Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ ഒതുക്കിയത് പൃഥ്വിരാജ്? അമ്മയുടെ യോഗത്തില്‍ പൃഥ്വി പറഞ്ഞത്... മല്ലിക വിശദീകരിക്കുന്നു

വിഷയത്തില്‍ ഇതുവരെ പൃഥ്വിരാജ് മനസ് തുറന്നിട്ടില്ല. എന്താണ് അദ്ദേഹത്തിന് പറയാനുള്ളത് എന്ന് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നുണ്ട്.

Recommended Video

cmsvideo
    'അമ്മയുടെ യോഗത്തില്‍ ദിലീപിനെ കുറിച്ച് പൃഥ്വി പറഞ്ഞത്'

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു. മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗമാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. യോഗത്തിലേക്ക് പോകും മുമ്പ് പൃഥ്വിരാജ് മാധ്യമങ്ങളെ കണ്ടു. ശക്തമായതും അളന്നുമുറിച്ചതുമായ ചില വാക്കുകള്‍ അദ്ദേഹം പറഞ്ഞു.

    യോഗം ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. പിന്നീട് കേട്ടത് ദിലീപിനെ പുറത്താക്കാന്‍ പ്രധാനമായും ശ്രമിച്ചത് പൃഥ്വിരാജ് ആണെന്നാണ്. നടന്‍ ഗണേഷ് കുമാര്‍ ഇക്കാര്യം പരസ്യമായി ആരോപിക്കുകയും ചെയ്തു. ഈ വേളയിലാണ് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

    പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താന്‍

    പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താന്‍

    ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താനാകുമെന്നാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്.കേസില്‍ ദിലീപിനൊപ്പം നിലയുറപ്പിച്ച വ്യക്തിയാണ് ഗണേഷ്. ഗണേഷ് ഇങ്ങനെ പറയണമെങ്കില്‍ മറ്റാര്‍ക്കെങ്കിലും ഈ അഭിപ്രായമുണ്ടാകില്ലേ?

    സസ്‌പെന്റ് ചെയ്യാന്‍ മാത്രമേ കഴിയൂ

    സസ്‌പെന്റ് ചെയ്യാന്‍ മാത്രമേ കഴിയൂ

    അമ്മ എന്ന സംഘടനയുടെ ഭരണഘടനാ പ്രകാരം ഒരാളെ പുറത്താക്കാന്‍ സാധിക്കില്ല. ഒരംഗത്തെ സസ്‌പെന്റ് ചെയ്യാന്‍ മാത്രമേ കഴിയൂ. സസ്‌പെന്റ് ചെയ്യണമെങ്കില്‍ അസോസിയേഷന്‍ രൂപീകരിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകണം.

    മല്ലിക സുകുമാരന്‍ മറുപടി പറയുന്നു

    മല്ലിക സുകുമാരന്‍ മറുപടി പറയുന്നു

    എന്നാല്‍ ദിലീപ് പുറത്താക്കപ്പെട്ടു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പൃഥ്വിയാണോ. അങ്ങനെ കരുതുന്ന നിരവധി പേര്‍ സിനിമാ മേഖലയിലുണ്ട്. എന്നാല്‍ എല്ലാത്തിനുമുള്ള മറുപടി നല്‍കുകയാണ് മല്ലിക സുകുമാരന്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

    പൃഥ്വിരാജ് പ്രതികരിച്ചിട്ടില്ല

    പൃഥ്വിരാജ് പ്രതികരിച്ചിട്ടില്ല

    ഇതുവരെ ആരോപണങ്ങള്‍ സംബന്ധിച്ച് പൃഥ്വിരാജ് പ്രതികരിച്ചിട്ടില്ല. ഗണേഷിന്റെ ആരോപണത്തോട് മമ്മൂട്ടിയും പ്രതികരിച്ചിട്ടില്ല. പക്ഷേ, പൃഥ്വിയെ ഒറ്റപ്പെടുത്തുന്നതിനെതിരേ യോഗത്തില്‍ പങ്കെടുത്ത രമ്യാ നമ്പീശന്‍ രംഗത്തെത്തിയിരുന്നു.

