മഞ്ജുവും കാവ്യയും അടക്കമുള്ള താരങ്ങൾ പറഞ്ഞതെല്ലാം പരസ്യമാക്കി! ഒടുവിൽ പോലീസ് കേസെടുത്തു...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  താരങ്ങളുടെ മൊഴി പരസ്യമാക്കി | മാധ്യമങ്ങൾക്കെതിരെ കേസ് | Oneindia Malayalam

  കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബിജു പൗലോസിന്റെ പരാതിയിൽ നെടുമ്പാശേരി പോലീസാണ് കേസെടുത്തുത്.

  ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ആപത്തുകൾ സംഭവിക്കാൻ സാധ്യതയെന്ന്! ദേവകോപവും ദോഷങ്ങളും...

  അന്വേഷണ സംഘത്തെയും സംസ്ഥാന പോലീസിനെയും ഞെട്ടിച്ചുകൊണ്ടാണ് നടിയെ ആക്രമിച്ച കേസിലെ സാക്ഷിമൊഴികൾ പുറത്തുവന്നത്. ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജു വാര്യർ, നടിമാരായ സംയുക്താ വർമ്മ, കാവ്യാ മാധാവൻ, ഗായിക റിമി ടോമി, നടൻ കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ സാക്ഷിമൊഴികളാണ് വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടത്.

  സാക്ഷിമൊഴികളും...

  സാക്ഷിമൊഴികളും...

  നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം ചോർന്നെന്ന ആരോപണത്തിന് പിന്നാലെയാണ് സാക്ഷിമൊഴികളും മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. പോലീസ് കുറ്റപത്രം ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിൽ കോടതിയിൽ വാദം തുടരുന്നതിനിടെയായിരുന്നു സാക്ഷിമൊഴികളും പരസ്യമായത്.

  മഞ്ജുവും കാവ്യയും...

  മഞ്ജുവും കാവ്യയും...

  ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ സാക്ഷിമൊഴിയാണ് ആദ്യം പുറത്തുവന്നത്. തൊട്ടുപിന്നാലെ സംയുക്താ വർമ്മ, മുകേഷ്, കാവ്യാ മാധവൻ, റിമി ടോമി, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ സാക്ഷിമൊഴികളും വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. സാക്ഷിമൊഴികൾ പരസ്യമായതോടെ അന്വേഷണസംഘം വീണ്ടും പ്രതിരോധത്തിലായി.

  ദിലീപിനും...

  ദിലീപിനും...

  ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് ശത്രുതയുണ്ടെന്ന് തോന്നിക്കുന്ന വിധമായിരുന്നു മിക്കവരുടെയും സാക്ഷിമൊഴികൾ. ഇവയുടെ പൂർണ്ണരൂപം മാധ്യമങ്ങളിൽ വന്നത് ദിലീപടക്കമുള്ള പ്രതികൾക്കും വെല്ലുവിളിയായിരുന്നു. കേസിൽ ദിലീപിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലായിരുന്നു മിക്ക മൊഴികളും.

  മാനക്കേട്...

  മാനക്കേട്...

  കുറ്റപത്രം ചോർന്നതിന് പിന്നാലെ സാക്ഷിമൊഴികളും മാധ്യമങ്ങളിലെത്തിയത് പോലീസിനും നാണക്കേടായി മാറി. ഇതോടെയാണ് മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോലീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ശനിയാഴ്ച കോടതിയിൽ ഹർജിയും സമർപ്പിച്ചു.

  മാധ്യമങ്ങൾക്കെതിരെ...

  മാധ്യമങ്ങൾക്കെതിരെ...

  കോടതിയിൽ ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് മാധ്യമങ്ങൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബിജു പൗലോസിന്റെ പരാതിയിലാണ് നെടുമ്പാശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  actress attack case; police registered case against media.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്