• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖ്യമന്ത്രി വാക്കു കൊടുത്ത ആ സ്ത്രീ എവിടെ! നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണം!എല്ലാം ദുരൂഹമെന്ന്

  • By ഡെന്നീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പിടി തോമസ് എംഎൽഎ. കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും, കേസ് സിബിഐ വിടണമെന്നും അദ്ദേഹം കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൾസർ സുനി അഞ്ചു ദിവസം പോലീസ് കസ്റ്റഡിയിൽ! കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും,നിർണ്ണായക തെളിവെടുപ്പ്..

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന;അറസ്റ്റ് കാത്തിരിക്കേണ്ട, എല്ലാം വൈകും!കോലാഹലമെല്ലാം വെറുതെ...

കേസുമായി പറഞ്ഞു കേട്ട ഒരു സ്ത്രീയെക്കുറിച്ച് ഇതുവരെ അന്വേഷണം നടത്താത്തത് ദുരൂഹമാണെന്നും പിടി തോമസ് പറഞ്ഞു. ട്രെയിൻ യാത്രയ്ക്കിടെ ഒരു സ്ത്രീ എസി കമ്പാർട്ട്മെന്റിലിരുന്ന് നടിയെ ആക്രമിച്ച കേസിനെ സംബന്ധിച്ച് സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവാവ് വിവരം ആലുവ പോലീസിൽ അറിയിച്ചിരുന്നു. എല്ലാം ശരിയാക്കാമെന്നും ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വാക്കു തന്നിട്ടുണ്ടെന്നും ആ സ്ത്രീ പറഞ്ഞതായും യുവാവ് പോലീസിന് മൊഴി നൽകിയിരുന്നു.

കൊല്ലത്ത് നിന്ന് ട്രെയിനിൽ കയറിയ പോലീസ് തിരുവനന്തപുരത്ത് വെച്ച് ഈ സ്ത്രീയെയും കൂടെയുണ്ടായിരുന്നവരെയും പിടികൂടിയിരുന്നു. എന്നാൽ പിന്നീട് ഈ സംഭവത്തെക്കുറിച്ച് പോലീസിൽ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും പിടി തോമസ് വ്യക്തമാക്കി.നിലവിൽ നടക്കുന്ന അന്വേഷണത്തിലും ഇക്കാര്യം ഉൾപ്പെടുത്തിയിട്ടില്ല.

കാവ്യാ മാധവന്റെ ലക്ഷ്യയിലെ ജീവനക്കാരെയെല്ലാം ഒഴിവാക്കി?സംഭവിക്കുന്നതെന്ത്?പഴയ ജീവനക്കാരെ തേടി പോലീസ്

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൾസർ സുനി നടത്തിയ വിദേശ യാത്രകളെ കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ല. ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്യുന്ന സമയത്ത് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്ഥലത്തുണ്ടായിരുന്നില്ല. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ മാർച്ചിൽ തന്നെ പോലീസിന് കിട്ടിയെന്ന് പറയുന്നു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരസ്പര വിരുദ്ധമായാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് പിടി തോമസ് ആരോപിച്ചത്.

എന്തെങ്കിലും സംഭവമുണ്ടായാൽ പെട്ടെന്ന് തന്നെ സ്ഥലത്ത് എത്തുന്നതാണ് തന്റെ രീതി. അങ്ങനെയാണ് വിവരമറിഞ്ഞ രാത്രി തന്നെ നടിയുടെ അടുത്തെത്തിയതെന്നും,ഇതിന് വേറെ വ്യാഖ്യാനം നൽകേണ്ടതില്ലെന്നും പിടി തോമസ് പറഞ്ഞു. അമ്മയുടെ വാർത്താസമ്മേളനത്തിൽ ഇടതുമുന്നണിയുടെ ജനപ്രതിനിധികൾ വേട്ടപ്പട്ടികളെ പോലെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ ചാടിവീണതെന്നും, സ്ത്രീ സുരക്ഷ മുദ്രാവാക്യമായി ഉയർത്തി അധികാരത്തിൽ വന്ന സർക്കാർ ഈ കേസിൽ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് തനിക്കാരെയും സംശയമില്ലെന്നും, ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും പിടി തോമസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

English summary
actress attack case; pt thomas mla allegations against investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more