കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ ദൃശ്യങ്ങളുള്ള മൊബൈൽ ദിലീപിന്റെ കയ്യിൽ? വിദേശയാത്ര സ്ത്രീശബ്ദം പരിശോധിക്കാനെന്ന്!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ദിലീപിന്റെ കയ്യിൽ?? | Oneindia Malayalam

കൊച്ചി: കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് തെന്നിന്ത്യയിലെ പ്രമുഖ നടിയെ പള്‍സര്‍ സുനിയും സംഘവും കാറില്‍ കടത്തിക്കൊണ്ടുപോയി ആക്രമിച്ചത്. തന്റെ ദൃശ്യങ്ങള്‍ സുനിയും കൂട്ടരും പകര്‍ത്തിയതായി നടി തന്നെ പോലീസിന് മൊഴി നല്‍കുകയും ചെയ്തു. കേസിലെ സുപ്രധാന തെളിവായ ഈ ദൃശ്യങ്ങള്‍ എവിടെ എന്നത് പോലീസ് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു. അന്വേഷണം പലവഴിക്ക് നടന്നുവെങ്കിലും മൊബൈലും മെമ്മറി കാര്‍ഡും മാത്രം കിട്ടിയില്ല. ദിലീപാകട്ടെ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നില്‍ നില്‍ക്കുന്നു. നിര്‍ണായകമായ ആ തെളിവ് എവിടെയെന്ന് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

അഞ്ച് വർഷം നീണ്ട പ്രണയത്തിന് സാഫല്യം.. ഭാവന ഇനി നവീന് സ്വന്തം.. കനത്ത സുരക്ഷയിൽ വിവാഹംഅഞ്ച് വർഷം നീണ്ട പ്രണയത്തിന് സാഫല്യം.. ഭാവന ഇനി നവീന് സ്വന്തം.. കനത്ത സുരക്ഷയിൽ വിവാഹം

ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ

ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് നേരത്തെ തന്നെ കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ് അടക്കമുള്ള രേഖകള്‍ കൈപ്പറ്റിയിട്ടുള്ളതാണ്. എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ അടക്കമുള്ള പൂര്‍ണമായ രേഖകളും വേണമെന്നതാണ് ദിലീപിന്റെ ആവശ്യം. ഈ ആവശ്യത്തെ പ്രോസിക്യൂഷന്‍ അങ്കമാലി കോടതിയില്‍ ശക്തമായി തന്നെ എതിര്‍ക്കുകയും ചെയ്തു.

വിധി പറയാനായി മാറ്റി

വിധി പറയാനായി മാറ്റി

കുറ്റപത്രത്തെ ചോദ്യം ചെയ്തും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടും രണ്ട് ഹര്‍ജികളാണ് ദിലീപ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഈ ഹര്‍ജികളില്‍ ജനുവരി 25ന് കോടതി വാദം കേള്‍ക്കും. ദിലീപിന്റെ ഹര്‍ജികളില്‍ പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാന്‍ സാധിക്കില്ല എന്നതാണ് പ്രോസിക്യൂഷന്‍ നിലപാട്.

മൊബൈൽ എവിടെ

മൊബൈൽ എവിടെ

അത് മാത്രമല്ല, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെ ഉണ്ടെന്ന് ദിലീപിന് അറിയാം എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ പരാതിയില്‍ അക്കാര്യം വ്യക്തമാകുന്നുണ്ട് എന്നും പ്രോസിക്യൂഷന്‍ വാദം ഉന്നയിച്ചു.

വിശദാംശങ്ങൾ ദിലീപിനറിയാം

വിശദാംശങ്ങൾ ദിലീപിനറിയാം

ദൃശ്യങ്ങളിലെ സൂക്ഷ്മശബ്ദങ്ങളെക്കുറിച്ച് ദിലീപിന് അറിവുണ്ട് എന്നത് വാദത്തിന് തെളിവായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ദൃശ്യത്തിലെ സ്ത്രീശബ്ദം കോടതിയിയില്‍ വെച്ച് പരിശോധിച്ചപ്പോള്‍ കേട്ടതാണ് എന്ന ദിലീപിന്റെ വാദം തെറ്റാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതിനുള്ള കാരണവും ചൂണ്ടിക്കാട്ടി.