    വെറും കഥകള്‍ മാത്രം

    വെറും കഥകള്‍ മാത്രം

    മല്ലിക സുകുമാരന്‍ പറയുന്നത് ഇങ്ങനെ- അമ്മേ വെറും അഞ്ചുമിനുറ്റ് കൊണ്ട് എക്‌സിക്യൂട്ടീവ് യോഗം തീര്‍ന്നെന്ന് പൃഥ്വി എന്നോട് പറഞ്ഞു. പുറത്തുവരുന്നത് വെറും കഥകളാണെന്നും മല്ലിക പറഞ്ഞു.

    പൃഥ്വിയുടെ വാക്കുകള്‍

    പൃഥ്വിയുടെ വാക്കുകള്‍

    യോഗത്തിലേക്ക് കയറുംമുമ്പ് രാജു പറഞ്ഞത് ഇങ്ങനെയാണ്. എനിക്ക് ഇക്കാര്യത്തില്‍ എന്റേതായ അഭിപ്രായമുണ്ട്. ഞാനത് ബന്ധപ്പെട്ടവരോട് പറയും. എന്നിട്ട് ഞങ്ങളെല്ലാവരും കൂടി കൂട്ടായ ഒരു തീരുമാനമെടുക്കും- മല്ലിക പറയുന്നു.

    അഭിപ്രായം നിങ്ങളോട് പറയും

    അഭിപ്രായം നിങ്ങളോട് പറയും

    യോഗത്തിന്റെ തീരുമാനം എനിക്കുംകൂടെ അനുകൂലമാണെങ്കില്‍ തീര്‍ച്ചയായും ഞാനത് ശരിവയ്ക്കും. വ്യത്യസ്തമാണെങ്കില്‍ തിരിച്ചുവന്ന് ഞാന്‍ എന്റെ അഭിപ്രായം നിങ്ങളോട് പറയുമെന്നും അന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

    മാധ്യമങ്ങളില്‍ വാര്‍ത്ത

    മാധ്യമങ്ങളില്‍ വാര്‍ത്ത

    പൃഥ്വിരാജ് യോഗത്തില്‍ ശക്തമായി സംസാരിച്ചുവെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. അതൊക്കെ കഥകള്‍ മാത്രമാണ്. പൃഥ്വി എപ്പോഴാണ് മധുരമായി സംസാരിച്ചിട്ടുള്ളതെന്നും മല്ലിക ചോദിക്കുന്നു.

    ഭാഷയ്ക്ക് കടുപ്പം

    ഭാഷയ്ക്ക് കടുപ്പം

    എപ്പോഴും പൃഥ്വിയുടെ ഭാഷയ്ക്ക് കടുപ്പമുണ്ടായിരുന്നു. ഇത് തന്നെയാണ് സുകുരമാരന്റെയും കുഴപ്പം. പറയുന്ന വാക്കുകള്‍ക്ക് അതിന്റേതായ ശക്തിയുണ്ട്. വ്യാഖ്യാനങ്ങളുണ്ട്. അത് കേള്‍ക്കുന്നവന് മനസിലാകും- മല്ലിക കൂട്ടിചേര്‍ത്തു.

    എന്താണ് പൃഥ്വിയുടെ മനസില്‍

    എന്താണ് പൃഥ്വിയുടെ മനസില്‍

    വിഷയത്തില്‍ ഇതുവരെ പൃഥ്വിരാജ് മനസ് തുറന്നിട്ടില്ല. എന്താണ് അദ്ദേഹത്തിന് പറയാനുള്ളത് എന്ന് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പൃഥ്വിയുടെ അമ്മയും നടിയുമായ മല്ലിക കാര്യങ്ങള്‍ വിശദീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+