കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ ജാമ്യത്തിന് പിന്നില്‍ അദൃശ്യ കൈ!! നാഗമ്പടത്ത് നടന്നത്... ബിജെപി നേതാവിന്റെ വകയും

ശത്രുസംഹാര പൂജയടക്കം വഴിപാടുകള്‍ നടത്തിയാണ് അന്ന് ദിലീപും കാവ്യയും മടങ്ങിയത്. 28 സ്വര്‍ണത്താലികളും ദിലീപ് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിന് പുറത്തിറങ്ങാനുള്ള വഴി തെളിഞ്ഞു. ഹൈക്കോടതി ജാമ്യം നല്‍കിയത് ദിലീപിന് അഞ്ചാം അപേക്ഷയിലാണ്. അതിനിടെ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ടു തവണ ജാമ്യം തേടിയിരുന്നു.

ദിലീപ് ജയിലിലായപ്പോഴും അദ്ദേഹത്തോട് സ്‌നേഹമുള്ള വന്‍ ജനക്കൂട്ടം കോടതിക്ക് വെളിയിലുണ്ടായിരുന്നു. അവര്‍ ദിലീപിന് വേണ്ടി ചെയ്തത് നിരവധി കാര്യങ്ങളാണ്. പ്രാര്‍ഥനയും വഴിപാടും പൂജയുമെല്ലാം നടന്നു. എന്നാല്‍ ഒടുവില്‍ നടന്ന പ്രാര്‍ഥന വ്യത്യസ്തമായിരുന്നു. അതുതന്നെയാണ് ദിലീപിന് തുണയായതെന്ന് അദ്ദേഹത്തിന്റെ ആരാധകരില്‍ ചിലര്‍ പറയുന്നു.

ദിലീപിന്റെ സമയദോഷം

ദിലീപിന്റെ സമയദോഷം

ദിലീപിന്റെ സമയദോഷം മാറിയെന്ന് കഴിഞ്ഞ ദിവസം ഒരു ജോല്‍സ്യന്‍ പ്രവചിച്ചെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ദിലീപിന്റെ ഭാവിയെ കുറിച്ച് മുമ്പും ശ്രദ്ധേയമായ പ്രവചനങ്ങള്‍ നടത്തിയ വ്യക്തിയാണ് ഇദ്ദേഹം.

കോട്ടയത്ത് പ്രത്യേക പ്രാര്‍ഥന

കോട്ടയത്ത് പ്രത്യേക പ്രാര്‍ഥന

എന്നാല്‍ ദിലീപ് ഹൈക്കോടതിയില്‍ ഏറ്റവും ഒടുവില്‍ ജാമ്യാപേക്ഷ നല്‍കിയതിന് ശേഷം കോട്ടയത്ത് പ്രത്യേക പ്രാര്‍ഥന നടന്നിരുന്നു. അതാണോ ദിലീപിന് കേസില്‍ പുറത്തിറങ്ങാന്‍ സഹായിച്ച അദൃശ്യ കൈ.

പണം അടച്ച് കുര്‍ബാന

പണം അടച്ച് കുര്‍ബാന

കോട്ടയം നാഗമ്പടത്തുള്ള സെന്റ് ആന്റണീസ് തീര്‍ഥാടന പള്ളിയിലാണ് പ്രത്യേക പ്രാര്‍ഥന നടന്നത്. ദിലീപിന് നീതി കിട്ടാന്‍ ഈ ദേവാലയത്തില്‍ പണം അടച്ച് കുര്‍ബാന നടത്തിയത് ഒരു കുടുംബമാണ്.

പിപി മുകുന്ദന്‍ ചെയ്തത്

പിപി മുകുന്ദന്‍ ചെയ്തത്

അതിന് മുമ്പും ദിലീപിന് വേണ്ടി വ്യത്യസ്തമായ പ്രാര്‍ഥനകളും പൂജയും നടന്നിരുന്നു. ബിജെപി നേതാവ് പിപി മുകുന്ദന്‍ നടത്തിയ പൂജയാണ് ഒടുവില്‍ വാര്‍ത്തയായത്.

പാര്‍ട്ടി നേതാവ് ആദ്യം

പാര്‍ട്ടി നേതാവ് ആദ്യം

ദിലീപിന്റെ ദോഷങ്ങള്‍ മാറിക്കിട്ടാനാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിപി മുകുന്ദന്‍ പ്രത്യേക പൂജ നടത്തിയത്. ആദ്യമായാണ് ഒരു പാര്‍ട്ടി നേതാവ് ദിലീപിന് വേണ്ടി സംസാരിക്കുന്നതും പൂജ നടത്തുന്നതും.

പൂജകള്‍ പലവിധം

പൂജകള്‍ പലവിധം

ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി രണ്ടാംതവണയും തള്ളിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ബിജെപി നേതാവ് ദിലീപിന് വേണ്ടി പൂജ നടത്തിയെന്ന റിപ്പോര്‍ട്ട് വരുന്നത്.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് ദിലീപിന് വേണ്ടി ദോഷ പരിഹാര പൂജ നടത്തിയത്. ദിലീപിന്റെ സമയദോഷം തീരാന്‍ വേണ്ടിയാണ് പൂജ നടത്തിയതെന്ന് പിപി മുകുന്ദന്‍ പറഞ്ഞു.

