Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസ്;സിനിമാരംഗത്തെ മറ്റു പ്രമുഖരെയും ചോദ്യംചെയ്യും,ദിലീപിന്റെ ഇടപാടുകൾ പരിശോധിക്കും

ദിലീപിന്റെയും നാദിർഷയുടെയും കഴിഞ്ഞ 10 വർഷത്തെ ഭൂമിയിടപാടുകളാണ് പോലീസ് പരിശോധിക്കുന്നത്.

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുടെ ചുരുളഴിക്കാൻ പോലീസ്. കേസുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പോലീസ് ചോദ്യം ചെയ്യും.

സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരടക്കമുള്ളവരെയാണ് പോലീസ് ഇനി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. അതിനിടെ, പതിമൂന്ന് മണിക്കൂർ നീണ്ട ദിലീപിന്റെയും നാദിർഷയുടെയും ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചാണ് പോലീസ് ഇനി പരിശോധന നടത്തുന്നത്. ഇരുവരുടെയും ഭൂമി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

കൂടുതൽ പേരെ ചോദ്യം ചെയ്യും....

കൂടുതൽ പേരെ ചോദ്യം ചെയ്യും....

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനമെടുത്തിരിക്കുന്നത്. ഇതുവരെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ തീരുമാനമെടുത്തിരിക്കുന്നത്.

സിനിമാ രംഗത്തുള്ളവരും...

സിനിമാ രംഗത്തുള്ളവരും...

സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരെയാണ് ഇനി ചോദ്യം ചെയ്യുക എന്നാണ് ലഭിക്കുന്ന സൂചനകൾ. ദിലീപിന്റെയും നാദിർഷയുടെയും മൊഴികൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സിനിമാ രംഗത്തുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യാൻ തീരുമാനമെടുത്തിരിക്കുന്നത്.

ഭൂമി ഇടപാടുകൾ...

ഭൂമി ഇടപാടുകൾ...

അതിനിടെ, നടൻ ദിലീപിന്റെയും നാദിർഷയുടെയും ഭൂമിയിടപാടുകളും സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

10 വർഷത്തെ ഇടപാടുകൾ...

10 വർഷത്തെ ഇടപാടുകൾ...

ദിലീപിന്റെയും നാദിർഷയുടെയും കഴിഞ്ഞ 10 വർഷത്തെ ഭൂമിയിടപാടുകളാണ് പോലീസ് പരിശോധിക്കുന്നത്. ഇരുവരുടെയും മറ്റു ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

മൊഴികളിൽ വൈരുദ്ധ്യമോ?

മൊഴികളിൽ വൈരുദ്ധ്യമോ?

അതിനിടെ, ദിലീപ്, നാദിർഷ, മാനേജർ അപ്പുണി എന്നിവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്. പതിമൂന്ന് മണിക്കൂർ മൂവരെയും വ്യത്യസ്ത സ്ഥലങ്ങളിലായാണ് ചോദ്യം ചെയ്തത്.

മൊഴികൾ പരിശോധിച്ചു...

മൊഴികൾ പരിശോധിച്ചു...

പതിമൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പോലീസ് ദിലീപിന്റെയും നാദിർഷയുടെയും മാനേജരുടെയും മൊഴികൾ തമ്മിൽ പരിശോധന നടത്തിയിരുന്നു.

അന്വേഷണം കൂടുതൽ പേരിലേക്ക്...

അന്വേഷണം കൂടുതൽ പേരിലേക്ക്...

നടിയെ ആക്രമിച്ച കേസിൽ ഗുഢാലോചനയുണ്ടെന്നാണ് പോലീസ് ഇപ്പോഴും വിശ്വസിക്കുന്നത്. എങ്ങനെയെങ്കിലും ഇതുമായി ബന്ധപ്പെട്ട ചുരുളഴിക്കാനാണ് പോലീസിന്റെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+