വിദേശ യാത്രയുടെ ഉദ്ദേശം

വിദേശ യാത്രയുടെ ഉദ്ദേശം

കാരണം ഒരു തവണ കേട്ടാല്‍ തിരിച്ചറിയാവുന്ന ശബ്ദമല്ല അത്. അത്യാധുനിക ലാബില്‍ സൂക്ഷ്മ പരിശോധനയിലൂടെ മാത്രമേ അത് തിരിച്ചറിയാന്‍ സാധിക്കൂ എന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിന്റെ വിദേശയാത്ര ശബ്ദം പരിശോധിക്കാന്‍ വേണ്ടിയായിരുന്നോ എന്ന സംശയവും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഉന്നയിച്ചു.

ദിലീപിന്റെ ആരോപണം

ദിലീപിന്റെ ആരോപണം

ഇക്കാര്യങ്ങളെല്ലാം തന്നെ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ദിലീപിന്റെ കയ്യിലുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കോടതിയില്‍ നിന്ന് പരിശോധിച്ച ദൃശ്യങ്ങളില്‍ ഒരു സ്ത്രീ ശബ്ദമുണ്ടെന്നും ഓണ്‍ ചെയ്യൂ എന്നാണാ സ്ത്രീശബ്ദം പറയുന്നത് എന്നും ദിലീപ് നേരത്തെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

കൂടുതൽ രേഖകൾ കൈമാറി

കൂടുതൽ രേഖകൾ കൈമാറി

ദിലീപിന് നല്‍കാവുന്ന രേഖകളുടെ പട്ടികയും നല്‍കാന്‍ സാധിക്കാത്ത രേഖകളുടെ പട്ടികയും പ്രോസിക്യൂഷന്‍ അങ്കമാലി കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു. 71 രേഖകളാണ് പ്രതിഭാഗത്തിന് നല്‍കാന്‍ സാധിക്കുകയെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ പോലീസ് ദിലീപിന്റെ അഭിഭാഷകന് കൈമാറി.

നടിയെ അപമാനിക്കാൻ ശ്രമം

നടിയെ അപമാനിക്കാൻ ശ്രമം

ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ആക്രമിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് കോടതിയിൽ നൽകിയ എതിർസത്യവാങ്മൂലത്തിൽ പോലീസ് പറയുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിക്ക് പിന്നില്‍ നടിയെ വീണ്ടും അപമാനിക്കാനുള്ള ലക്ഷ്യമാണ്. കേസിലെ പ്രധാനപ്പെട്ട തെളിവായ ദൃശ്യങ്ങളിലെ ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തി മാറ്റി നടിയെ വീണ്ടും അപമാനിക്കാനാണ് ദിലീപിന്റെ ഉദ്ദേശമെന്ന് പോലീസ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല

സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല

മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് പറയുന്നത് എന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ പള്‍സര്‍ സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടു. നേരത്തെയും നടിയെ അപമാനിക്കാന്‍ ദിലീപ് ശ്രമം നടത്തിയതായും പോലീസ് ചൂണ്ടിക്കാട്ടി.

സ്വകാര്യതയെ ബാധിക്കും

സ്വകാര്യതയെ ബാധിക്കും

ഹര്‍ജിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി നടിയെ അപമാനിക്കാന്‍ ദിലീപ് ശ്രമിച്ചതായും എതിര്‍സത്യവാങ്മൂലത്തില്‍ പോലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതിയായ ദിലീപിന് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് വാദിക്കുന്നു. ഒരുകാരണവശാലും ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുത് എന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

പോലീസിനെതിരെ ദിലീപ്

പോലീസിനെതിരെ ദിലീപ്

അതേസമയം മെമ്മറി കാര്‍ഡില്‍ പോലീസ് തിരിമറി നടത്തിയിട്ടുണ്ട് എന്നും അതിനാലാണ് ദൃശ്യങ്ങള്‍ തനിക്ക് നല്‍കുന്നതിനെ എതിര്‍ക്കുന്നത് എന്നുമാണ് ദിലീപിന്റെ വാദം. കുറ്റപത്രത്തിനോടൊപ്പം അതില്‍ പറഞ്ഞിരിക്കുന്ന എല്ലാ രേഖകളുടേയും പകര്‍പ്പ് ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകനും വാദം ഉന്നയിച്ചു. കേസിലെ 254 രേഖകളാണ് ദിലീപിന്റെ ആവശ്യം.

English summary
Actress Case: Prosecution against Dileep in Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X