കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ്; എംഎല്‍എയുടെ സെക്രട്ടറി കുടുങ്ങും, പോലീസ് കേസെടുത്തു

Google Oneindia Malayalam News

കൊച്ചി: നടിയെ ഓടുന്ന കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ചില ഉന്നതല ഇടപെടല്‍. കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും പ്രതികള്‍ക്ക് അനുകൂല മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുകയാണ് ഒരു സംഘം. ഇതുസംബന്ധിച്ച് നേരത്തെ കാസര്‍കോട്ടെ ബേക്കല്‍ പോലീസില്‍ ഒരു പരാതി ലഭിച്ചിരുന്നു.

അന്വേഷണം പുരോഗമിക്കവെയാണ് കൊല്ലം ജില്ലയിലെ എംഎല്‍എയുടെ സെക്രട്ടറിയുടെ പേര് ഉയര്‍ന്നു കേട്ടത്. ഇതോടെ എംഎല്‍എയുടെ പങ്കും പോലീസ് അന്വേഷിക്കുമെന്നാണ് വിവരം. സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു...

പത്തനാപുരം എംഎല്‍എ

പത്തനാപുരം എംഎല്‍എ

പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി എം പ്രദീപ് കുമാറിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലം ജില്ലയിലെ കോട്ടാത്തല സ്വദേശിയാണ് ഇയാള്‍. ഫോണില്‍ വിളിച്ചാണ് ബേക്കല്‍ സ്വദേശിയായ മാപ്പ് സാക്ഷിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയതത്രെ.

പല നിലപാടുകളും

പല നിലപാടുകളും

സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ് കെബി ഗണേഷ് കുമാര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ പല നിലപാടുകളും വിമര്‍ശമത്തിന് ഇടയാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ നടി പാര്‍വതി താരസംഘടനയായ അമ്മയില്‍ രാജിവച്ച വേളയിലും ഗണേഷ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

മൊഴി മാറ്റണം

മൊഴി മാറ്റണം

ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാര്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പ് സാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. മൊഴി മാറ്റണമെന്നായിരുന്നു ആവശ്യം. ഫോണ്‍ വിളിച്ചതിന് പുറമെ മെസ്സേജ് അയച്ചും ഇയാള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പരാതി. കഴിഞ്ഞ ജനുവരിയിലും സെപ്തംബറിലുമാണ് ഫോണില്‍ ബന്ധപ്പെട്ടത്.

തെളിവ് പോലീസിന് കൈമാറി

തെളിവ് പോലീസിന് കൈമാറി

സാക്ഷി മൊഴി മാറ്റില്ലെന്ന് ഉറച്ച നിലപാട് സ്വീകരിച്ചതോടെ പ്രദീപ് കുമാര്‍ ബേക്കലില്‍ നേരിട്ടെത്തി. മാപ്പ് സാക്ഷിയുടെ അടുത്ത ബന്ധുക്കളെ കണ്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ പോലീസിന് കൈമാറി. ഇതേ തുടര്‍ന്നാണ് പ്രദീപ് കുമാറിനെതിരെ പോലീസ് കേസെടുത്തത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം

കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം

കേസ് വഴി തിരിച്ചുവിടാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നു എന്ന് നേരത്തെ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ കോടതി മാറണമെന്നും ആവശ്യമുണ്ട്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ മാസം 16ന് കോടതി തീരുമാനം പ്രഖ്യാപിച്ചേക്കും.

ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

ബേക്കല്‍ പോലീസിന് ലഭിച്ച തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടിയില്‍ ഹാജരാക്കുമെന്നാണ് വിവരം. സാക്ഷികളെ സ്വാധീനിക്കാന് പ്രതികള്‍ ശ്രമിച്ചു എന്നതിനുള്ള വ്യക്തമായ തെളിവായി ഇത് മാറും. ക്വട്ടേഷന്‍ സംഘാംഗം പള്‍സര്‍ സുനി, നടന്‍ ദിലീപ് എന്നിവരുള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. എല്ലാ പ്രതികളും ജാമ്യത്തിലാണ്.

2015ല്‍ ബിഹാര്‍ ഫലം ഇങ്ങനെയായിരുന്നു... നിതീഷ് പിന്നീട് കാലുമാറിയതോടെ ബിജെപിക്ക് വഴി തെളിഞ്ഞു2015ല്‍ ബിഹാര്‍ ഫലം ഇങ്ങനെയായിരുന്നു... നിതീഷ് പിന്നീട് കാലുമാറിയതോടെ ബിജെപിക്ക് വഴി തെളിഞ്ഞു

Recommended Video

cmsvideo
ഭാവനയുടെ വിവാഹം ചിലർ ബഹിഷ്കരിക്കാൻ കാരണം ആ പ്രമുഖ നടൻ?? | Oneindia Malayalam

English summary
Actress Attack Case: Police takes FIR against KB Ganesh Kumar MLAs Office Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X