നടി ആക്രമിക്കപ്പെട്ട സംഭവം!! കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പരിശോധന!! പുറത്തുവരുന്നത്....!!
കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പോലീസ് പരിശോധന. നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.
കാക്കനാട്: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പോലീസ് പരിശോധന. വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11 ന് ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടു. രഹസ്യമായിട്ടായിരുന്നു പരിശോധന. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇവിടത്തെ ജീവനക്കാരെയും ചോദ്യം ചെയ്തു.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ സഹതടവുകാരൻ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും സജീവമായത്. ഇതിനു പിന്നാലെയാണ് ദിലീപിനെയും നാദിർഷയെയും മണിക്കൂറുകളോളം ചോദ്യം ചെയ്തത്.

ഗൂഢാലോചനയുടെ ഭാഗം
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. കാക്കനാട്ട് കാവ്യ നടത്തുന്ന ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലായിരുന്നു പോലീസ് പരിശോധന നടത്തിയത്.

സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ
നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പൾസർ സുനിയുടെ വിവാദമായ കത്തിൽ കാക്കനാട്ടെ ഷോപ്പിനെ കുറിച്ച് പരാമർശം ഉണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന നടത്തിയത്.

ആക്രമണത്തിന് ശേഷം
ഇതുസംബന്ധിച്ച് സുനി വിശദമായി മൊഴി നൽകിയിരുന്നു. കുറ്റകൃത്യത്തിന് ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തിൽ പറയുന്നു. കത്തിൽ രണ്ടിടത്ത് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്നായിരുന്നു പരിശോധന.

സുനിയുടെ വെളിപ്പെടുത്തൽ
നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന് ഒളിവിൽ പോകും മുമ്പാണ് കാക്കനാട്ടെ കടയിലെത്തിയതെന്നാണ് സുനിയുടെ മൊഴി. അപ്പോൾ ദിലീപ് ആലുവയിലാണെന്ന് മറുപടി ലഭിച്ചെന്നായിരുന്നു മൊഴി.

സിസിടിവി ദൃശ്യങ്ങളടക്കം
ഓഫീസിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചു. ഇവിടത്തെ ജീവനക്കാരോടും പോലീസ് ചോദ്യങ്ങൾ ചോദിച്ചെന്നാണ് വിവരം. പണമിടപാട് സംബന്ധിച്ച രേഖകളും കമ്പ്യൂട്ടറിൽ നിന്നുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്

ദിലീപിനോടും ചോദിച്ചു
നേരത്തെ ദിലീപിനെ ചോദ്യം ചെയ്തപ്പോൾ പോലീസ് ഇക്കാര്യം ചോദിച്ചിരുന്നതായി വിവരങ്ങളുണ്ട്. എന്നാൽ ഇതിന് ദിലീപ് എന്ത് മറുപടി നൽകി എന്ന കാര്യം വ്യക്തമല്ല. ബ്ലാക്ക് മെയിൽ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുനി ഇത്തരത്തിലൊരു കത്ത് എഴുതിയിരിക്കുന്നതെന്നാണ് ദിലീപിന്റെ ആരോപണം.

പിന്നിൽ സത്രീയെന്ന്
നടിയെ ആക്രമിച്ചതിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്ന വെളിപ്പെടുത്തലുകൾക്കിടെയാണ് കാവ്യയുടെ സ്ഥാപനത്തിലെ പരിശോധന. കഴിഞ്ഞ ദിവസം സോളാർ കേസ് പ്രതി സരിത എസ് നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ ഇതു സംബന്ധിച്ച് ചില സൂചനകൾ നൽകിയിരുന്നു. നേരത്തെ നടിയുടെ മൊഴിയിലും ഇത്തരത്തിലൊരു സ്ത്രീയെ കുറിച്ച് പറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications