ്.

ഇനി ചോദ്യം ചെയ്യുമ്പോള്‍

ഇനി ചോദ്യം ചെയ്യുമ്പോള്‍

ഇക്കാര്യങ്ങളാണ് ഇനി ചോദ്യം ചെയ്യുമ്പോള്‍ കാര്യമായും ചോദിക്കുക. അവ്യക്തമായ മറുപടി ഇനിയും നല്‍കിയാല്‍ പോലീസ് ഗൗരവത്തില്‍ വിഷയം കൈകാര്യം ചെയ്യുമെന്നാണ് അറിയുന്നത്.

ദിലീപിന്റെ കാര്യത്തില്‍

ദിലീപിന്റെ കാര്യത്തില്‍

ദിലീപിനെ ആദ്യം പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ വീണ്ടും മണിക്കൂറുകളോളം ചോദ്യം ചെയ്തു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രേഖകള്‍ പോലീസിന് ലഭിച്ചു

രേഖകള്‍ പോലീസിന് ലഭിച്ചു

പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപ് ആദ്യം നല്‍കിയ മൊഴി. എന്നാല്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ട് എന്ന് തെളിയിക്കുന്ന രേഖകള്‍ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ദിലീപിന്റെ മറുപടി പോലീസിന് സംശയം ബലപ്പെടുത്തുകയായിരുന്നു.

ആറ് മണിക്കൂറോളം

ആറ് മണിക്കൂറോളം

ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വച്ചാണ് കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തത്. ആറ് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന സുനിയുടെ മൊഴിയാണ് കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത്.

സുനിയുടെ കത്ത് നിര്‍ണായകം

സുനിയുടെ കത്ത് നിര്‍ണായകം

കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ജയിലില്‍ നിന്നു ദിലീപിന് അയച്ചു എന്ന പേരില്‍ പുറത്തുവന്ന കുറിപ്പിലും കാവ്യയുടെ സ്ഥാപനത്തെ പറ്റി സൂചനകള്‍ നല്‍കുന്നുണ്ട്. കാക്കനാട്ടെ ഷോപ്പ് എന്നാണ് കത്തില്‍ പറയുന്നത്.

കാക്കനാട്ടെ കട

കാക്കനാട്ടെ കട

നടി ആക്രമിക്കപ്പെട്ട തൊട്ടടുത്ത ദിവസം ഒളിവില്‍ പോകുന്നതിന് മുമ്പ് പള്‍സര്‍ സുനി കാക്കനാട്ടെ കടയില്‍ എത്തിയെന്നാണ് പോലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് പോലീസ് ലക്ഷ്യയിലെത്തി പരിശോധന നടത്തിയുരുന്നു.

 സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

സുനി എത്തി എന്നു പറയുന്ന ദിവസങ്ങളില്‍ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് പറയുന്നത്. തൊട്ടടുത്ത സ്ഥാപനത്തിലെ സിസിടിവി ദൃശ്യവും പോലീസ് പരിശോധിച്ചു. ഇതില്‍ നിന്നു ചില സൂചനകള്‍ പോലീസിന് ലഭിക്കുകയായിരുന്നു.

മാഡത്തെ കുറിച്ച്

മാഡത്തെ കുറിച്ച്

സുനി അറസ്റ്റിലായ ശേഷം ഒരു മാഡത്തെ കുറിച്ച് പറഞ്ഞിരുന്നു. അതാരാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. പോലീസും ഇക്കാര്യം തേടിയാണ് നീങ്ങുന്നത്. ഈ സാഹചര്യത്തിലാണ് കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തത്.

വൈരുദ്ധ്യം പ്രശ്‌നമാകും

വൈരുദ്ധ്യം പ്രശ്‌നമാകും

കാവ്യയുടെയും അമ്മയുടെയും മൊഴികള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഇരുവരും പറഞ്ഞ കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ കേസില്‍ പ്രതി ചേര്‍ത്തേക്കും. വേണ്ടി വന്നാല്‍ കാവ്യയെ ഇനിയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+