Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതൽ സിനിമാക്കാരെ വിളിച്ചുവരുത്തി;ആന്റോയും പ്രസാദും എല്ലാം തുറന്നുപറഞ്ഞു?നാദിർഷയുടെ സുഹൃത്തുക്കളും

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിർമ്മാതാവ് ആന്റോ ജോസഫ്, മിമിക്രി താരം കെഎസ് പ്രസാദ് എന്നിവരിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന തെളിയിക്കാനായി പോലീസ് സിനിമാ രംഗത്തെ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു. ശക്തമായ തെളിവുകൾക്കായാണ് പോലീസ് സിനിമാ രംഗത്തെ കൂടുതൽ പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിർമ്മാതാവ് ആന്റോ ജോസഫ്, മിമിക്രി താരം കെഎസ് പ്രസാദ് എന്നിവരിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥനെ കാണാനാണ് പോലീസ് ക്ലബിലെത്തിയതെന്നായിരുന്നു കെഎസ് പ്രസാദ് ആദ്യം മാധ്യങ്ങളോട് പറഞ്ഞത്. പിന്നീട് ഇത് തിരുത്തുകയും ചെയ്തു. ഇവരെ കൂടാതെ നാദിർഷായുടെ രണ്ട് സുഹൃത്തുക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു...

കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു...

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാനായാണ് പോലീസ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിൽ നിന്നുമാണ് പോലീസ് വിവരങ്ങൾ ആരായുന്നത്.

ആന്റോ ജോസഫിൽ നിന്നും മൊഴിയെടുത്തു...

ആന്റോ ജോസഫിൽ നിന്നും മൊഴിയെടുത്തു...

കേസുമായി ബന്ധപ്പെട്ടാണ് സിനിമാ നിർമ്മാതാവ് ആന്റോ ജോസഫിലൽ നിന്നും പോലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തത്.

മിമിക്രി താരം കെഎസ് പ്രസാദും...

മിമിക്രി താരം കെഎസ് പ്രസാദും...

മിമിക്രി താരം കെഎസ് പ്രസാദിനെയും കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. എന്നാൽ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥനെ കാണാനാണ് താൻ വന്നതെന്നായിരുന്നു കെഎസ് പ്രസാദ് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്.

നാദിർഷായുടെ സുഹൃത്തുക്കളും

നാദിർഷായുടെ സുഹൃത്തുക്കളും

സംവിധായകനായ നാദിർഷായുടെ സുഹൃത്തുക്കളായ രണ്ട് പേരിൽ നിന്നും കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുത്തു. ഹസൻകോയ, അസീസ് എന്നിവരെയാണ് ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തത്.

സഹതടവുകാരനെയും...

സഹതടവുകാരനെയും...

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസര്‍ സുനിക്കൊപ്പം കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന ടോൻസിനെയും പോലീസ് കഴിഞ്ഞ ദിവസം പോലീസ് വിളിച്ചുവരുത്തിയിരുന്നു.

ഗൂഢാലോചനയെക്കുറിച്ച്...

ഗൂഢാലോചനയെക്കുറിച്ച്...

ജയിലില്‍ കഴിയുന്നതിനിടെ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുനി പറഞ്ഞിട്ടുണ്ടോ എന്നറിയാനാണ് പോലീസ് ടോൻസനെ വിളിച്ചുവരുത്തിയത്.

ഇനിയും...

ഇനിയും...

കേസിലെ ഗൂഢാലോചന തെളിയിക്കാനാവശ്യമായ തെളിവുകൾ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം, പോലീസ് കസ്റ്റഡിയിലുള്ള സുനി ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതും പോലീസിനെ കുഴക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+