വ്യക്തിപരമായ സൗഹൃദം

വ്യക്തിപരമായ സൗഹൃദം

ദിലീപിന്റെ സമയദോഷം തീര്‍ന്ന് വ്യക്തിപരമായ നേട്ടങ്ങളും നന്മയും സംഭവിക്കാനായിരുന്നു പൂജയെന്ന് മുകുന്ദന്‍ വിശദീകരിച്ചു. ദിലീപുമായി വ്യക്തിപരമായ സൗഹൃദമുള്ളയാളാണ് മുകുന്ദന്‍.

ജഡ്ജി അമ്മാവന്‍ കോവില്‍

ജഡ്ജി അമ്മാവന്‍ കോവില്‍

നേരത്തെ കോട്ടയത്തുള്ള ജഡ്ജി അമ്മാവന്‍ കോവിലില്‍ ദിലീപിന്റെ കുടുംബം പ്രത്യേക പ്രാര്‍ഥന നടത്തിയത് വാര്‍ത്തയായിരുന്നു. ദിലീപ് പുറത്തിറങ്ങിയാല്‍ ഇവിടെയെത്തി പ്രത്യേക പ്രാര്‍ഥന നടത്തുമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.

ശ്രീശാന്തിനെ തുണച്ച ജഡ്ജി

ശ്രീശാന്തിനെ തുണച്ച ജഡ്ജി

ഒത്തുകളി കേസില്‍ കുടുങ്ങിയ ക്രിക്കറ്റ് താരം ശ്രീശാന്തും ജഡ്ജി അമ്മാവന്‍ കോവിലില്‍ പൂജ നടത്തിയിരുന്നു. വ്യവഹാരങ്ങളില്‍ പെട്ട് പ്രയാസപ്പെടുന്നവര്‍ ഇവിടെ വന്ന് പ്രാര്‍ഥിച്ചാല്‍ ഉടന്‍ ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

തിരിച്ചടിയായിരുന്നു ഫലം

തിരിച്ചടിയായിരുന്നു ഫലം

എന്നാല്‍ പൂജയ്ക്ക് ശേഷം ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തിരിച്ചടിയായിരുന്നു ഫലം. രണ്ടു തവണയാണ് ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്. പിന്നീടാണ് മജിസ്ട്രേറ്റ് കോടതിയിലെത്തിയത്.

ആഗ്രഹങ്ങള്‍ തച്ചുടച്ചു

ആഗ്രഹങ്ങള്‍ തച്ചുടച്ചു

മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപിന് ജാമ്യം ലഭിക്കുമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവരും സിനിമാ ലോകത്തെ പ്രമുഖരും കരുതിയിരുന്നു. എന്നാല്‍ ദിലീപിന്റെ എല്ലാ ആഗ്രഹങ്ങളും തച്ചുടച്ചായിരുന്നു മജിസട്രേറ്റ് കോടതിയിലെ പ്രോസിക്യൂഷന്റെ നീക്കങ്ങള്‍.

ദുര്യോധന ക്ഷേത്രം

ദുര്യോധന ക്ഷേത്രം

ദിലീപിന്റെ ആരാധകര്‍ കൊല്ലം പോരുവഴി പെരുവിരുത്തി മലനടയില്‍ പ്രാര്‍ഥന സംഘടിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമാണിത്. വെറ്റില, പുകയില, അടയ്ക്ക, ചുണ്ണാമ്പ്, കള്ള് എന്നിവ നല്‍കിയായിരുന്നു വഴിപാട്.

കള്ള് വഴിപാടും തുണച്ചില്ല

കള്ള് വഴിപാടും തുണച്ചില്ല

കള്ള് വഴിപാടും ദിലീപിനെ തുണച്ചില്ലെന്ന് വ്യക്തമായിരിക്കെയായിരുന്നു ബിജെപി നേതാവിന്റെ വക പ്രത്യേക പൂജ. ശത്രു ദോഷം മാറി ദിലീപ് പുറത്തിറങ്ങുമെന്ന പ്രതീക്ഷയും മുകുന്ദന്‍ പങ്കുവച്ചിരുന്നു.

 കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രം

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രം

ദിലീപിന് തുടക്കത്തില്‍ ചോദ്യം ചെയ്തതിന് പിന്നാലെ ഭാര്യ കാവ്യാമാധവനൊപ്പം ദിലീപ് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതും വാര്‍ത്തായിരുന്നു. ജൂലൈ നാലിന് പുലര്‍ച്ചെ ആയിരുന്നു ദര്‍ശനം.

28 സ്വര്‍ണത്താലികള്‍

28 സ്വര്‍ണത്താലികള്‍

ശത്രുസംഹാര പൂജയടക്കം വഴിപാടുകള്‍ നടത്തിയാണ് അന്ന് ദിലീപും കാവ്യയും മടങ്ങിയത്. 28 സ്വര്‍ണത്താലികളും ദിലീപ് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതും.

English summary
Actress Attack case: Prayer for Dileep at Kottayam and PP Mukundan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X