ആ പരനാറിയെ.. പള്‍സര്‍ സുനിയുടെ അറസ്റ്റില്‍ നിവിൻ പോളി മുതൽ മഞ്ജു വാര്യർ വരെയുള്ള താരങ്ങൾ പറയുന്നത്..
കൊച്ചിയില്‍ സിനിമാ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്ത രീതി ശരിയായോ ഇല്ലയോ എന്ന ചര്‍ച്ചയിലാണ് കേരളം. കോടതിമുറിയില്‍ കീഴടങ്ങാന്‍ എത്തിയ പ്രതിയെ പോലീസ് പ്രതിക്കൂട്ടില്‍ നിന്നും വലിച്ചിറക്കിക്കൊണ്ടുപോയത് കോടതിയോടും നിയമ വ്യവസ്ഥയോടും ഉള്ള വെല്ലുവിളിയാണ് എന്ന് ചിലര്‍ പറയുന്നു.
Read Also: നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ല എന്ന് പള്‍സര്‍ സുനി, പ്രമുഖരുടെ ഇടപെടലില്ല, പേടിച്ചത് സംഭവിച്ചു?
Read Also: നടന്നത് പച്ചയായ നിയമലംഘനം; പോലീസിന്റെ ശ്രമം പള്‍സര്‍ സുനിയുടെ വായടപ്പിക്കാന്‍?
Read Also: സിനിമ തോല്‍ക്കും നാടകീയത... പിടിച്ചത് പ്രതിക്കൂട്ടില്‍ കയറി.. പള്‍സര്‍ സുനി കീഴടങ്ങാന്‍ എത്തിയപ്പോള്‍ കോടതിയില്‍ സംഭവിച്ചത്...
Read Also: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പോലീസ് നാടകീയമായി പിടികൂടി!
എന്നാല്‍ പള്‍സര്‍ സുനിയോട് ഒരുതരത്തിലുളള ദയയും കാണിക്കേണ്ട ആവശ്യമില്ലെന്ന് മറ്റ് ചിലര്‍. പോലീസ് നിയമം ലംഘിച്ചെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ കേരളത്തിലെ പ്രമുഖ സിനിമാ താരങ്ങള്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് നോക്കാം. നിവിന്‍ പോളി മുതല്‍ മഞ്ജു വാര്യര്‍ വരെയുളളവരുടെ പ്രതികരണങ്ങളിലേക്ക്..

നിവിന്‍ പോളി
കേരളാ പോലീസിനൊപ്പം - ഫേസ്ബുക്കില്‍ ഈ ഒരൊറ്റ വരി മാത്രമാണ് യുവ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളി എഴുതിയത്. പക്ഷേ കാര്യങ്ങളെല്ലാം വ്യക്തമായിരുന്നു. ചുരുങ്ങിയ നേരം കൊണ്ട് ഇരുപതിനായിരം പേരാണ് നിവിന്റെ പോസ്റ്റ് ലൈക്ക് ചെയ്തത്. ഷെയറും കമന്റുകളും വേറെ.

അനൂപ് മേനോന്
പള്‍സര്‍ സുനി എന്ന കൊടുംകുറ്റവാളിക്ക് വേണ്ടി മനുഷ്യാവകാശ നിയമങ്ങള്‍ പറയരുത് - എന്നാണ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന് പറയുന്നത്. കേരള പോലീസിന് അഭിനന്ദനങ്ങള്‍. അവനെ രക്ഷപ്പെടാന്‍ ഒരിക്കലും അനുവദിക്കരുത്.

മുരളി ഗോപി
പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിയമം ഇല്ലായിരിക്കാം. ന്യായം തീര്‍ച്ചയായും ഉണ്ട് എന്ന് പറയുന്നു നടനും എഴുത്തുകാരനുമായ മുരളി ഗോപി. നിയമ പുസ്തകത്തിന്റെ മുകളില്‍ ചവിട്ടി നിന്നുകൊണ്ട്, ന്യായം നടപ്പാക്കേണ്ട ചില നിമിഷങ്ങളുണ്ട്. അതില്‍ ഒന്നാണ് കൊച്ചി കോടതിയില്‍ ഇന്ന് പിറന്നത്.

ആഷിഖ് അബു
ജനമനഃസാക്ഷി കൊടുത്ത കൊട്ടേഷനാ.. ഒന്ന് ക്ഷെമി - ഫേസ്ബുക്കില്‍ സംവിധായകന് ആഷിഖ് അബു പറയുന്നു. തുടക്കം മുതല്‍ ഈ കേസുമായി ബന്ധപ്പെട്ട് സജീവമായി അഭിപ്രായം പറയുന്നവരാണ് ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്ങലും.

വികാരഭരിതയായി കെപിഎസി ലളിത
ഒരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ഗതികേടുണ്ടാവരുത്. ആ പരനാറിയെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമേ ഇപ്പോള്‍ നമുക്ക് അറിയൂ. പള്‍സര്‍ സുനിയ്ക്ക് പിന്നില്‍ ആരാണെന്ന് അറിയില്ല. പോലീസ് ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരട്ടെ - നേരത്തെ കേസില്‍ മകന് സിദ്ധാര്‍ഥ് ഭരതന്റെ പേര് കൂടി വലിച്ചിഴക്കപ്പെട്ടത് കൊണ്ടാകണം, വികാരഭരിതമായിരുന്നു കെ പി എ സി ലളിതയുടെ പ്രതികരണം.

മഞ്ജു വാര്യര്‍
അറസ്റ്റില്‍ സന്തോഷമുണ്ട് എന്ന് നടി മഞ്ജു വാര്യര്‍ പ്രതികരിച്ചു. കുറ്റാവാളികള്ക്ക് തക്കതായ ശിക്ഷ ലഭിക്കണം. സത്യം പുറത്തുവരട്ടെ - നടിയെ ആക്രമിച്ച കേസില്‍ ദുരൂഹതകളുണ്ട് എന്ന് മഞ്ജു വാര്യര്‍ നേരത്തെ ആരോപിച്ചിരുന്നു.

ഭാഗ്യലക്ഷ്മി
കോടതിയില്‍ നിന്ന് പള്‍സര്‍ സുനിയെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയ പോലീസുകാരോട് ബഹുമാനം. കേരളത്തിലെ പോലീസുകാരെക്കുറിച്ചോര്‍ത്ത് അഭിമാനം. പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണം. അവനെ ഇഞ്ചിഞ്ചായി ചതയ്ക്കണം. - ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിക്ക് പറയാനുള്ളത് ഇതാണ്.

നവ്യാ നായര്‍
ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം കേരളാ പോലീസിനെ ഓര്‍ത്ത് സന്തോഷത്തിലാണ് എന്നായിരുന്നു നടി നവ്യ നായരുടെ പ്രതികരണം. മറ്റുള്ളവരെപ്പോലെ നീതിക്കായി കാത്തിരിക്കുകയാണ് നവ്യയും.

സരയു
കേരള പോലീസിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത നിമിഷം വളരെ ഇഷ്ടപ്പെട്ടു. അവരെ കൂടുതല്‍ വിശ്വസിക്കുന്നു. - നടി സരയു പോസ്റ്റ് ചെയ്തത് ഇങ്ങനെ.

സുജിത് വാസുദേവന്‍
കേരള പോലീസിന് സല്യൂട്ട്. സുനി ഒരിക്കലും മറ്റൊരു ഗോവിന്ദച്ചാമി ആകില്ല എന്നു വിചാരിക്കുന്നുവെന്നാണ് സംവിധായകനായ സുജിത് വാസുദേവന്‍ പറയാനുള്ളത് ഇതാണ്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications