Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസിലെ മാഡം സിനിമാനടി; ദിലീപ് തന്നെ പറയും, അല്ലെങ്കില്‍ മണിക്കൂറുകള്‍ മാത്രം!!

ഇനിയും വന്‍ സ്രാവുകള്‍ കേസില്‍ പിടിക്കപ്പെടാനുണ്ട്. വ്യക്തമായ തെളിവ് ഇക്കാര്യത്തില്‍ തന്റെ പക്കലുണ്ട്. ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ല.

കോട്ടയം: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനി ആരാണ്? ഏറെ കാലമായി സിനിമാ ലോകവും ഒപ്പം വിവാദം നിരീക്ഷിക്കുന്നവരും ആശ്ചര്യത്തോടെ കേട്ട വാര്‍ത്തയാണിത്. സംഭവത്തിന് പിന്നില്‍ ഒരു മാഡം ഉണ്ടോ, സിനിമാ നടി തന്നെയാണ് ഈ മാഡം എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മാഡത്തെ കുറിച്ച് അറിയാവുന്നവര്‍ വളരെ കുറച്ചുപേര്‍ മാത്രമാണ്. അവര്‍ തന്നെ തുറന്നുപറഞ്ഞാല്‍ മാത്രമേ ഇനി ആ വ്യക്തി ആരാണെന്ന് ബോധ്യമാകൂ. പോലീസ് വരെ തള്ളിക്കളഞ്ഞ പിന്നില്‍ കളിച്ച മാഡം ആരാണ്. എല്ലാം അറിയാന്‍ മണിക്കൂറുകള്‍ മാത്രം.

പിന്നില്‍ ഒരു സ്ത്രീയുണ്ട്

പിന്നില്‍ ഒരു സ്ത്രീയുണ്ട്

യുവനടിയെ ആക്രമണത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ട്. അത് സിനിമാ നടി തന്നെയാണ്. അവരുടെ പേര് ഉടന്‍ വെളിപ്പെടുത്തും-കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയാണ് ഇതുസംബന്ധിച്ച് തിങ്കളാഴ്ച വെളിപ്പെടുത്തിയത്.

കുറച്ചധികം കാര്യങ്ങള്‍ ഇപ്പോള്‍

കുറച്ചധികം കാര്യങ്ങള്‍ ഇപ്പോള്‍

പള്‍സര്‍ സുനി നേരത്തെ കോടതിയിലെത്തിയപ്പോഴും ഇത് സംബന്ധിച്ച് പറഞ്ഞിരുന്നു. ഇപ്പോള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. എന്നാല്‍ നേരത്തെ പറഞ്ഞതിനേക്കാള്‍ കുറച്ചധികം കാര്യങ്ങള്‍ ഇപ്പോള്‍ സുനി വെളിപ്പെടുത്തിയിരിക്കുന്നു.

മാഡം ഒരു നടിയാണ്

മാഡം ഒരു നടിയാണ്

കേസില്‍ മുഖ്യ ആസൂത്രണം നടത്തിയ മാഡം ഒരു നടിയാണ്. അവരുടെ പേര് അടുത്ത ബുധനാഴ്ച താന്‍ തന്നെ വെളിപ്പെടുത്തുമെന്നാണ് സുനി പറയുന്നത്. കേസില്‍ അറസ്റ്റിലായ വിഐപി പറഞ്ഞില്ലെങ്കില്‍ ആ പേര് 16ന് പരസ്യപ്പെടുത്തുമെന്നും സുനി വ്യക്തമാക്കി.

വ്യാജതിരിച്ചറിയല്‍ രേഖകള്‍

വ്യാജതിരിച്ചറിയല്‍ രേഖകള്‍

വ്യാജതിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിംകാര്‍ഡ് സംഘടിപ്പിച്ച കേസില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.

മറ്റൊരു ദിവസത്തേക്ക് മാറ്റി

മറ്റൊരു ദിവസത്തേക്ക് മാറ്റി

കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ ഇയാള്‍ മിണ്ടിയില്ല. തിരിച്ചുപുറത്തിറങ്ങിയപ്പോഴാണ് മാധ്യമങ്ങളോട് സംസാരിച്ചത്. സിംകാര്‍ഡ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി.

ചര്‍ച്ച ചൂടുപിടിച്ചു

ചര്‍ച്ച ചൂടുപിടിച്ചു

സിനിമാ രംഗത്തുള്ള വ്യക്തിയാണ് മാഡമെന്ന് സുനി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. എന്നാല്‍ സിനിമാ നടിയാണെന്ന കാര്യം ഇപ്പോഴാണ് സുനി വെളിപ്പെടുത്തിയത്. അതാരാണ് എന്ന ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണിപ്പോള്‍.

ജയിലിലുള്ള വിഐപി പറയും

ജയിലിലുള്ള വിഐപി പറയും

ഈ മാസം 16നകം ജയിലിലുള്ള വിഐപി മാഡത്തെ കുറിച്ചു പറയണം. അല്ലെങ്കില്‍ ഞാന്‍ ഇക്കാര്യം പരസ്യമാക്കുമെന്നാണ് പള്‍സര്‍ സുനി പറഞ്ഞത്. ഇതോടെ മാഡം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ബോധ്യമാകുകയാണ്.

ഇനിയും വന്‍ സ്രാവുകള്‍

ഇനിയും വന്‍ സ്രാവുകള്‍

കേസില്‍ ഇനിയും വന്‍ സ്രാവുകള്‍ ഉണ്ടെന്ന് നേരത്തെ പള്‍സര്‍ സുനി പറഞ്ഞിരുന്നു. ഇത് അയാള്‍ നിരവധി തവണ ആവര്‍ത്തിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഒരോരുത്തരും സ്രാവ് എന്ന ഗണത്തില്‍ പെടുത്തി വാര്‍ത്തകള്‍ വന്നിരുന്നു.

കെട്ടുകഥകളല്ല

കെട്ടുകഥകളല്ല

എന്നാല്‍ സ്രാവുകളെ പിന്നീട് കണ്ടില്ല. അതിനിടെ സുനി പറഞ്ഞ മാഡം കെട്ടുകഥയാണെന്ന പ്രചാരണവും വന്നു. കേസ് അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സുനി മാഡത്തെ കുറിച്ച് പറയുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കെട്ടുകഥയല്ല താന്‍ പറയുന്നതെന്ന് സുനി ഇന്ന് പറഞ്ഞു.

ഇപ്പോള്‍ പിടിച്ചത് സ്രാവല്ല

ഇപ്പോള്‍ പിടിച്ചത് സ്രാവല്ല

ഇനിയും വന്‍ സ്രാവുകള്‍ കേസില്‍ പിടിക്കപ്പെടാനുണ്ട്. വ്യക്തമായ തെളിവ് ഇക്കാര്യത്തില്‍ തന്റെ പക്കലുണ്ട്. ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ല. ഇനിയുമുണ്ടല്ലോ സ്രാവുകള്‍ എന്നാണ് സുനി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+